പുരുഷന്മാരിൽ മാത്രം കാണുന്ന പ്രോസ്േറ്ററ്റ് ഗ്രന്ഥി മൂത്രസഞ്ചിയുടെ താഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ബീജങ്ങൾക്കു വേണ്ടുന്ന പോഷകവസ്തുക്കൾ ഉൽപാദിപ്പിക്കുകയാണ് ഈ ഗ്രന്ഥിയുടെ പ്രധാന ധർമം. പുരുഷഹോർമോണായ ടെസ്േറ്റാസ്റ്റിറോണിന്റെ നിരക്ക് അനുസരിച്ചാണു പ്രോസ്േറ്ററ്റ് ഗ്രന്ഥിയുടെ പ്രവർത്തനം നടക്കുന്നത്. ചെറുപ്പകാലത്തു തന്നെ വൃഷണഛേദനം ചെയ്ത ആളുകളിൽ പ്രോസ്േറ്ററ്റ് വീക്കം കാണുന്നില്ല എന്നതു കൗതുകകരമാണ്.

40 വയസ്സിനുശേഷമാണു സാധാരണ പ്രോസ്േറ്ററ്റു വീക്കം കാണുന്നത്. പ്രായമാകുന്നതനുസരിച്ചു വരുന്ന പ്രോസ്േറ്ററ്റ് വീക്കത്തിനു ബിനൈൻ പ്രോസ്േറ്ററ്റ് എൻലാർജ്മെന്റ് (ബിപിഇ) എന്നാണു പറയുന്നത്. ഇതിനു കാൻസറുമായി ബന്ധമൊന്നുമില്ല. കാൻസർ പ്രോസ്േറ്ററ്റ് ഗ്രന്ഥിയുടെ പുറംചട്ടയിൽ നിന്നു വരുമ്പോൾ ബിപിഇ പ്രോസ്േറ്ററ്റ് ഗ്രന്ഥിയുടെ അകത്തുള്ള കാമ്പിൽ നിന്നാണു വരുന്നത്.

ADVERTISEMENT

പ്രോസ്േറ്ററ്റ് കാൻസർ സ്ക്രീനിങ് 50 വയസ്സിനു ശേഷമാണു ചെയ്യേണ്ടത്. പിഎസ്എ എന്ന രക്തപരിശോധന വഴിയാണു സ്ക്രീനിങ്. പിഎസ്എ നാലിൽ താഴെ ആണെങ്കിൽ ആ വ്യക്തിക്കു പ്രോസ്േറ്ററ്റ് കാൻസർ വരാനുള്ള സാധ്യത 16 ശതമാനം മാത്രമാണ്. എന്നാൽ, പിഎസ്എ നാലിനു മുകളിലാണെങ്കിൽ കാൻസർ സാധ്യത 27 ശതമാനത്തിനു മുകളിലാണ്.

സ്ക്രീനിങ് ചെയ്യുമ്പോൾ പിഎസ്എ കൂടുതലാണെങ്കിൽ യൂറോളജിസ്റ്റിനെ കാണുകയും ചില പരിശോധനകൾ ചെയ്യുകയും വേണം. പിഎസ്എ നാലിനും 10 നും ഇടയ്ക്കാണെങ്കിൽ കാൻസർ നിർണയിക്കാൻ ബയോപ്സി വേണോ എന്നുറപ്പിക്കാൻ ഒരു എംആർഐ ചെയ്യുന്നതു നന്നായിരിക്കും.

ADVERTISEMENT

പ്രോസ്േറ്ററ്റ് കാൻസറിന്റെ ഘട്ടമനുസരിച്ചാണു ചികിത്സ. പിഎസ്എ നിരക്ക്, ബയോപ്സിയിലുള്ള ഗ്രേഡ്, ക്ലിനിക്കൽ സ്േറ്റജ് എന്നിവ വച്ച് ലോ, ഇന്റർമീഡിയറ്റ്, മീഡിയം, ഹൈ റിസ്ക് എന്നിങ്ങനെ പല വിഭാഗങ്ങളായി തരതിരിക്കുന്നു. കാൻസർ പ്രോസ്േറ്ററ്റിൽ മാത്രം ഒതുങ്ങി നിൽക്കുകയാണെങ്കിൽ സർജറി (റോബട്ടിക് സർജറി), സൈബർ നൈഫ് റേഡിയോതെറപ്പി, ഇന്റൻസിറ്റി മൊബിലേറ്റഡ് റേഡിയോതെറപ്പി എന്നിവയാണു ചികിത്സ. കാൻസർ പടർന്നിട്ടുണ്ടെങ്കിൽ ഹോർമോൺ ചികിത്സയാണു പ്രധാനമായും നൽകുക.

കടപ്പാട്:
ഡോ. കണ്ണൻ  ആർ. നായർ
അഡീഷനൽ പ്രഫസർ, യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാന്റേഷൻ, അമൃത ഹോസ്പിറ്റൽ, കൊച്ചി

ADVERTISEMENT

 

English Summary:

Prostate gland its function, and common issues like benign prostatic hyperplasia (BPH) and prostate cancer, along with screening methods and treatment options.

ADVERTISEMENT