പെയിൻ കില്ലർ ഉപയോഗം: ഈ രോഗങ്ങളുള്ളവർ ജാഗ്രത !!! Safe and Effective Use of Painkillers
ശാരീരികമായും മാനസികമായും അസ്വസ്തത ഉണ്ടാക്കുന്ന അനുഭവത്തെയാണ് വേദന എന്നു നിർവചിക്കുന്നത്. വേദന എന്ന വികാരം ഒരേപോലെയാകില്ല. വേദനകളെ അനുഭവപ്പെടുന്ന രീതി നീണ്ടുനിൽക്കുന്ന സമയം എന്നിവ അനുസരിച്ച് ചെറിയ വേദന, കുറച്ച് സമയം നീണ്ടു നിൽക്കുന്ന വേദന, അസഹനീയ വേദന എന്ന് തരംതിരിക്കാം. ശരീരത്തിലെ അപകട സാധ്യതകളുള്ള
ശാരീരികമായും മാനസികമായും അസ്വസ്തത ഉണ്ടാക്കുന്ന അനുഭവത്തെയാണ് വേദന എന്നു നിർവചിക്കുന്നത്. വേദന എന്ന വികാരം ഒരേപോലെയാകില്ല. വേദനകളെ അനുഭവപ്പെടുന്ന രീതി നീണ്ടുനിൽക്കുന്ന സമയം എന്നിവ അനുസരിച്ച് ചെറിയ വേദന, കുറച്ച് സമയം നീണ്ടു നിൽക്കുന്ന വേദന, അസഹനീയ വേദന എന്ന് തരംതിരിക്കാം. ശരീരത്തിലെ അപകട സാധ്യതകളുള്ള
ശാരീരികമായും മാനസികമായും അസ്വസ്തത ഉണ്ടാക്കുന്ന അനുഭവത്തെയാണ് വേദന എന്നു നിർവചിക്കുന്നത്. വേദന എന്ന വികാരം ഒരേപോലെയാകില്ല. വേദനകളെ അനുഭവപ്പെടുന്ന രീതി നീണ്ടുനിൽക്കുന്ന സമയം എന്നിവ അനുസരിച്ച് ചെറിയ വേദന, കുറച്ച് സമയം നീണ്ടു നിൽക്കുന്ന വേദന, അസഹനീയ വേദന എന്ന് തരംതിരിക്കാം. ശരീരത്തിലെ അപകട സാധ്യതകളുള്ള
ശാരീരികമായും മാനസികമായും അസ്വസ്തത ഉണ്ടാക്കുന്ന അനുഭവത്തെയാണ് വേദന എന്നു നിർവചിക്കുന്നത്. വേദന എന്ന വികാരം ഒരേപോലെയാകില്ല. വേദനകളെ അനുഭവപ്പെടുന്ന രീതി നീണ്ടുനിൽക്കുന്ന സമയം എന്നിവ അനുസരിച്ച് ചെറിയ വേദന, കുറച്ച് സമയം നീണ്ടു നിൽക്കുന്ന വേദന, അസഹനീയ വേദന എന്ന് തരംതിരിക്കാം.
ശരീരത്തിലെ അപകട സാധ്യതകളുള്ള അവസ്ഥകളെ വേദന മൂലം നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നു. ശരീര കലകൾക്കോ അവയവങ്ങൾക്കോ ഉണ്ടാകുന്ന മുറിവ്, നീർക്കെട്ട് എന്നിവ കാരണം വേദനയുണ്ടാകാറുണ്ട്. നാഡീഞരമ്പുകളുടെ തകരാർ മൂലവും അസ്ഥികളുടെ തേയ്മാനം, വാതരോഗങ്ങൾ, പ്രമേഹം തുടങ്ങിയ കാരണങ്ങൾ കൊണ്ടും നീണ്ടുനിൽക്കുന്ന വേദന ഉണ്ടാകാം. ഇവ കൂടാതെ കാൻസർ പോലെയുള്ള രോഗങ്ങൾ, മൈഗ്രേൻ, ചിലതരം ഉദരരോഗങ്ങൾ കാരണവും നീണ്ടുനിൽക്കുന്ന വേദന പ്രകടമാകുന്നു.
കറുപ്പിൽ തുടങ്ങും ചരിത്രം
പതിനാറാം നൂറ്റാണ്ടു മുതൽ വേദന സംഹാരിയായി കറുപ്പ് (OBUM) ഉപയോഗിച്ചു വരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ക്ലോറോഫോം പ്രചാരത്തിൽ വന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ തുടക്കകാലം മുതൽ വേദന സംഹാരിയായി മോർഫിൻ ഉപയോഗിച്ചു തുടങ്ങി. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ NSAIDS എന്നതരം വേദന, നീർക്കെട്ട് കുറയ്ക്കുന്ന മരുന്നുകൾ വിപണിയിൽ ലഭ്യമായി തുടങ്ങി. ആസ്പിരിൻ എന്ന ട്രേഡ് നേമിൽ Acetyl Salicylic Acid ആണ് ഈ ഗണത്തിൽ വന്ന ആദ്യ മരുന്ന്. തുടർന്ന് ഇബുപ്രൂഫൻ (Ibuprofen), ഇൻഡോമീതെയ്ൻ (Indomethane) തുടങ്ങിയ മരുന്നുകൾ ലഭ്യമായി തുടങ്ങി. വാതരോഗങ്ങൾ, ഗൗട്ട് (gout), സ്പോണ്ടിലൈറ്റിസ് (Spontilitis) തുടങ്ങിയവയുടെ ചികിത്സയിൽ വേദനാസംഹാരികൾ വലിയ മാറ്റം കൊണ്ടുവന്നു. ഇഞ്ചക്ഷൻ രൂപത്തിലും ലേപന രൂപത്തിലും ഗുളികകളായും, സിറപ്പ്, സപ്പോസിറ്ററി എന്നീ രൂപത്തിൽ കുട്ടികൾക്കും വേദനസംഹാരികൾ ലഭ്യമാണ്.
വേദന കുറയുന്നതിങ്ങനെ
വേദനാസംഹാരികൾ തലച്ചോറിലെ വേദന തിരിച്ചറിയുന്ന ന്യൂറോണുകളുെട പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും തന്മൂലം രോഗം അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നു. ഇവ കൂടാതെ നീർക്കെട്ടും വേദനയും ഇല്ലാതാകുന്ന ഒരുകൂട്ടം മരുന്നുകളെ NSAIDS (Non Steroidal Anti inflammatory Drugs) എന്ന് വിളിക്കുന്നു. ഇവ വേദനയും നീർക്കെട്ടും മുറിവും ഉള്ള ഭാഗത്തെ പ്ലോസ്കാഗ്ലാൻസിഡുകൾ എന്ന രാസകണങ്ങളുടെ ഉൽപ്പാദനത്തെ താൽക്കാലികമായി തടസ്സപ്പെടുത്തുകയും അതുവഴി വേദനയും നീർക്കെട്ടും ഇല്ലാതാക്കുകയും ചെയ്യുന്നു. പാരസെറ്റമോൾ, ഡൈക്ലോഫെനാക്, ഇബുപ്രൂഫൻ, ഇൻഡോമെതാസിൻ മെഫനമിക് ആസിഡ്, പൈറോക്സികാം, അസെക്ലോഫെനാക്, സെലികോക്സിബ് തുടങ്ങിയവ ഈ ഗണത്തിൽ പെടുന്നു.
പ്രധാന പാർശ്വഫലങ്ങൾ
വേദനാസംഹാരികളിൽ പലതും ദീർഘകാല ഉപയോഗം കാരണം പലതരം പാർശ്വഫലങ്ങൾ ഉളവാക്കാൻ ശേഷിയുള്ളവയാണ്. ആമാശയരോഗങ്ങൾ, വൃക്കരോഗങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, കരൾ, രക്തചംക്രമണ വ്യവസ്ഥ എന്നിവയെ ദോഷമായി ബാധിക്കുന്നതിന് വേദനസംഹാരികളുടെ വൈദ്യനിർദ്ദേശമില്ലാതെയുള്ള ദീർഘകാല ഉപയോഗം കാരണമാകുന്നുണ്ട്.
വേദനാസംഹാരികൾ മുഖ്യമായും പ്രവർത്തിക്കുന്നത് ‘പ്രോസ്േറ്റാഗ്ലാന്റിനുകൾ’ എന്നറിയപ്പെടുന്ന രാസകണങ്ങളുടെ പ്രവർത്തനത്തെയും ഉൽപ്പാദനത്തെയും തടസ്സപ്പെടുത്തിക്കൊണ്ടാണ്. ഇതുമൂലം ആമാശയത്തിലും കുടലിലും ഉള്ള മ്യൂക്കസ് പാളികളുടെ ശോഷണം സംഭവിക്കുകയും പെപ്റ്റിക് അൾസർ പോലെയുള്ള രോഗങ്ങൾ ഉള്ളവർക്ക് രോഗത്തിന്റെ തീവ്രത വർധിക്കുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ വിശപ്പില്ലായ്മ, വേദന, ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയും കണ്ടുവരാറുണ്ട്.
പുകവലി, മദ്യപാനം എന്നിവ പാർശ്വഫലങ്ങളുടെ വ്യാപ്തി കൂട്ടുന്നു. ആയതിനാൽ വേദനാസംഹാരികൾ ഉപയോഗിക്കുന്നവർ ആവുന്നതും കുറഞ്ഞ ഡോസ് കുറഞ്ഞ കാലത്തേക്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
വൃക്കരോഗമുള്ളവർ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. അവശ്യ മൂലകങ്ങളുടേയും ജലാംശത്തിന്റെയും അളവു ശരീരത്തിൽ നിലനിർത്തുന്നതു വൃക്കകളാണല്ലോ. വേദനാസംഹാരികളുടെ അമിത ഉപയോഗം വൃക്കരോഗികളിലെ മേൽ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു.
ഹൃദ്രോഗികൾ, കരൾ രോഗികൾ, വൃക്കരോഗികൾ എന്നിവരിൽ വേദന സംഹാരികളുടെ ഉപയോഗം മൂലം രക്തത്തിലെ സോഡിയം, ക്രിയാറ്റിൻ, പൊട്ടാസിയം എന്നിവയുടെ അളവ് കൂടുതലായി കാണുന്നു. ഇതുമൂലം ഉയർന്ന രക്തസമ്മർദ്ദം, നെഞ്ചിടിപ്പ് തുടങ്ങിയവയും കണ്ടുവരുന്നു.
വേദനാസംഹാരികളുടെ അമിത ഉപയോഗം ഗുരുതര കരൾ രോഗത്തിനിടയാക്കുന്നു. ആയതിനാൽ വൈദ്യനിർദ്ദേശ പ്രകാരം അല്ലാതെ വേദനസംഹാരികൾ ദീർഘകാലം ഉപയോഗിക്കാൻ പാടുള്ളതല്ല. മഞ്ഞപ്പിത്തം, ഉയർന്ന കരൾ എൻസൈമുകൾ എന്നിവ ഉണ്ടാകാനിടയുണ്ട്.
ആസ്മ, അലർജി തുടങ്ങിയ രോഗമുള്ളവർ വേദനസംഹാരികൾ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്. ആദ്യമായി ഉപയോഗിക്കുമ്പോൾ കുറഞ്ഞ ഡോസിൽ തുടങ്ങുകയും മറ്റ് പാർശ്വഫലങ്ങൾ ഇല്ല എന്ന് ഉറപ്പിച്ചതിന് ശേഷം പൂർണ്ണ അളവിൽ കഴിക്കാവുന്നതുമാണ്.
ഗർഭിണികൾ ആദ്യ രണ്ടുമാസം വേദനസംഹാരികൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയേയും പ്രസവ സമയത്തുണ്ടാകുന്ന പ്രശ്നങ്ങളേയും വേദനസംഹാരികൾ ദോഷകരമായി ബാധിക്കാനിടയുണ്ട്.
ഹൃദ്രോഗികൾ, ഉയർന്ന രക്തസമ്മർദ്ദത്തിന് മരുന്നു കഴിക്കുന്നവർ, ആസ്മ രോഗികൾ, ഗർഭിണികൾ, 10 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് വൈദ്യനിർദ്ദേശപ്രകാരമല്ലാതെ വേദനസംഹാരികൾ നൽകരുത്.
വേദനസംഹാരികളായി ക്യാപ്സ്യൂൾ ഗുളിക രൂപത്തിൽ ‘ഓപിയം’ അടങ്ങിയ മരുന്നുകൾ നൽകുന്നത് അതിന്റെ വ്യാപകമായ പാർശ്വഫലങ്ങൾ മൂലം വളരെയധികം കുറച്ചിട്ടുണ്ട്. ആശ്രീതത്വം, മയക്കം, ക്ഷീണം, ഛർദ്ദി, ശ്വാസതടസ്സം, മലബന്ധം തുടങ്ങിയവ ഇതിന്റെ പ്രധാന പാർശ്വ ഫലങ്ങളാണ്.
വേദനസംഹാരികളുടെ സൂക്ഷ്മവും സുരക്ഷിതവുമായ ഉപയോഗം, പാർശ്വഫലങ്ങൾ പരമാവധി കുറയ്ക്കുന്നതിനും രോഗികളുെട ജീവിത നിലവാരം (Quality of Life) മികച്ചതാക്കുന്നതിനും ഉപയോഗിക്കപ്പെടുന്നു.
ഡോ. കെ. ജി. രവികുമാർ,
ചീഫ്& ഹെഡ് (റിട്ട.), ഹോസ്പിറ്റൽ & ക്ലിനിക്കൽ ഫാർമസി, മെഡി. കോളജ്, തിരുവനന്തപുരം