മലദ്വാരത്തിനു ചുറ്റുമോ ഉള്ളിലോ ഉള്ള രക്തക്കുഴലുകൾ വീർക്കുന്ന അവസ്ഥയാണ് മൂലക്കുരു അഥവാ പൈൽസ്, ഇത് മലബന്ധം, ദീർഘനേരം ടോയ്ലറ്റിൽ ഇരിക്കൽ എന്നിവ കാരണമുണ്ടാകാം, എന്നാൽ എല്ലാവർക്കും ശസ്ത്രക്രിയ ആവശ്യമില്ല, രക്തസ്രാവമുള്ളതും പുറത്തേക്ക് തള്ളിനിൽക്കുന്നതുമായ പൈൽസുകൾക്ക് ലേസർ ശസ്ത്രക്രിയ പോലുള്ള ഡേ കെയർ രീതികൾ ഇന്ന് പ്രചാരത്തിലുണ്ട്, വേദനയും രക്തനഷ്ടവും കുറവായ ഇത്തരം ശസ്ത്രക്രിയകൾക്കു ശേഷം ചെറിയ രക്തസ്രാവം, വീക്കം, വേദന എന്നിവ താൽക്കാലികമായി ഉണ്ടാകാം, സിറ്റ്സ് ബാത്ത്, ഐസ് പാക്കുകൾ, നിർദ്ദേശിച്ച വേദനാസംഹാരികളും ആന്റിബയോട്ടിക് മരുന്നുകളും, മലശോധന സുഗമമാക്കാൻ സഹായിക്കുന്ന മരുന്നുകൾ, നാരുകളടങ്ങിയ ഭക്ഷണം, ധാരാളം വെള്ളം കുടിക്കൽ, ടോയ്ലറ്റ് സമയം കുറയ്ക്കൽ എന്നിവ ശസ്ത്രക്രിയയ്ക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്, മുറിവ് ഉണങ്ങാനും വേദന കുറയ്ക്കാനും ഡോക്ടർ നിർദ്ദേശിക്കുന്ന ഓയിൻമെന്റുകൾ ഉപയോഗിക്കണം, തുടർച്ചയായ ഡോക്ടർ പരിശോധനകൾ അത്യാവശ്യമാണ്, കൂടാതെ കടുത്ത പനി, അമിതമായ രക്തസ്രാവം, തീവ്രമായ വേദന, മൂത്രമൊഴിക്കാനോ മലവിസർജ്ജനം ചെയ്യാനോ ഉള്ള ബുദ്ധിമുട്ട്, വിട്ടുമാറാത്ത വീക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം.

മലദ്വാരത്തിനു ചുറ്റുമുള്ളതോ മലദ്വാര ത്തിനുള്ളിലെയോ രക്തക്കുഴലുകൾ വികസിക്കുന്നതിനെയാണു ഹെമറോയിഡ്‌സ് അഥവാ മൂലക്കുരു എന്നു പറയുന്നത്. മലവിസർജന സമയത്തു കഠിനമായി ആയാസപ്പെടുന്നതും മുക്കുന്നതും സ്ഥിരമായ മലബന്ധം ഉണ്ടാകുന്നതുമൊക്കെയാണു പൈൽസിന്റെപ്രധാന കാരണങ്ങൾ. ദീർഘനേരം ടോയ്‌ലറ്റിൽ ഇരിക്കുന്നതും മറ്റൊരു കാരണമാണ്.

എല്ലാവർക്കും ശസ്ത്രക്രിയ അനിവാര്യമായി വരില്ലെങ്കിലും ദീർഘകാലമായുള്ള പൈൽസ്, പുറത്തേക്കു തള്ളി നിൽക്കുന്ന പൈൽസ്, രക്തസ്രാവമുള്ള പൈൽസ് എന്നിവയ്ക്കൊക്കെ ശസ്ത്രക്രിയ തന്നെയാണു പരിഹാരമാർഗം. ഏകദേശം 10 മുതൽ 20 ശതമാനം വരെ പൈൽസ് രോഗികൾ ശസ്ത്രക്രിയയ്ക്കു വിധേയരാകേണ്ടി വരുന്നുണ്ട്.

ഡേ കെയർ രീതിയിൽ പണ്ടത്തെ പോലെ വലിയ മുറിവുകൾ ഉണ്ടാക്കിയുള്ള ശസ്ത്രക്രിയകൾ ഇന്നു പ്രചാരത്തിലില്ല. പകരം വേദനയും രക്തനഷ്ടവും കുറഞ്ഞ ലേസർ ശസ്ത്രക്രിയയാണ് ഇന്ന് ഏറെ പ്രചാരത്തിലുള്ളത്. സ്റ്റെപ്പിൾഡ് ഹെമറോയിഡെക്ടമി (Stapled Hemorrhoidectomy) പോലുള്ള ശസ്ത്രക്രിയാ രീതികളും ലഭ്യമാണ്. ​​​

ഇന്നു പൈൽസ് ശസ്ത്രക്രിയ വളരെ ലളിതമായ ഒരു ഡേ കെയർ പ്രക്രിയയാണ്. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഒന്നോ രണ്ടോ ദിവസമോ ആശുപത്രി താമസം നിർദേശിക്കാറുള്ളൂ.

താഴെ പറയുന്ന ബുദ്ധിമുട്ടുകൾ ശസ്ത്രക്രിയയ്ക്കു ശേഷം പ്രതീക്ഷിക്കാവുന്നതും എന്നാൽ താൽക്കാലികവുമാണ്.

∙ ​രക്തസ്രാവം: ചെറിയ രീതിയിലുള്ള രക്തസ്രാവം ശസ്ത്രക്രിയയ്ക്കു ശേഷം സ്വാഭാവികമാണ്. ഇതു മലവിസർജന സമയത്തു കൂടാനും സാധ്യതയുണ്ട്. ഇതു പരമാവധി ആദ്യത്തെ ഒരു മാസത്തോളം കണ്ടേക്കാം. ക്രമേണ ഇതു കുറഞ്ഞ് ഒരു തുള്ളി രക്തം മാത്രമായി മാറുന്നതാണ്. ​∙

വീക്കവും നിറവ്യത്യാസവും:

മലദ്വാരത്തിനു ചുറ്റും വീക്കവും നിറവ്യത്യാസവും ശസ്ത്രക്രിയയ്ക്കു ശേഷം സ്വാഭാവികമാണ്. ചിലപ്പോഴൊക്കെ പൈൽസ് അവിടെത്തന്നെ ഉണ്ടോ എന്ന തരത്തിലുള്ള തോന്നൽ ഉണ്ടായേക്കാം. മുറിവു കരിയുന്നതിനനുസരിച്ച് ഈ വീക്കം കുറയുന്നതാണ്.

​∙ വേദന:

ആന്റിബയോട്ടിക് മരുന്നുകളുടെ ശക്തി കുറയുമ്പോൾ വേദന തിരികെ വരുന്നതു സ്വാഭാവികമാണ്. ഡോക്ടർ നിർദേശിക്കുന്നതരം വേദനാസംഹാരികൾ ഉപയോഗിക്കുന്നതു വേദന കുറയാൻ സഹായിക്കും. ക്രമേണ വേദന കുറഞ്ഞു വരും. മലദ്വാരത്തിലെ മുറിവിന് അണുബാധ വന്നാലോ മലബന്ധം വന്നാലോ വേദന കൂടാൻ സാധ്യതയുണ്ട്.

സിറ്റ്സ് ബാത്ത് ചെയ്യാം ​

താഴെ പറയുന്ന കാര്യങ്ങൾ പൈൽസ് ശസ്ത്രക്രിയയ്ക്കു ശേഷം ശ്രദ്ധിക്കേണ്ടതാണ്: ​∙

സിറ്റ്‌സ് ബാത്ത് (Sitz bath): ഒരു വലിയ ബേസിനിൽ സഹിക്കാവുന്ന ചൂടുള്ള വെള്ളത്തിൽ ഉപ്പും ചേർത്ത് ഇരിക്കുന്നതിനെയാണു സിറ്റ്‌സ് ബാത്ത് എന്നു പറയുന്നത്. വെള്ളത്തിൽ പൊട്ടാസ്യം പെർമാംഗനേറ്റോ ബിറ്റാഡിനോ ചേർക്കുന്നത് ആന്റിസെപ്റ്റിക് ഫലം ചെയ്യും. ദിവസേന അഞ്ചു മിനിറ്റു വീതം മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുന്നതു മുറിവു വേഗം കരിയാനും വീക്കം കുറയാനും വേദന കുറയാനും ഏറെ നല്ലതാണ്.

​∙ ഐസ് പാക്കുകൾ: ഒരു ടവലിൽ പൊതിഞ്ഞ് ഐസ് പാക്കുകൾ വയ്ക്കുന്നതു വേദന കുറയാൻ ഏറെ സഹായകമാണ്. ​

∙ വേദനാസംഹാരികൾ: ഡോക്ടർ നിർദേശിക്കുന്ന വേദനാസംഹാരികൾ പറഞ്ഞ ഡോസിൽ, പറയുന്ന കാലയളവു വരെ മാറ്റം വരുത്താതെ കഴിക്കണം. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ ഇത് ഇൻജക്‌ഷൻ രൂപത്തിലോ ഗുളിക രൂപത്തിലോ നൽകാറുണ്ട്. വീട്ടിലെത്തിയാൽ ഗുളിക രൂപത്തിലായിരിക്കും നൽകുക. ​

∙ ആന്റിബയോട്ടിക് മരുന്നുകൾ: അണുബാധ തടയാൻ ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതാണ്. ഇവ കൃത്യമായ ഡോസിൽ കൃത്യമായ ഇടവേളകളിൽ കഴിക്കണം.

​​∙ മലശോധന സുഗമമാക്കുന്ന മരുന്നുകൾ (Laxatives and Stool Softeners): പൈൽസ് ശസ്ത്രക്രിയയ്ക്കു ശേഷം ഇവ ഡോക്ടർ നിർദേശിക്കാറുണ്ട്. മുടങ്ങാതെ ഈ മരുന്നുകൾ ഉപയോഗിക്കുന്നതു മലവിസർജനവേളയിലുള്ള വേദനയും ബുദ്ധിമുട്ടും ഒഴിവാക്കാൻ സഹായിക്കും. ​നാരുകൾ കൂടുതൽ ​∙ മലശോധന എളുപ്പത്തിലാകാൻ– നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രമേഹരോഗികൾ പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഡോക്ടർ നിർദേശിച്ചവ മാത്രം തിരഞ്ഞെടുക്കുക. ഇതിനൊപ്പം ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. ​

∙ ടോയ്‌ലറ്റ് സമയം കുറയ്ക്കുക–​ അമിതമായി മുക്കുന്നതും ടോയ്‌ലറ്റിൽ അധിക സമയം ഇരിക്കുന്നതും ശസ്ത്രക്രിയയ്ക്കു വിപരീത ഫലമാണു ചെയ്യുക. ഒരു ചെറിയ സ്റ്റൂൾ ഉപയോഗിച്ചു കാലുകൾ അൽപം പൊക്കി വച്ചു ടോയ്‌ലറ്റിൽ ഇരിക്കുന്നതു ഗുണം ചെയ്യും. ടോയ്‌ലറ്റ് ടിഷ്യൂവിനു പകരം മൃദുവായ വൈപ്‌സുകളും (wipes) ടവലുകളും ഉപയോഗിക്കുക. മലശോധനയ്ക്കു ശേഷം വൃത്തിയാക്കി കഴിഞ്ഞാൽ അമർത്തി തുടയ്ക്കാതെ മൃദുവായ ടിഷ്യൂവോ ടവലോ ഉപയോഗിച്ചു പതുക്കെ ഒപ്പി ഉണക്കാം.

ഡോക്ടറെ കാണാം ​​

ശസ്ത്രക്രിയയ്ക്കു ശേഷം മുറിവു കരിയാനും വേദന കുറയ്ക്കാനുമായി ആന്റിസെപ്റ്റിക്കുകൾ ചേർന്ന ഓയിൻമെന്റുകൾ നിർദേശിക്കാറുണ്ട്. ഇതു ഡോക്ടർ പറഞ്ഞ രീതിയിൽ മൃദുവായി പുരട്ടുക. ​∙ തുടർപരിശോധനകൾ ഡോക്ടർ പറഞ്ഞ സമയത്തു നടത്തണം. ∙

താഴെ പറയുന്നവയിൽ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ഡോക്ടറെ കാണണം: ​∙

കടുത്ത പനി

∙ ​അമിതമായ രക്തസ്രാവം

∙ ​കടുത്ത വേദന

∙​മൂത്രമൊഴിക്കാനോ മലവിസർജ്ജനത്തിനോ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുക

∙​ തീരെ കുറയാത്ത വീക്കവും നിറവ്യത്യാസവും. ​

ADVERTISEMENT
English Summary:

Hemorrhoids, commonly known as piles or moolakkuru in Malayalam, are swollen blood vessels around or inside the anus. While not all cases require surgery, advanced piles like prolapsed or bleeding hemorrhoids often necessitate intervention, with modern procedures offering less pain and faster recovery.

ADVERTISEMENT