തോളിനു വേദനയും മുറുക്കവും വന്നു കയ്യുടെ ചലനം പരിമിതമാകുന്ന അവസ്ഥയാണു ഫ്രോസൻ ഷോൾഡർ. വളരെ സാധാരണമായി കാണുന്ന ഈ രോഗാവസ്ഥയെ പെരി ആർത്രൈറ്റിസ് എന്നും പറയാറുണ്ട്. പരുക്കുകളെ തുടർന്നു ദീർഘനാൾ കൈ ചലിപ്പിക്കാതെ വയ്ക്കുക, പ്രമേഹം, വാതരോഗങ്ങൾ, അമിതമായ കൊളസ്ട്രോൾ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയെല്ലാം ഫ്രോസൻ

തോളിനു വേദനയും മുറുക്കവും വന്നു കയ്യുടെ ചലനം പരിമിതമാകുന്ന അവസ്ഥയാണു ഫ്രോസൻ ഷോൾഡർ.   വളരെ സാധാരണമായി കാണുന്ന ഈ രോഗാവസ്ഥയെ പെരി ആർത്രൈറ്റിസ് എന്നും പറയാറുണ്ട്.
പരുക്കുകളെ തുടർന്നു ദീർഘനാൾ കൈ ചലിപ്പിക്കാതെ വയ്ക്കുക, പ്രമേഹം, വാതരോഗങ്ങൾ, അമിതമായ കൊളസ്ട്രോൾ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയെല്ലാം ഫ്രോസൻ ഷോൾഡറിലേക്കു നയിക്കാം. ഹൃദയപ്രശ്നങ്ങൾ വന്നു ചികിത്സിച്ചതിനു ശേഷവും ഈ അവസ്ഥ വരുന്നതായി കാണുന്നു.

∙ ആരംഭത്തിൽ വേദന കുറയ്ക്കാനുള്ള മരുന്നുകളും തോളിനുള്ള പ്രത്യേക ഫിസിയോതെറപ്പി വ്യായാമങ്ങളും പരിഹാരമാണ്.
∙ ചൂടുപിടിക്കുന്നതും വേദന കുറയ്ക്കും. 
∙ വേദനയുള്ള കൈ കൊണ്ടു ഭാരം എടുക്കരുത്,
∙ ഉറങ്ങുമ്പോൾ ആ ഭാഗത്തെ കയ്യിലേക്കു തല വയ്ക്കുന്നതും ഒഴിവാക്കണം.  
∙ ചികിത്സിച്ചില്ലെങ്കിൽ വേദന വർധിക്കും. പതിയെ കയ്യുടെ ചലനശേഷി കുറയും. മുറുക്കം അനുഭവപ്പെടും. 
∙ വേദന കുറയ്ക്കാൻ തോളിൽ സ്റ്റിറോയ്ഡ് കുത്തിവയ്പ് എടുക്കാറുണ്ട്.
∙ മരുന്നും വ്യായാമങ്ങളുമൊന്നും ഫലം ചെയ്യുന്നില്ല; തോൾ വളരെ ഉറച്ചുപോയാൽ മാനിപുലേഷൻ എന്ന രീതിയിൽ തോൾസന്ധിയിലെ ഒട്ടിപ്പോയ അസ്ഥിഭാഗങ്ങളും ചലിക്കാത്ത സ്നായുക്കളുമൊക്കെ ശരിയാക്കേണ്ടിവരും.
അപൂർവമായി, ചെറിയൊരു ശതമാനം ആളുകളിൽ ആർത്രോസ്കോപിക്കൽ റിലീസ് എന്ന താക്കോൽദ്വാര ശസ്ത്രക്രിയ വഴിയും അസ്ഥി–പേശീ–സ്നായുക്കളുടെ മുറുക്കം പരിഹരിക്കേണ്ടിവരും.
പ്രമേഹമുള്ളവരിൽ
∙ പ്രമേഹരോഗമുള്ളവരിൽ ഫ്രോസൻ ഷോൾഡർ സാധ്യത കൂടുതലാണ്. ഇവരിൽ രോഗം മാറിയാലും വീണ്ടും വരാം. രോഗശമനത്തിനു  ചികിത്സക ളോടൊപ്പം പ്രമേഹം സാധാരണനിരക്കിൽ നിലനിർത്തേണ്ടതുണ്ട്.
∙ കയ്യുടെയും തോളിന്റെയും പരുക്കുകൾക്കുള്ള വിശ്രമം ഒരുപാടു നീണ്ടുപോകരുത്. 
∙ രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞാൽ ഡോക്ടറുടെ നിർദേശം സ്വീകരിച്ചു ലഘു വ്യായാമം തുടങ്ങണം. പെൻഡുലം വ്യായാമം  പോലെയുള്ളവ ഗുണകരമാണ്.  

ADVERTISEMENT

വിവരങ്ങൾക്കു കടപ്പാട്

ഡോ. തോമസ് മാത്യു
അസ്ഥിരോഗ വിദഗ്ധൻ,
ഒാർത്തോ& ഫ്രാക്ചർ ക്ലിനിക്,
പ്ലാക്കാട്ട്, കലൂർ, കൊച്ചി

ADVERTISEMENT
English Summary:

Frozen shoulder is a condition characterized by pain and stiffness in the shoulder, limiting its range of motion. Treatment options include physiotherapy, exercises, and in severe cases, surgical interventions.

ADVERTISEMENT