50 സുവർണ ഹൃദയവർഷങ്ങൾ പൂർത്തിയാക്കിയതിന്റെ നിറവിലാണു ഡോ. സി. അശോകൻ നമ്പ്യാർ. മനുഷ്യഹൃദയങ്ങളുടെ അകം പുറം കണ്ട്, അവയുടെ സങ്കീർണമായ മർമരങ്ങൾക്കു ശ്രദ്ധാപൂർവം കാതോർത്ത്, സമർപ്പണത്തോടെ ചെലവിട്ട അതിശയകരമായ 50 വർഷങ്ങൾ... കേരളത്തിലെ തന്നെ മുതിർന്ന ഹൃദ്രോഗ ചികിത്സകനായ അദ്ദേഹം, തലമുറകളുടെ ഹൃദയതാളങ്ങളെ ശ്രുതി

50 സുവർണ ഹൃദയവർഷങ്ങൾ പൂർത്തിയാക്കിയതിന്റെ നിറവിലാണു ഡോ. സി. അശോകൻ നമ്പ്യാർ. മനുഷ്യഹൃദയങ്ങളുടെ അകം പുറം കണ്ട്, അവയുടെ സങ്കീർണമായ മർമരങ്ങൾക്കു ശ്രദ്ധാപൂർവം കാതോർത്ത്, സമർപ്പണത്തോടെ ചെലവിട്ട അതിശയകരമായ 50 വർഷങ്ങൾ... കേരളത്തിലെ തന്നെ മുതിർന്ന ഹൃദ്രോഗ ചികിത്സകനായ അദ്ദേഹം, തലമുറകളുടെ ഹൃദയതാളങ്ങളെ ശ്രുതി

50 സുവർണ ഹൃദയവർഷങ്ങൾ പൂർത്തിയാക്കിയതിന്റെ നിറവിലാണു ഡോ. സി. അശോകൻ നമ്പ്യാർ. മനുഷ്യഹൃദയങ്ങളുടെ അകം പുറം കണ്ട്, അവയുടെ സങ്കീർണമായ മർമരങ്ങൾക്കു ശ്രദ്ധാപൂർവം കാതോർത്ത്, സമർപ്പണത്തോടെ ചെലവിട്ട അതിശയകരമായ 50 വർഷങ്ങൾ... കേരളത്തിലെ തന്നെ മുതിർന്ന ഹൃദ്രോഗ ചികിത്സകനായ അദ്ദേഹം, തലമുറകളുടെ ഹൃദയതാളങ്ങളെ ശ്രുതി

50  സുവർണ ഹൃദയവർഷങ്ങൾ പൂർത്തിയാക്കിയതിന്റെ നിറവിലാണു ഡോ. സി. അശോകൻ നമ്പ്യാർ. മനുഷ്യഹൃദയങ്ങളുടെ അകം പുറം കണ്ട്, അവയുടെ സങ്കീർണമായ മർമരങ്ങൾക്കു ശ്രദ്ധാപൂർവം കാതോർത്ത്, സമർപ്പണത്തോടെ ചെലവിട്ട അതിശയകരമായ 50 വർഷങ്ങൾ...
കേരളത്തിലെ തന്നെ മുതിർന്ന ഹൃദ്രോഗ ചികിത്സകനായ അദ്ദേഹം, തലമുറകളുടെ ഹൃദയതാളങ്ങളെ ശ്രുതി തെറ്റാതെ പരിപാലിച്ചും ഹൃദ്രോഗചികിത്സാമേഖലയിലെ
വിപ്ലവാത്മകമായ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചും ഇന്ന് 81–ാം വയസ്സിലും ചികിത്സാരംഗത്തു സജീവമാണ്.
കോഴിക്കോട് മെഡി. കോളജിൽ നിന്നും വിരമിച്ച ശേഷം കോഴിക്കോട്ടെ തന്നെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഹൃദ്രോഗവിദഗ്ധനായി ജോലി ചെയ്യുകയാണ് അദ്ദേഹം.
നീന്തലെന്ന മരുന്ന്
‘Practise what you preach’ എന്നൊരു പഴഞ്ചൊല്ലുണ്ട്. പാലിക്കുന്നതേ ഉപദേശിക്കാവൂ... ഹൃദയാരോഗ്യത്തിനു വേണ്ടി എങ്ങനെ ജീവിക്കണം എന്നു രോഗിയെ വെറുതെ ഉപദേശിക്കുകയല്ല ഡോ. അശോകൻ നമ്പ്യാർ ചെയ്യുന്നത്, മറിച്ചു തന്റെ ജീവിതശൈലിയിലൂടെ കാണിച്ചു കൊടുക്കുകയാണ്. ചെറുപ്പത്തിന്റെ പ്രസരിപ്പിനും ഹൃദ്രോഗം പോലുള്ളവ തടയാനും  കൃത്യമായ വ്യായാമവും ഭക്ഷണനിയന്ത്രണവും സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. നീന്തലാണ് ഇഷ്ടവിനോദവും വ്യായാമവും. 1985 മുതൽ, ആഴ്ചയിൽ നാലു – അഞ്ചു ദിവസം നീന്തലിനായി ചെലവിടുന്നു. രാവിലെ ഏഴു മുതൽ ഏഴേ മുക്കാൽ വരെ നീന്തും. ഇടുപ്പു
സംബന്ധമായ ചില പ്രശ്നങ്ങൾ വന്ന്, മറ്റു വ്യായാമങ്ങളൊന്നും സാധ്യമല്ല എന്ന അവസ്ഥ വന്നപ്പോൾ സുഹൃത്തായ അസ്ഥിരോഗവിദഗ്ധനാണു സന്ധികളുടെ നാശം തടയാൻ നീന്തൽ നല്ലതാണെന്നു നിർദേശിക്കുന്നത്. കനത്ത മഴയില്ലാത്ത
പ്പോൾ എല്ലാ ദിവസവും തന്നെ
നീന്താൻ പോകും.
വ്യായാമം ഹൃദയാരോഗ്യത്തിനു നല്ലതാണെന്നു പറയുമ്പോഴും അതിൽ ഒരൽപം ശ്രദ്ധ വേണമെന്ന് അദ്ദേഹം ഒാർമിപ്പിക്കുന്നു. 30–35 വയസ്സിൽ ആദ്യമായി വ്യായാമം ചെയ്യുന്നവർ ഹൃദ്രോഗത്തിനുള്ള അപകട സാധ്യത എത്രത്തോളമുണ്ടെന്നു പരിശോധിച്ചറിയണം. ഈ ജാഗ്രതയില്ലാതെ ഒരു സുപ്രഭാതത്തിൽ കഠിന വ്യായാമങ്ങൾക്ക് (ഷട്ടിൽ, ഒാട്ടം പോലെ) ഇറങ്ങി പുറപ്പെടരുത്.
സസ്യാഹാരം പ്രധാനം
ഭക്ഷണത്തിൽ ഡോക്ടർക്കു വളരെ കർശനമായ ചിട്ടകളൊന്നുമില്ല. പണ്ടു മുതലേ ഫാസ്റ്റ് ഫൂഡും വറുത്ത ഭക്ഷണങ്ങളുമൊന്നും ഇഷ്ടമല്ല. ചൈനീസ് വിഭവങ്ങളോടും പ്രിയമില്ല. ഫ്രൈഡ് റൈസ്, ബിരിയാണി ഇവയൊന്നും അങ്ങനെ കഴിക്കാറില്ല. നാടൻ രീതിയിൽ ആരോഗ്യകരമായി പാകപ്പെടുത്തിയ കേരളീയ വിഭവങ്ങളാണു പ്രിയം.  
മുൻപൊക്കെ ചിക്കനും മത്സ്യവും കഴിക്കുമായിരുന്നു. 15 വർഷമായി  മാംസാഹാരം കഴിക്കാറില്ല. മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി കൊഴുപ്പു ഹൃദയാരോഗ്യകരമാണ്. മിക്ക ദിവസങ്ങളിലും മത്സ്യം ചെറിയ അളവിൽ കഴിച്ച് അതുറപ്പാക്കും. മിക്കവാറും ദിവസങ്ങളിലും ഒാരോ മുട്ടയും കഴിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കും. ഈ ചിട്ടകൾ കൊണ്ടാകാം വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ഡോക്ടർക്കില്ല.
സംഗീതം, സിനിമ–നോ സ്ട്രെസ്സ്
ഒരു ഹൃദ്രോഗവിദഗ്ധനെ സംബന്ധിച്ചു സ്ട്രെസ്സ് ഡബിൾ റോളിലുള്ള വില്ലനാണ്. സ്വന്തം കാര്യത്തിലും രോഗികളുടെ കാര്യത്തിലും. സ്വന്തം കാര്യത്തിൽ സ്ട്രെസ്സ് മാനേജ് ചെയ്യാൻ ഡോക്ടർക്ക് ഒരു കുറുക്കുവഴിയുണ്ട്– ‘നമുക്കു മാനേജ് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രം ഏറ്റെടുത്തു ചെയ്യുക’. മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന കാലത്ത് ഇതു പക്ഷേ, പ്രായോഗികമല്ലായിരുന്നെന്ന് അദ്ദേഹം ഒാർക്കുന്നു. അന്നു ചികിത്സാസൗകര്യങ്ങൾ തുച്ഛമായിരുന്നു, ആവശ്യക്കാർ കൂടുതലും. അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി തെറ്റിധാരണകളില്ലാതെ മുൻപോട്ടു പോകാൻ നന്നായി ടെൻഷനടിച്ചിട്ടുണ്ട്.
ഇപ്പോൾ ശനിയും ഞായറും  രോഗികളെ കാണാറില്ല. ആഴ്ചാവസാനങ്ങളിൽ സംഗീതവും സിനിമ കാണലുമൊക്കെയായി പിരിമുറുക്കങ്ങളെ അലിയിച്ചു കളയും. സ്പോർട്സ് പരിപാടികൾ കാണുന്നതും വലിയ ഹരമാണ്. കായിക പ്രേമിയാണ്. പഠിക്കുന്ന കാലത്തു ടേബിൾ ടെന്നീസും ചെസ്സുമൊക്കെ കളിക്കുമായിരുന്നു. മുൻപു മക്കൾക്കൊപ്പമായിരുന്നു ടിവി കണ്ടിരുന്നതെങ്കിൽ ഇന്നു കൊച്ചുമക്കൾക്കൊപ്പമാണു റിലാക്സ് ചെയ്യുന്നതെന്നൊരു വ്യത്യാസം മാത്രം. ആറു കൊച്ചുമക്കളുള്ളവരിൽ ഒരാൾ മുത്തച്ഛന്റെ പാത പിന്തുടർന്ന് എയിംസിൽ എംബിബിഎസ് ഇന്റേൺഷിപ് ചെയ്യുകയാണ്.
ഡോക്ടർക്കുമുണ്ട് ഒരു എയിംസ് ബന്ധം. ഹൃദ്രോഗചികിത്സയിൽ ഡിഎം ചെയ്യുന്നതു ഡൽഹി എയിംസിലാണ്. കേരളത്തിൽ നിന്നും ആകെ രണ്ടുപേരായിരുന്നു. കോട്ടയം സ്വദേശിയായ ഡോ. രാജൻ ജോസഫ് മാഞ്ഞൂരാനായിരുന്നു മറ്റൊരാൾ.
അരിഷ്ടതകളുടെ കാലം
1974 ൽ കോഴിക്കോട് മെഡി. കോളജിൽ ഹൃദ്രോഗവിദഗ്ധനായി ജോലി ആരംഭിക്കുമ്പോൾ പരിമിതമായ സൗകര്യങ്ങളേ അവിടെയുള്ളു. ജനറൽ മെഡിസിൻ വിഭാഗത്തിനു കീഴിൽ ഏതാനും കിടക്കകൾ...അതായിരുന്നു കാർഡിയോളജി വിഭാഗം. ഇസിജി മാത്രമേ രോഗനിർണയത്തിനുള്ളു. പക്ഷേ, ഡോ. പൈ, ഡോ. ജി. കെ. വാര്യർ പോലെയുള്ള അതിപ്രഗൽഭരായ അധ്യാപകരുടെ രോഗനിർണയ രീതികൾ കണ്ടുപഠിച്ചതു തുണയായി. രോഗവിവരണം ശ്രദ്ധാപൂർവം കേട്ടും, നേർത്ത ഹൃദയ പിറുപിറുക്കലുകൾക്കു കാതോർത്തും ഇസിജി–എക്സ് റേ സഹായം ഉപയോഗിച്ചും രോഗനിർണയം ഭംഗിയായി നടത്തി. ചിലപ്പോൾ, കാലിൽ നീര്, ശ്വാസംമുട്ട്, ദഹനപ്രശ്നങ്ങൾ എന്നിങ്ങനെ പല രൂപഭാവങ്ങളിൽ വേഷംമാറിയാകും രോഗം വരിക. അതും തിരിച്ചറിയാനാകണം.
ചെലവു കുറച്ച്, താൽപര്യത്തോടെ
ഹൃദയമർമര വ്യതിയാനങ്ങളിലൂടെ രോഗം തിരിച്ചറിഞ്ഞിരുന്ന ആദ്യ നാളുകളിലും നൊടിയിടയിൽ ഹൃദയത്തിന് എത്ര ബ്ലോക്ക് ഉണ്ട്, എവിടെയാണത് എന്നു വരെ സൂക്ഷ്മമായി അറിയാവുന്ന ഇന്നത്തെ കാലത്തും ഒരുപോലെ താൻ പാലിക്കുന്ന ഒരു കാര്യമുണ്ടെന്നു ഡോക്ടർ പറയുന്നു– ‘‘കഴിയുന്നതും രോഗിക്കു വലിയ ചെലവു വരാത്ത രീതിയിൽ രോഗം കണ്ടെത്താൻ ശ്രമിക്കുക. ഇന്നു പക്ഷേ, പരിശോധന നടത്തിയില്ലെങ്കിലാണു രോഗിക്കു പ്രശ്നം ’’–ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇന്നു രോഗികൾക്കു പഴയതുപോലെ ഡോക്ടർമാരെ വിശ്വാസമില്ലല്ലോ എന്നു ചോദിച്ചപ്പോൾ തന്റെ അധ്യാപകൻ ഒരിക്കൽ പറഞ്ഞ കാര്യം ഡോക്ടർ പങ്കുവച്ചു. ‘‘നിങ്ങൾ രോഗിയെ പരിശോ
ധിക്കുമ്പോൾ രോഗി നിങ്ങളെ പരിശോധിക്കുന്നുണ്ട്. തന്റെ കാര്യത്തിൽ ഡോക്ടർക്ക് എത്രമാത്രം താൽപര്യമുണ്ടെന്ന് അളക്കുന്നുണ്ട്. ഡോക്ടർക്കു തന്നോട് ആത്മാർഥതയുണ്ടെന്നു ബോധ്യപ്പെട്ടാൽ എന്തു ചികിത്സ പറഞ്ഞാലും, നിയന്ത്രണങ്ങൾ വച്ചാലും രോഗി അനുസരിക്കും.’’ ഒാരോ തവണ ഒപിയിൽ കയറുമ്പോഴും മനസ്സിൽ ഈ ഉപദേശം തെളിഞ്ഞു വരും.
പേടിക്കേണ്ട രോഗമല്ല
ആധുനിക രോഗനിർണയ മാർഗങ്ങളും  ചികിത്സകളും വന്നതോടെ  ഹൃദ്രോഗം വളരെ നന്നായി മാനേജ് ചെയ്തു വർഷങ്ങളോളം സുഖമായി ജീവിക്കാനാകും എന്നു തന്റെ ഒരു രോഗിയുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഡോക്ടർ പറയുന്നു. ‘‘അദ്ദേഹത്തിനു 35 വയസ്സിൽ ആദ്യ അറ്റാക്ക് വന്ന ദിവസം തുടങ്ങി ചികിത്സിക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ 70 വയസ്സു കഴിഞ്ഞു. ഇത്രയും കാലം വളരെ സൂക്ഷ്മമായി അദ്ദേഹത്തെ നിരീക്ഷിക്കാനായി. അദ്ദേഹം ശരീരഭാരം കുറച്ചു, കൃത്യമായി മരുന്നു കഴിച്ചു, നിഷ്ഠയോടെ പറഞ്ഞ ഇടവേളകളിൽ തുടർപരിശോധന നടത്തി. ഇപ്പോഴും പൂർണ ആരോഗ്യവാനാണ്.’’ അറ്റാക്ക് വന്ന ഏതൊരാൾക്കും പിന്തുടരാവുന്ന മാതൃകയാണിതെന്നു ഡോക്ടർ പറയുന്നു.
ചെറുപ്പമൊരു ഗ്യാരന്റിയല്ല
നിലവിലെ പ്രതിസന്ധിയായ, ചെറുപ്പക്കാരിലെ ഹൃദ്രോഗത്തിന്റെ കാര്യത്തിൽ ബോധവൽക്കരണത്തിന്റെ കുറവു നല്ലവണ്ണം ഉണ്ടെന്നു ഡോക്ടർ പറയുന്നു. ചെറുപ്പമല്ലേ, ഹൃദ്രോഗം വരില്ല എന്ന ചിന്ത ശരിയല്ല. അപായഘടകം ഉണ്ടോ, എങ്കിൽ പേടിക്കണം. അമിതവണ്ണം, ഹൃദ്രോഗപാരമ്പര്യം, കൊഴുപ്പുകൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പ്രമേഹം എന്നിവയൊക്കെ ചെറുപ്പക്കാരിലും ഹൃദ്രോഗത്തിലേക്കുള്ള യാത്ര വേഗത്തിലാക്കാം എന്ന തിരിച്ചറിവു വേണം.  
ഹൃദയംഗമമായ ഈ പ്രഫഷനിലേക്കു വരാൻ ആളുകൾ മടിക്കുന്ന കാലത്തു ചെറുപ്പക്കാരോടു ഡോക്ടർക്കു പറയാൻ ഉള്ളത് ഒന്നുമാത്രം–‘‘ഇഷ്ടത്തോടെ ഈ പ്രഫഷനിലേക്കു വരിക. ഇവിടെ നിങ്ങൾക്കു ചെയ്യാൻ ഒട്ടേറെ കാര്യങ്ങളുണ്ട്.’’

ADVERTISEMENT
English Summary:

Heart health is paramount, and Dr. C. Ashokan Nambiar exemplifies a life dedicated to cardiology. This article explores his 50 years of experience, lifestyle, and advice on maintaining a healthy heart.

ADVERTISEMENT