കോഴിക്കോട് സൗജന്യ സ്കിൻ കെയർ ക്യാംപ് Free Skin Diagnosis Camp by Doctor Skin and Manorama Arogyam
സ്കിൻ ക്ലിനിക് ശ്യംഖലയായ ഡോക്ടർ സ്കിൻ, മനോരമ ആരോഗ്യവുമായി സഹകരിച്ചു നടത്തുന്ന സൗജന്യ സ്കിൻ കെയർ ഡയഗ്നോസിസ് ക്യാംപിൽ പങ്കെടുക്കാൻ അവസരം. കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഡോക്ടർ സ്കിൻ ക്ലിനിക്കിൽ നേരിട്ടും ഒാൺലൈൻ കൺസൽറ്റേഷനിലൂെടയും പങ്കെടുക്കാം. നവംബർ 1 വരെയാണ് ക്യാംപ്. കുട്ടികളുെട ചർമരോഗങ്ങൾ, മുഖക്കുരു, മുടികൊഴിച്ചിൽ തുടങ്ങി പൊതുവായി കാണപ്പെടുന്ന ചർമപ്രശ്നങ്ങളുെട കാരണം തിരിച്ചറിയുന്നതിനായി സൗജന്യ പരിശോധന ലഭിക്കും.
ചികിത്സ ആവശ്യമുള്ളവർക്കായി GFC, PRP എന്നീ പ്രൊസിജറുകൾക്ക് 10 ശതമാനം ഇളവു ലഭിക്കും. (ഒാഫർ ക്യാംപിൽ റജിസ്റ്റർ െചയ്യുന്നവർക്കു മാത്രം.). മുപ്പതിലധികം ഡെർമറ്റോളജിസ്റ്റുകൾ ക്യാംപിന്റെ ഭാഗമാകും. ഡോ. എം.അജിന, ഡോ. സമീഹ ഹംസ, ഡോ. മിനു മേരി ഉമ്മൻ, ഡോ. ജി. ഗീതു എന്നിവർ ക്യാംപിനു നേതൃത്വം നൽകും. ക്യൂആർ കോഡ് സ്കാൻ െചയ്തു ഡോക്ടറുമായി ഒാൺലൈൻ കൺസൽറ്റേഷൻ നടത്താം. ക്യാംപിൽ റജിസ്റ്റർ െചയ്തു പങ്കെടുക്കുന്ന ആദ്യ 100 പേർക്ക് ഒരു വർഷത്തേക്കു മനോരമ ആരോഗ്യവും 2026ലെ ഡയറിയും സൗജന്യമായി ലഭിക്കും. സൗജന്യ റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും ബന്ധപ്പെടാം – ഫോൺ – 8281305000