Wednesday 23 August 2023 04:25 PM IST : By സ്വന്തം ലേഖകൻ

അമിതവണ്ണം കുറച്ച് ഹൃദ്രോഗം തടയാൻ ഡയറ്റും വ്യായാമവും, മറവിരോഗങ്ങൾക്കു പരിഹാരം, തോൾവേദനയ്ക്ക് വിവിധ ചികിത്സകൾ: വായനയുടെ സദ്യയൊരുക്കി മനോരമ ആരോഗ്യം സെപ്റ്റംബർ ലക്കം

_08I0208

അമിതവണ്ണം ഇന്നു ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. അമിതശരീരഭാരം കൊണ്ടു മാത്രം ഹൃദയപേശികൾക്കും ധമനികൾക്കും അനാരോഗ്യം വരാമെന്നാണു പഠനങ്ങൾ പറയുന്നത്. അമിതവണ്ണവും ഹൃദ്രോഗവും തമ്മിലുള്ള സങ്കീർണമായ ബന്ധത്തെക്കുറിച്ച് മനോരമ ആരോഗ്യം സെപ്റ്റംബർ ലക്കത്തിൽ വിശദമായി വായിച്ചറിയാം.

ആഹാരനിയന്ത്രണവും ചിട്ടയായ വ്യായാമവും വഴി ശരീരഭാരം കുറയ്ക്കുകയാണ് അമിതവണ്ണം മൂലം ഹൃദയത്തിനു വരുന്ന ദോഷങ്ങളെ പരിഹരിക്കാനുള്ള പോംവഴി. ഇതിനു വേണ്ടുന്ന ഡയറ്റ്– വ്യായാമ കാര്യങ്ങളെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നു.

hrt2fregr

ഒാണം സ്പെഷൽ ഭക്ഷണത്തിനു മാത്രമായി 8 പേജുകളുണ്ട്. പാചകകലയിലെ പ്രമുഖനായ മോഹനൻ നമ്പൂതിരി ഒാണസദ്യയെക്കുറിച്ചുള്ള സംസാരിക്കുന്നു. ഒപ്പം പഴയിടത്തിന്റെ 10 വിഭവങ്ങളുടെ പാചകക്കുറിപ്പുകളും. പഠനവൈകല്യങ്ങളെ തിരിച്ചറിയാൻ വഴികൾ, ഷോഗ്രൺസ് സിൻഡ്രം എന്ന അപൂർവരോഗം എന്നിവയെക്കുറിച്ചും വായിച്ചറിയാം.

മറവിരോഗങ്ങൾ നേരത്തേ അറിയാം

maravi32423

ഒാർമ കുറയുന്നതിനും മറവി ഉണ്ടാകുന്നതിന്റെയും കാരണങ്ങൾ, ചികിത്സ, ലക്ഷണങ്ങൾ നേരത്തേയറിയാൻ മാർഗങ്ങൾ.

തോൾവേദനയ്ക്ക് പരിഹാരം

shldre324

ഫ്രോസൻ ഷോൾഡർ കൊണ്ടുള്ള തോൾവേദനയുടെ കാരണങ്ങൾ, വേദന മാറ്റാൻ ആധുനിക വൈദ്യം, ആയുർവേദം, ഫിസിയോതെറപി പരിഹാരങ്ങൾ

സ്ത്രീകളും ലൈംഗികശുചിത്വവും

hygiene34

സ്ത്രീ സ്വകാര്യഭാഗങ്ങളുടെ ശുചിത്വം നിസ്സാരമാക്കരുത്. ലൈംഗികബന്ധത്തിനു മുൻപും ശേഷവും ആർത്തവസമയത്തു ശ്രദ്ധിക്കാൻ, സ്വകാര്യഭാഗങ്ങൾ എങ്ങനെ വൃത്തിയാക്കാം എന്നിവ അറിയാം.

നല്ല ഉറക്കത്തിനു യോഗ

നന്നായി ഉറക്കം കിട്ടാൻ എളുപ്പത്തിൽ ശീലിക്കാവുന്ന 10 യോഗാസന മാർഗങ്ങൾ

ആർട്ടിഫിഷൽ ഇന്റലിജൻസ് എന്ന ആരോഗ്യവിപ്ലവം

ai343242

നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷൽ ഇന്റലിജൻസ് നമ്മുടെ ആരോഗ്യരംഗത്തെ എങ്ങനെ ബാധിക്കാം. രോഗനിർണയം, ചികിത്സ, ശസ്ത്രക്രിയ എന്നീ രംഗങ്ങളിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾക്കു സാധ്യത. ഏറ്റവും പുതിയ വിവരങ്ങളറിയാം.

പല്ലു വയ്ക്കുമ്പോൾ ശ്രദ്ധിക്കാൻ

കൃത്രിമ പല്ലുകൾ എപ്പോൾ വയ്ക്കണം?എങ്ങനെ വൃത്തിയാക്കാം? വെപ്പുപല്ല് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

Tags:
  • Manorama Arogyam