NEET പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയതിനെ തുടർന്നാണ് ഏകദേശം എട്ട് വിദ്യാർത്ഥികൾ രാജ്യത്ത് ആത്മഹത്യ ചെയ്തത്; ഇത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളിൽ കടുത്ത ആശങ്കയും മാനസിക സമ്മർദ്ദവും ഉണ്ടാക്കിയിട്ടുണ്ട്. മെഡിക്കൽ പഠനത്തിലേക്കുള്ള പ്രധാന വഴിയായ NEET പോലുള്ള മത്സരപരീക്ഷകൾ, വിദ്യാർത്ഥികളിൽ, പ്രത്യേകിച്ച് മാനസിക പ്രതിരോധശേഷി കുറഞ്ഞവരിൽ, വലിയ തോതിലുള്ള മാനസിക സമ്മർദ്ദത്തിനും ആത്മഹത്യാ പ്രവണതയ്ക്കും കാരണമാകുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പഠനസമ്മർദ്ദം, പരീക്ഷാ പരാജയം, കുടുംബ പ്രശ്നങ്ങൾ എന്നിവ വിദ്യാർത്ഥി ആത്മഹത്യകൾക്ക് കാരണമാകുമ്പോൾ, NEET പരീക്ഷയിലെ വിജയം മാത്രം മെഡിക്കൽ പ്രവേശനത്തിന് ലഭിക്കുന്നതിനാൽ അത് വിദ്യാർത്ഥികളിൽ വലിയ സമ്മർദ്ദം ചെലുത്തുന്നു, മാസങ്ങളോളം പരിശീലിച്ചിട്ടും ലക്ഷ്യം നേടാൻ കഴിയാത്തത് പലരെയും നിരാശയിലേക്കും ആത്മവിശ്വാസക്കുറവിലേക്കും തള്ളിയിടുന്നു. 40-60% വരെ വിദ്യാർത്ഥികളിൽ ഉത്കണ്ഠയും ഏകദേശം പകുതിയോളം പേരിൽ വിഷാദരോഗ ലക്ഷണങ്ങളും കാണപ്പെടുന്നു, ഇത് "ട്രിപ്പിൾ പ്രഷർ മോഡൽ" എന്നറിയപ്പെടുന്ന വിശ്രമമില്ലാത്ത പഠനം, ഉറക്കമില്ലായ്മ, ഭാവിയെക്കുറിച്ചുള്ള ആശങ്ക, കുടുംബത്തിന്റെ പ്രതീക്ഷകൾ എന്നിവയുടെ ഫലമാണ്. ഡോക്ടർ എന്ന തൊഴിലിന് സമൂഹത്തിൽ നൽകുന്ന അംഗീകാരവും സാമ്പത്തിക സുരക്ഷയും കാരണം കുടുംബങ്ങൾ വെക്കുന്ന അമിതമായ പ്രതീക്ഷകളും, കോച്ചിംഗ് സെന്ററുകളിലെ കർശനമായ പഠനക്രമങ്ങളും, സാമൂഹിക പിന്തുണയുടെ കുറവും ഇതിനെ കൂടുതൽ വഷളാക്കുന്നു, അതിനാൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം നിരീക്ഷിക്കാനും, അധ്യാപകർക്ക് പരിശീലനം നൽകാനും, ആവശ്യമെങ്കിൽ കൗൺസലിംഗ് ഏർപ്പെടുത്താനും, പരീക്ഷാ പരാജയത്തെ ജീവിതപരാജയമായി കാണുന്ന സാമൂഹിക മനോഭാവത്തിൽ മാറ്റം വരുത്താനും, മെഡിക്കൽ പ്രവേശനത്തിന് കൂടുതൽ അവസരങ്ങൾ നൽകാനും സർക്കാർ ഗൗരവമായി പരിഗണിക്കണം.

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന്​ ഇതുവരെ എട്ടോളം വിദ്യാർത്ഥികളാണ്​ രാജ്യത്ത്​ ആത്​മഹത്യചെയ്തിരിക്കുന്നത്​​. 2026 മേയ് 3-ന് രാജ്യത്തുടനീളം 22 ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷ, വ്യാപകമായ ചോദ്യപ്പേപ്പർ ചോർച്ച സ്ഥിരീകരിച്ചതിനെത്തുടർന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (NTA) ഔദ്യോഗികമായി റദ്ദാക്കിയതോടെ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലും മാനസിക സമ്മർദ്ദത്തിലുമാണ്​.

ഇന്ത്യയിൽ മെഡിക്കൽ പഠനത്തിലേക്കുള്ള സുപ്രധാനമായ വഴിയാണു ദേശീയതലത്തിലുള്ള നീറ്റ് (NEET) പരീക്ഷ. ഡോക്ടറാവണമെന്ന മോഹവുമായി നമ്മുടെ നാട്ടിൽ ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഈ പരീക്ഷ എഴുതി കഴിവ്​ തെളിയിക്കാൻ ശ്രമിക്കുന്നത്. അതേസമയം, നിരന്തരമായ പരിശീലനവും പഠനവും ആവശ്യമുള്ള, താരതമ്യേന കഠിനമായ ഈ മത്സരം പല വിദ്യാർഥികളുടെയും മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ്​ യാഥാർത്ഥ്യം. ​

പ്രത്യേകിച്ചു മാനസിക പ്രതിരോധശേഷി കുറഞ്ഞ വ്യക്​തിത്വമുള്ള കുട്ടികളിൽ. ഇതുമായി ബന്ധപ്പെട്ടു സമീപകാലത്തു നടന്ന പഠനങ്ങളും റിപ്പോർട്ടുകളും വിരൽചൂണ്ടുന്നതു നീറ്റും അതുപോലെയുള്ള മറ്റു മത്സരപരീക്ഷകളും വിദ്യാർഥികളിൽ വലിയ തോതിൽ മാനസിക സമ്മർദവും ആത്മഹത്യാപ്രവണതയും സൃഷ്ടിക്കുന്നുവെന്ന യാഥാർത്ഥ്യത്തിലേക്കാണ്​.

വർധിക്കുന്ന വിദ്യാർഥി ആത്മഹത്യകൾ

നമ്മുടെ രാജ്യത്തു വർഷം തോറും 13,000 മുതൽ 14,000 വരെ വിദ്യാർഥികൾ സ്വയം ജീവനൊടുക്കുന്നുണ്ടെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​. കഴിഞ്ഞ 10 വർഷത്തിനിടെ ഇത്തരത്തിലുള്ള ആത്മഹത്യകൾ വർദ്ധിച്ചുവരുന്നതായും നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്​.

പഠനസമ്മർദം, പരീക്ഷാ പരാജയം, പഠനവുമായി ബന്ധപ്പെട്ടുണ്ടാവുന്ന കുടുംബപ്രശ്നങ്ങൾ തുടങ്ങിയവയാണ് ഇതിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദ്യാർഥി ആത്മഹത്യകളിൽ നല്ലൊരു ശതമാനവും പരീക്ഷാഫല പ്രഖ്യാപന സമയങ്ങളിലോ പ്രധാന മത്സരപരീക്ഷകൾക്ക് മുന്നോടിയായോ നടക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്​. ഇത് വിദ്യാർത്ഥികൾ അനുഭവിക്കുന്ന അക്കാദമിക സമ്മർദത്തിന്‍റെ ഗൗരവം വ്യക്തമാക്കുന്നതാണ്.

നീറ്റ് പരീക്ഷയുടെ സമ്മർദം

നീറ്റ് പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ മെഡിക്കൽ പഠനത്തിന് പ്രവേശനം ലഭിക്കൂ എന്ന സാഹചര്യമാണ്​ ഇന്ന്​ ഇന്ത്യയിലുള്ളത്​. ഇതാവട്ടെ വിദ്യാർഥികളിൽ വലിയ മാനസിക സമ്മർദമാണു​ സൃഷ്ടിക്കുന്നത്​. മാസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ച്​ നിരന്തരമായി പരിശീലനം നടത്തിയിട്ടും പ്രതീക്ഷയോടെ കാത്തിരുന്ന ലക്ഷ്യം കൈവരിക്കാനാകാത്തതു പലരെയും നിരാശയിലേക്കും ആത്മവിശ്വാസക്കുറവിലേക്കും തള്ളിവിടുന്നുണ്ടെന്നാണു​ വിദ്യാർത്ഥികളിലെ വർധിച്ചുവരുന്ന മാനസിക പ്രശ്നങ്ങളും ആത്​മഹത്യകളും ചൂണ്ടിക്കാണിക്കുന്നത്​​.

പരാജയത്തെ തുടർന്നു​ വീണ്ടും പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികളിലാണ് ഈ സമ്മർദം കൂടുതലായി കാണപ്പെടുന്നത്. ചില വിദ്യാർത്ഥികളാവട്ടെ സ്വന്തം വ്യക്തിത്വത്തെയും ജീവിതവിജയത്തെയും നീറ്റ് വിജയവുമായി ബന്ധപ്പെടുത്തിയാണു​ കാണുന്നത്​. ഇവരെ സംബന്ധിച്ചു നീറ്റ്​ പരീക്ഷയിലെ പരാജയം ജീവിതത്തിന്റെ സമ്പൂർണ പരാജയമായി അനുഭവപ്പെടുകയും ജീവിത പരിചയം കുറഞ്ഞ ഈ കൗമാരക്കാർ മാനസിക തകർച്ചയിലേക്കു വഴുതിവീഴുകയും ചെയ്യുന്നു.

മാനസികാരോഗ്യ പ്രശ്നങ്ങൾ വ്യാപകം

നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളിൽ നടത്തിയ വിവിധ പഠനങ്ങളിൽ 40 മുതൽ 60 ശതമാനം വരെയുള്ളവരിൽ ഗുരുതരമായ ഉത്കണ്ഠ (Anxiety)കൊണ്ട്​ പ്രയാസപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഏകദേശം പകുതിയോളം വിദ്യാർഥികളിലാവട്ടെ വിഷാദരോഗ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്​. പൊതുവെ കൗമാരക്കാരെ അപേക്ഷിച്ച്​ ഈ നിരക്കു വളരെ കൂടുതലാണെന്നു​ കാണാനാവും.

വിശ്രമമില്ലാത്ത തുടർച്ചയായ പഠനം, ശരിയായ ഉറക്കമില്ലാത്ത അവസ്ഥ, ഭാവിയെക്കുറിച്ചുള്ള കടുത്ത ആശങ്ക, കുടുംബം അടിച്ചേൽപ്പിക്കുന്ന പ്രതീക്ഷകളുടെ ഭാരം എന്നിവ ചേർന്നാണ് ഇവരിൽ അമിത മാനസികസമ്മർദ്ദം സൃഷ്ടിക്കുന്നത്​. വിദഗ്ധർ ഇതിനെ "ട്രിപ്പിൾ പ്രഷർ മോഡൽ" (Triple Pressure Model) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനെല്ലാം പുറമെയാണ്​ വ്യക്തിപരമായ മാനസിക പ്രശ്നങ്ങൾ, പരിശീലന കേന്ദ്രത്തിൽ നിന്ന്​ അനുഭവിക്കേണ്ടിവരുന്ന സമ്മർദ്ദം എന്നിവ. ഇവയെല്ലാം ഒരുമിച്ചുചേരുമ്പോഴാണ്​ കൗമാരക്കാരായ വിദ്യാർത്ഥികൾ മാനസികമായി തളർന്നുപോകുന്നത്​.

ഈ അവസ്ഥയ്ക്കു​ പിന്നിൽ കുടുംബത്തിന്റെ പങ്ക് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്​​. സാധാരണഗതിയിൽ ഒരു പ്രതിസന്ധിഘട്ടത്തിൽ താങ്ങും തണലുമായി നിൽക്കേണ്ട മാതാപിതാക്കളും മറ്റു​ കുടുംബാംഗങ്ങളും പരീക്ഷകളെയും പരാജയങ്ങളെയും അഭിമുഖീകരിക്കുന്ന കുട്ടികളിൽ കൂടുതൽ സമ്മർദവും ഭീഷണികളും അടിച്ചേൽപ്പിക്കാനാണു​ ശ്രമിക്കാറ്​. ഇതു​ തികച്ചും നിർഭാഗ്യകരമായ ഒരു പ്രവണതയാണ്​. ഇതിനു പിന്നിൽ നിരവധി കാരണങ്ങൾ കണ്ടെത്താനാവും. ഇതിൽ പ്രധാനപ്പെട്ട ഒന്ന്​ നമ്മുടെ സമൂഹത്തിൽ ‘ഡോക്ടർ’ എന്ന ജോലി വലിയ സാമൂഹിക അംഗീകാരവും സാമ്പത്തിക സുരക്ഷയും നൽകുന്ന പദവിയായി കണക്കാക്കപ്പെടുന്നു എന്നതാണ്​. അതിനാൽതന്നെ മിക്ക കുടുംബങ്ങളും മക്കളിൽ വലിയ പ്രതീക്ഷകളാണു​ വെച്ചുപുലർത്തുന്നത്​.

കുടുംബത്തിലും അയൽവക്കത്തുമൊക്കെയുള്ള പഠനത്തിൽ മിടുക്കരായ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തിയും കോച്ചിങ് ഫീസിനും പഠനച്ചെലവുകൾക്കുമായി ചെലവഴിക്കുന്ന തുകയെക്കുറിച്ച്​ ഓർമ്മിപ്പിച്ചും മാതാപിതാക്കൾ തുടർച്ചയായി കുട്ടികളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്​. വേണ്ടരീതിയിൽ മികവു​ പുലർത്താൻ കഴിയാതെവരുന്ന വിദ്യാർഥികളിൽ ഇത്​ വലിയതോതിലുള്ള കുറ്റബോധവും സമ്മർദവും സൃഷ്ടിക്കാറുണ്ട്. പരീക്ഷയിൽ മികച്ച റാങ്ക്​ നേടാനായില്ലെങ്കിൽ മാതാപിക്കൾക്കു​ ദുഃഖവും അപമാനവും ഉണ്ടാവുമെന്ന ഭീതിയും വിദ്യാർത്ഥികളെ തളർത്തുന്ന കാര്യങ്ങളാണ്​.

കോച്ചിങ് സംസ്കാരം ഉയർത്തുന്ന വെല്ലുവിളികൾ

മുൻ കാലങ്ങളെ അപേക്ഷിച്ച്​ കുട്ടികളുടെ പഠനകാര്യങ്ങളിൽ പതിവിൽ കവിഞ്ഞ ശ്രദ്ധയും പ്രതീക്ഷകളും കുടുംബങ്ങൾ വെച്ചുപുലർത്താൻ തുടങ്ങിയതോടെ പ്രവേശന പരീക്ഷകളിൽ ​പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും കൂണുപോലെ മുളച്ചുപൊങ്ങുന്ന ഒരു പ്രവണത ഈ അടുത്തകാലത്തായി കണ്ടുവരുന്നുണ്ട്​. ഇതിന്റെ ഭാഗമായി പരിശീലനകേന്ദ്രങ്ങൾ തമ്മിലുള്ള മത്സരങ്ങളും ഉയർന്നുവന്നു. ഇതിന്‍റെയെല്ലാം ഫലം വിദ്യാർത്ഥികളിൽ സൃഷ്ടിക്കപ്പെടുന്ന അമിതമായ മാനസിക സമ്മർദ്ദമാണ്​.

രാജ്യത്തെ പ്രമുഖ പരിശീലന കേന്ദ്രങ്ങളിൽ വിദ്യാർഥികൾ അതീവ കർശനമായ പഠനക്രമങ്ങൾക്കിടയിലാണു​ കഴിയുന്നത് എന്നതു പരസ്യമായ ഒരു യാഥാർത്ഥ്യമാണ്. കുടുംബത്തിൽ നിന്ന് അകന്നു ഹോസ്റ്റലുകളിൽ കഴിയുന്നവർക്കു സാമൂഹിക പിന്തുണ നഷ്ടമാകുന്നതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്​.

മാനസികാരോഗ്യം നിരീക്ഷിക്കണം

∙ വിദ്യാർത്ഥികളിൽ കണ്ടുവരുന്ന ആത്മഹത്യാപ്രവണതകളെ വ്യക്തിപരമായ ഒരു പ്രശ്നമായി കാണാൻ കഴിയുകയില്ല. മറിച്ച്​ നമ്മുടെ വിദ്യാഭ്യാസ സംവിധാനവും കുടുംബവും സമൂഹവും ചേർന്ന് നേരിടേണ്ട പൊതുജനാരോഗ്യ പ്രശ്നമായി ഇതിനെ കാണേണ്ടതുണ്ട്​. ഇതിനായി സ്കൂളുകളിലും പരിശീലന കേന്ദ്രങ്ങളിലും വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള നിരീക്ഷണം ഏർപ്പെടുത്തണം.

∙ ഈ വിഷയത്തിൽ അധ്യാപകർക്ക്​ അറിവു നൽകുകയും കൗൺസലർമാരെ നിയമിച്ച്​ ആവശ്യമുള്ളവർക്ക്​ മാനസികപിന്തുണ ഉറപ്പാക്കുകയും വേണം.

∙ പരീക്ഷാ പരാജയത്തെ ജീവിതപരാജയമായി കാണുന്ന സാമൂഹിക മനോഭാവത്തിൽ മാറ്റം കൊണ്ടുവരേണ്ടതും ഒരു പ്രധാനപ്പെട്ട കാര്യമാണ്​. ഇതിന്‍റെ ഭാഗമായി മാതാപിതാക്കൾ യാഥാർഥ്യബോധമുള്ള പ്രതീക്ഷകൾ പുലർത്താൻ തയ്യാറാവണം.

∙ മെഡിക്കൽ പ്രവേശനത്തിന് കൂടുതൽ അവസരങ്ങളും ബദൽ മാർഗങ്ങളും സൃഷ്ടിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുകയും വേണം.

∙ മാനസികമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിദ്യാർത്ഥികളെ ഉടൻതന്നെ വിദഗ്​ധ ചികിത്സയ്ക്കു വിധേയമാക്കണം. കുട്ടികളിൽ സമ്മർദ്ദം ചെലുത്തുന്നതിനു പകരം അവരെ ചേർത്തുപിടിക്കാൻ കുടുംബങ്ങൾ തയ്യാറാവുകയും വേണം.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആത്മഹത്യകൾ ഒരു പരീക്ഷയുടെ മാത്രം പ്രശ്നമല്ല. വിദ്യാർഥികളുടെ സ്വപ്നങ്ങൾ, കുടുംബത്തിന്‍റെ പ്രതീക്ഷകൾ, കോച്ചിങ് സംസ്കാരം, കടുത്ത മത്സരം, മാനസികാരോഗ്യ വെല്ലുവിളികൾ എന്നിവയുടെ സങ്കീർണമായ കൂട്ടായ ഫലമാണ് ഇത്. വിദ്യാർഥികളുടെ ജീവനും മാനസികാരോഗ്യവും സംരക്ഷിക്കുന്ന തരത്തിൽ വിദ്യാഭ്യാസ സംവിധാനത്തെ കൂടുതൽ മാനുഷികമാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ്.
ഡോ. പി.എൻ. സുരേഷ്​ കുമാർ,
കൺവീനർ, ഐ.എം. എ. കേരള സ്റ്റേറ്റ്, കമ്മിറ്റി ഫോർ മെൻ്റൽ ഹെൽത്ത്

ADVERTISEMENT
ADVERTISEMENT
English Summary:

Student suicides have tragically risen following the cancellation of the NEET exam due to a widespread paper leak, leaving over 2.2 million students in distress. This highlights the severe mental health pressures and suicidal tendencies exacerbated by competitive entrance exams like NEET, requiring systemic changes and societal support.

ADVERTISEMENT