പ്രമേഹം ശരീരത്തിന്റെ പല അവയവങ്ങളെയും ബാധിക്കുന്ന രോഗമാണ്, പ്രത്യേകിച്ച് കണ്ണുകളെ. ഡയബറ്റിക് റെറ്റിനോപതി, ഗ്ലോക്കോമ, പ്രീമച്വർ കാറ്ററാക്റ്റ് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. കൃത്യമായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും വഴി പ്രമേഹം നിയന്ത്രിക്കുകയും പതിവായ നേത്രപരിശോധന നടത്തുകയും ചെയ്താൽ കാഴ്ച നഷ്ടപ്പെടുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും. ഡയബറ്റിക് റെറ്റിനോപതി മൂലം ഉണ്ടാകുന്ന അന്ധത ചികിത്സിച്ചു മാറ്റാൻ കഴിയില്ല എന്നതിനാൽ ശ്രദ്ധയും മുൻകരുതലുകളും അനിവാര്യമാണ്.

ശരീരത്തിന്റെ മിക്ക അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹം കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ കണ്ണ്, വൃക്ക് പോലുള്ള പ്രധാന അവയവങ്ങളുടെയെല്ലാം പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാം. പ്രമേഹം കണ്ണിനെ ബാധിക്കുന്ന അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപതി. എല്ലാ പ്രമേഹരോഗികൾക്കും റെറ്റിനോപതി വരണമെന്നില്ല. നോൺ പ്രൊലിഫറേറ്റീവ് റെറ്റിനോപതി (non proliferative retinopathy), പ്രൊലിഫറേറ്റീവ് റെറ്റിനോപതി (proliferative retinopathy) തുടങ്ങി ഈ രോഗത്തിന് ഒട്ടേറെ ഘട്ടങ്ങളുണ്ട്. ഇതു പ്രാരംഭത്തിലെ കണ്ടെത്തുവാൻ നേത്ര പരിശോധനയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. റെറ്റിനോപതി തീവ്രമായാൽ പെട്ടെന്ന് ഒരു ദിവസം കാഴ്ച നഷ്ടപ്പെടാം.

കണ്ണിനുള്ളിലെ സമ്മർദം കൂടുന്ന അവസ്ഥയാണു ഗ്ലോക്കോമ (Glaucoma). ഇതും പ്രമേഹരോഗികളിൽ അധികമായി കാണുന്നതിനാൽ നേത്ര പരിശോധനാവേളയിൽ ഇൻട്രാ ഓക്കുലാർ പ്രഷർ (Intraocular Pressure) പരിശോധിക്കും.

ADVERTISEMENT

ശരിയായ ചികിത്സ സ്വീകരിക്കാത്ത പ്രമേഹ രോഗികൾക്കു തിമിരം വർഷങ്ങൾക്കു മുൻപേ വന്നെത്താം. ഇതിനെ പ്രീമച്വർ കാറ്ററാക്‌റ്റ് (Premature cataract) എന്നാണു പറയുന്നത്. കുറച്ചുകൂടി വ്യക്തമായ ഭാഷയിൽ പറഞ്ഞാൽ കണ്ണുകളിൽ മാത്രമല്ല ശരിയായ രീതിയിൽ പ്രമേഹം ചികിത്സിക്കാൻ സാധിക്കാത്തവർക്കു വാർധക്യം എല്ലാ അവയവങ്ങളെയും നേരത്തേ ബാധിക്കും.

എപ്പോൾ കണ്ണട ?

ADVERTISEMENT

രക്തത്തിൽ പഞ്ചസാര കൂടി നിൽക്കുന്പോൾ കണ്ണിലെ ലെൻസിലെ പ്രോട്ടീനുകൾക്കു മാറ്റങ്ങളുണ്ടാകും. ഇതു കാരണമാണു കണ്ണടയുടെ പവർ മാറുന്നത്. കണ്ണട കൂടെക്കൂടെ മാറ്റാതെ ഡയബറ്റിസ് ആദ്യം നന്നായി നിയന്ത്രിക്കുക. ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രം പുതിയ കണ്ണട വാങ്ങുക.

പ്രമേഹരോഗികൾ മൂന്നു വർഷത്തിൽ ഒരിക്കലെങ്കിലും കണ്ണ് ഡോക്ടറുടെ അടുത്തെത്തി വിശദമായ പരിശോധനകൾ നടത്തണം. പ്രമേഹം ചികിത്സിക്കുന്ന ഡയബറ്റിസ് സ്പെഷൽറ്റി ഹോസ്പിറ്റലിൽ വർഷത്തിലൊരിക്കലെങ്കിലും സന്ദർശനം നടത്തി റെറ്റിനൽ ചിത്രം എടുക്കണം. ഡയബറ്റിക് റെറ്റിനോപതി പ്രമേഹമുള്ള ഏകദേശം 17% രോഗികളെ ബാധിക്കുന്നു. തിമിരം കാരണമുള്ള അന്ധത ചികിത്സിക്കുവാൻ കഴിയും, എന്നാൽ ഡയബറ്റിക് റെറ്റിനോപതി കാരണമുള്ള അന്ധത ചികിത്സിക്കുവാൻ കഴിയില്ല.

ADVERTISEMENT

നല്ല കാഴ്ചയ്ക്കു 10 വഴികൾ

1. വർഷത്തിലൊരിക്കൽ നേത്ര
പരിശോധന നടത്തുക :
പ്രമേഹം കണ്ടെത്തിയാൽ ഉടനെ നേത്രവിദഗ്ധനെ കണ്ടു ഡയലേറ്റഡ് ഐ പരിശോധന നടത്തുക. ലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധന വേണം.

2. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കുക : എച്ച്ബിഎവൺസി സാധാരണയായി 7%-ൽ താഴെയാക്കാൻ ശ്രമിക്കുക. പഞ്ചസാര പെട്ടെന്നു കൂടുകയോ കുറയുകയോ ചെയ്യുന്നതു താൽക്കാലിക കാഴ്ചമങ്ങലിനു കാരണമാകും.

3. ബിപിയും കൊളസ്ട്രോളും നിയന്ത്രിക്കുക : ഉയർന്ന രക്തസമ്മർദവും കൊളസ്ട്രോളും റെറ്റിനയിലെ രക്തക്കുഴലുകൾക്കു കേടുവരുത്തി റെറ്റിനോപതി വർധിപ്പിക്കും.

4. പുകവലി ഒഴിവാക്കി വ്യായാമം
ശീലമാക്കുക :
പുകവലി അന്ധതയുടെ സാധ്യത കൂട്ടുന്നു. സ്ഥിരമായ വ്യായാമവും ശരീരഭാര നിയന്ത്രണവും പ്രമേഹവും കണ്ണിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.

5. കാഴ്ചയിലെ മുന്നറിയിപ്പു ലക്ഷണങ്ങൾ ശ്രദ്ധിക്കുക : കാഴ്ച മങ്ങൽ, ഫ്ലോട്ടേഴ്സ് (കാഴ്ചമണ്ഡലത്തിൽ കാണുന്ന ചെറിയ പൊട്ടുകൾ, വരകൾ പോലെ), രാത്രി കാഴ്ചക്കുറവ് തുടങ്ങിയവ ഉണ്ടായാൽ ഉടൻ ഡോക്ടറെ കാണണം.

6. ഗ്ലോക്കോമയും തിമിരവും നേരത്തേ കണ്ടെത്തുക : പ്രമേഹരോഗികളിൽ കണ്ണിലെ പ്രഷറും (Glaucoma) തിമിരവും (Cataract) നേരത്തേ വരാൻ സാധ്യത കൂടുതലാണ്.

7. കണ്ണിനു നല്ല ഭക്ഷണം : ചീര, മുരിങ്ങയില, കാരറ്റ്, മത്തി, അയല തുടങ്ങിയ ഭക്ഷണങ്ങൾ കണ്ണിന്റെ ആരോഗ്യത്തിനു സഹായകരമാണ്.

8. ഉപ്പ് : ഉപ്പു കുറയ്ക്കുന്നതു രക്തസമ്മർദവും കണ്ണിലെ നീർക്കെട്ടും കുറയ്ക്കാൻ സഹായിക്കും.

9. കണ്ണുകൾ സംരക്ഷിക്കുക: കണ്ണു തിരുമ്മരുത്, അൾട്രാ വയലറ്റ് സംരക്ഷണമുള്ള സൺഗ്ലാസ് ഉപയോഗിക്കുക. സ്ക്രീൻ ഉപയോഗിക്കുന്പോൾ 20-20-20 നിയമം പാലിക്കുക.

10. സ്വയം ചികിത്സ ഒഴിവാക്കുക: ഡോക്ടറുടെ നിർദേശമില്ലാതെ കണ്ണിലൊഴിക്കുന്ന മരുന്നുകൾ ഉപയോഗിക്കരുത്. ഗർഭകാലത്തു പ്രമേഹമുള്ളവർ പ്രത്യേക നേത്രപരിശോധന നിർബന്ധമായും നടത്തണം.

English Summary:

Diabetes significantly impacts various organs, especially the eyes, leading to conditions like diabetic retinopathy, glaucoma, and premature cataracts. Early detection through regular eye check-ups is crucial as advanced diabetic retinopathy can cause irreversible vision loss. Managing blood sugar, blood pressure, and cholesterol, alongside lifestyle changes, is vital for preserving eyesight. Diabetic retinopathy affects about 17% of diabetic patients, and while cataracts are treatable, vision loss from retinopathy often isn't.

ADVERTISEMENT