പ്രായമാകുമ്പോൾ സംഭവിക്കാവുന്ന പല അത്യാഹിതങ്ങളും ചെറുപ്പക്കാരിൽ ഇന്നു കണ്ടു തുടങ്ങിയിരിക്കുന്നു. അതിലൊന്നാണു പൊടുന്നനെ കുഴഞ്ഞുവീണുള്ള മരണം. കുറച്ചു കാലം മുൻപു വരെ വളരെ അപൂർവമായി മാത്രമെ 20 - 30 വയസ്സിനിെട ഹാർട്ട് അറ്റാക്കുമായി രോഗികൾ വന്നിരുന്നുള്ളു. ഇന്ന് അതല്ല സ്ഥിതിവിശേഷം. സഡൻ ഡെത്ത് എന്നാൽ

പ്രായം കൂടിയവരിൽ സംഭവിക്കാവുന്ന പല അത്യാഹിതങ്ങളും ചെറുപ്പക്കാരിൽ ഇന്നു കണ്ടു തുടങ്ങിയിരിക്കുന്നു. അതിലൊന്നാണു പൊടുന്നനെ കുഴഞ്ഞുവീണുള്ള മരണം. കുറച്ചു കാലം മുൻപു വരെ വളരെ അപൂർവമായി മാത്രമെ 20 - 30 വയസ്സിനിെട ഹാർട്ട് അറ്റാക്കുമായി രോഗികൾ വന്നിരുന്നുള്ളു. ഇന്ന് അതല്ല സ്ഥിതിവിശേഷം.

സഡൻ ഡെത്ത് എന്നാൽ
ലക്ഷണങ്ങൾ തുടങ്ങി 24 മണിക്കൂറിനകം മരണം സംഭവിക്കുക എന്നതിനെയാണു ലോകാരോഗ്യ സംഘടന പൊടുന്നനെയുള്ള മരണം അല്ലെങ്കിൽ സഡൻ ഡെത്ത് എന്നു നിർവചിച്ചിരിക്കുന്നത്. പെട്ടെന്നു കുഴഞ്ഞുവീണുള്ള മരണങ്ങളും ഇതിൽ ഉൾപ്പെടാറുണ്ട്. ഉദാഹരണത്തിന് ഏതെങ്കിലും ഒരു പൊതുവേദിയിൽ പാടുകയോ ഡാൻസ് െചയ്യുകയോ പ്രസംഗിക്കുകയോ െചയ്തുകൊണ്ടിരിക്കുന്ന ഒരാൾ പെട്ടെന്ന് ആ സമയത്തു കുഴഞ്ഞു വീഴുകയും ഉടൻ തന്നെ മരണം സംഭവിക്കുകയും െചയ്യുന്ന അവസ്ഥ.

ADVERTISEMENT

കോവിഡ് ആണോ കാരണം?
മാനവരാശി ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതിയ രോഗമായിരുന്നു കോവിഡ്. ഇന്ത്യയിൽ ഐസിഎംആറിന്റെ (ഇന്ത്യൻ കൗൺസൽ ഒാഫ് മെഡിക്കൽ റിസർച്ച്) നേതൃത്വത്തിൽ 47 കേന്ദ്രങ്ങളിൽ പെട്ടെന്നുള്ള മരണങ്ങൾ കൃത്യമായി അന്വേഷിക്കുകയും കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുകയും െചയ്തിട്ടുണ്ട്. വാക്സീൻ രണ്ടു ഡോസ് എടുത്തവരിൽ പൊടുന്നനെയുള്ള മരണസാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു കുറവായിട്ടാണു കാണാൻ കഴിഞ്ഞത്. അമിതമായുള്ള മദ്യം, മയക്കുമരുന്നിന്റെ ഉപയോഗം, കുടുംബത്തിൽ അകാലത്തിൽ ഹൃദ്രോഗം ഉണ്ടായിട്ടുള്ള അവസ്ഥ, കോവിഡ് ബാധിച്ചതിനുശേഷം രോഗം പൂർണമായി മാറുന്നതിനു മുൻപു കഠിനമായ വ്യായാമത്തിൽ ഏർപ്പെട്ടിട്ടുള്ളവർ- ഇവരിലാണു പെട്ടെന്നുള്ള മരണങ്ങൾ കൂടുതലായി കണ്ടെത്താനായത്. എന്നാൽ തീവ്രമായി കോവിഡ് വന്നവരിൽ ഹൃദയപേശികളിൽ ഇൻഫ്ലമേഷനും (നീർക്കെട്ട്) ബ്ലഡ് ക്ലോട്ടുകളും ഉണ്ടാകാമെന്നും ഇതു ഹൃദ്രോഗത്തിലേക്കു നയിക്കാമെന്നും ചില പഠനങ്ങൾ പറയുന്നു. മാത്രമല്ല, നിലവിൽ ഹൃദ്രോഗമുള്ളവരുെട അവസ്ഥ കൂടുതൽ വഷളാകാനും കാരണമാകാമെന്നും പറയപ്പെടുന്നു.

ഡോ. രാജീവ് ജയദേവൻ
ചെയർമാൻ, റിസർച് സെൽ, ഐഎംഎ.
കൊച്ചി

ADVERTISEMENT
English Summary:

Sudden death in young adults is becoming increasingly common. It is often linked to factors like COVID-19, lifestyle choices, and underlying heart conditions.

ADVERTISEMENT