ഉപയോഗം കഴിഞ്ഞ ഇൻഹേലർ എന്തു ചെയ്യും? The Dangers of Improper Inhaler Waste Management
ശ്വാസതടസ്സ രോഗങ്ങൾക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാമാർഗമാണ് ഇൻഹേലർ ചികിത്സ. അണുബാധകളെ തുടർന്നുള്ള നീണ്ടുനിൽക്കുന്ന ചുമയ്ക്കും ഇന്നിതു വ്യാപകമായി പ്രചാരത്തിലുണ്ട്. ഉപയോഗം കഴിഞ്ഞു കാലിയായ ഇൻഹേലറുകൾ അശ്രദ്ധമായി ഉപേക്ഷിക്കുന്നതു വലിയ രീതിയിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്കും ആരോഗ്യ ഭീഷണികൾക്കും

ശ്വാസതടസ്സ രോഗങ്ങൾക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാമാർഗമാണ് ഇൻഹേലർ ചികിത്സ. അണുബാധകളെ തുടർന്നുള്ള നീണ്ടുനിൽക്കുന്ന ചുമയ്ക്കും ഇന്നിതു വ്യാപകമായി പ്രചാരത്തിലുണ്ട്. ഉപയോഗം കഴിഞ്ഞു കാലിയായ ഇൻഹേലറുകൾ അശ്രദ്ധമായി ഉപേക്ഷിക്കുന്നതു വലിയ രീതിയിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്കും ആരോഗ്യ ഭീഷണികൾക്കും കാരണമാകുന്നുണ്ട്.
പ്രധാന പ്രശ്നങ്ങൾ
∙ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ: ഇൻഹേലറുകളിൽ മരുന്നു പുറത്തേക്ക് തള്ളാൻ ഉപയോഗിക്കുന്ന ഹൈഡ്രോ ഫ്ളൂറോ ആൽകൈൻ പ്രൊപ്പല്ലന്റുകൾ (Hydrofluoroalkanes - HFAs) മാരകമായ ഹരിതഗൃഹ വാതകങ്ങളാണ്. ഇവ ആഗോളതാപനത്തിന് ആക്കം കൂട്ടുന്നു..
∙ പരിസ്ഥിതി മലിനീകരണം: ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന മിക്ക ഇൻഹേലറുകളിലും ചെറിയ അളവിൽ മരുന്നു ബാക്കി ഉണ്ടാകാം. ഇവ മണ്ണിലും ജലത്തിലും കലരുന്നതു ജലസ്രോതസ്സുകളെ മലിനമാക്കുകയും ജല ജീവികൾക്കു ദോഷകരമാവുകയും ചെയ്യുന്നു.
∙ സ്ഫോടന സാധ്യത: ഇൻഹേലറുകളിലെ സിലിണ്ടർ രൂപത്തിലുള്ള ലോഹകുറ്റി (മെറ്റൽ ക്യാനിസ്റ്ററുകൾ) അതി സമ്മർദ്ദത്തിലാണ് ഇരിക്കുന്നത് ; ഗ്യാസ് കുറ്റി പോലെ. ഇവ സാധാരണ മാലിന്യങ്ങൾക്കൊപ്പം തീയിടുകയോ മാലിന്യങ്ങൾ കയറ്റിപ്പോകുന്ന വാഹനങ്ങളിൽ വച്ച് അമരുകയോ ചെയ്താൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.
∙ പ്ലാസ്റ്റിക് മാലിന്യം: ഇൻഹേലറുകൾ നിർമിച്ചിരിക്കുന്നതു പ്രത്യേകതരം പ്ലാസ്റ്റിക്കുകളും ലോഹങ്ങളും ചേർത്താണ്. ഇവ വീട്ടിലെ പ്ലാസ്റ്റിക് പുനഃചംക്രമണ കുട്ടകളിൽ ( recycling bins) ഇടുന്നത് ശരിയല്ല.
പരിഹാരമെന്ത് ?
∙ ഫാർമസികളിൽ തിരികെ നൽകുക: ഉപയോഗിച്ച ഇൻഹേലറുകൾ അടുത്തുള്ള ഫാർമസികളിൽ ഏൽപ്പിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം.
∙ ഉയർന്ന ചൂടിലെ ഇൻസിനറേഷൻ : ഫാർമസികൾ വഴി ശേഖരിക്കുന്ന ഇൻഹേലറുകൾ ശാസ്ത്രീയമായ രീതിയിൽ ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്ന ഇൻസിനറേറ്ററുകൾ ഉപയോഗിച്ചു കത്തിച്ചുകളയുന്നു. ഇതു മാരകമായ വാതകങ്ങൾ വായുവിൽ കലരുന്നത് ഒഴിവാക്കുന്നു.
∙ വീട്ടിലെ മാലിന്യക്കൂന്പാരത്തിൽ ഇടരുത്: ഒരു കാരണവശാലും ഇൻഹേലറുകൾ സാധാരണ കുപ്പത്തൊട്ടിയിലോ ശുചിമുറികളിലോ നിക്ഷേപിക്കരുത്.
അടുത്ത കാലം വരെ ഉപയോഗം കഴിഞ്ഞ ഇൻഹേലറുകൾ ശാസ്ത്രീയമായി സംസ്കരിക്കാൻ മാർഗങ്ങൾ ഉണ്ടായിരുന്നില്ല. തീരെ ചുരുക്കം ചില ആശുപത്രികളിലെ ഫാർമസികൾ മാത്രമാണ് ഉപകരണങ്ങൾ തിരിച്ചെടുത്തിരുന്നത്. ഈയിടെയായി ഇൻഹേലറുകൾ ഉണ്ടാക്കുന്ന ഒരു കന്പനി തന്നെ ആശുപത്രികളിൽ നിന്നും ക്ലിനിക്കുകളിൽ നിന്നും ഒഴിഞ്ഞ ഇൻഹേലർ ഉപകരണങ്ങൾ ശേഖരിച്ച് സുരക്ഷിതമായി സംസ്ക്കരിക്കാൻ മുൻപോട്ടു വന്നിട്ടുണ്ട്. അതും തികച്ചും സൗജന്യമായി. തങ്ങളുടെ ഉൽപന്നങ്ങൾ മാത്രമല്ല ഏതു കന്പനിയുടേയും ഉപയോഗം കഴിഞ്ഞ ഇൻഹേലറുകൾ ശേഖരിച്ചു കൊണ്ടു പോകാൻ അവർ സംവിധാനമൊരുക്കിയിട്ടുണ്ട്. അനുകരണീയമായ മാതൃകയാണിത്. ഇൻഹേലർ ഉണ്ടാക്കുന്ന കന്പനി കൾ എല്ലാം തന്നെ ഇത്തരം പദ്ധതികളുമായി മുൻപോട്ടു വരേണ്ടിയിരിക്കുന്നു.