മദ്യം ഒഴിവാക്കാം, ഉപ്പ് നിയന്ത്രിക്കണം... ഹൃദയാഘാതം വന്നവർക്ക് ആരോഗ്യശീലങ്ങൾ Dietary Guidelines After a Heart Attack
ഹൃദയാഘാതം എന്ന ഗുരുതരാവസ്ഥയെ മറികടന്നവർ ഹൃദയത്തെ വീണ്ടും അപകടത്തിലേക്കു തള്ളിവിടാതെ നോക്കണം. അതിനു ജീവിതശൈലിയിൽ ആരോഗ്യകരമായ വ്യതിയാനങ്ങൾ വരുത്തണം ഭക്ഷണഅളവു ശ്രദ്ധിക്കണം ഹൃദയാഘാതം വന്നു എന്നു കരുതി വ്യക്തിക്കു പ്രത്യേക ഡയറ്റ് രൂപപ്പെടുത്തണമെന്നില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലും ഗുണത്തിലുമാണു

ഹൃദയാഘാതം എന്ന ഗുരുതരാവസ്ഥയെ മറികടന്നവർ ഹൃദയത്തെ വീണ്ടും അപകടത്തിലേക്കു തള്ളിവിടാതെ നോക്കണം. അതിനു ജീവിതശൈലിയിൽ ആരോഗ്യകരമായ വ്യതിയാനങ്ങൾ വരുത്തണം
ഭക്ഷണഅളവു ശ്രദ്ധിക്കണം
ഹൃദയാഘാതം വന്നു എന്നു കരുതി വ്യക്തിക്കു പ്രത്യേക ഡയറ്റ് രൂപപ്പെടുത്തണമെന്നില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലും ഗുണത്തിലുമാണു ശ്രദ്ധിക്കേണ്ടത്. നാരുകൾ ഉള്ള ഭക്ഷണം നന്നായി കഴിക്കാം. പ്രോട്ടീൻ അടങ്ങിയ പാലുൽപന്നങ്ങളും മുട്ടയും കഴിക്കാം. പ്രമേഹമില്ലെങ്കിൽ ദിവസവും ഒരു മുട്ട കഴിക്കാമെന്നാണ് വിദഗ്ധ നിർദേശം. പ്രമേഹരോഗിയാണെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ മുട്ട മതി. കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ചോറ്, ചപ്പാത്തി പോലുള്ളവ കുറയ്ക്കാം. കൊഴുപ്പ് പൂർണമായും ഒഴിവാക്കരുത്. ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് ആവശ്യമാണ്. സാചുറേറ്റഡ് ഫാറ്റ് അഥവാ പൂരിത കൊഴുപ്പിന്റെ അളവു കുറയ്ക്കുക. എണ്ണ, നെയ്യ് എല്ലാം പൂരിത കൊഴുപ്പ് അടങ്ങിയവയാണ്. പരമാവധി ഏഴ് ഗ്രാം പൂരിത കൊഴുപ്പ് മാത്രമെ ഒരു ദിവസം ഉപയോഗിക്കാൻ പാടുള്ളൂ. വെളിച്ചെണ്ണ അപകടകരമല്ല. എന്നാലും അളവു നിയന്ത്രിക്കാം. പാമോയിലും സൂര്യകാന്തി എണ്ണയും ഹൃദയാരോഗ്യത്തിനു ഗുണകരമല്ല. ഒലിവ് ഒായിൽ നല്ലതാണ്. വറുക്കാൻ നല്ലത് വെളിച്ചെണ്ണയും തവിടെണ്ണയുമാണ്. ഒരു ദിവസം ഒരു ടേബിൾ സ്പൂൺ എണ്ണ ഉപയോഗിക്കാം എന്നാണു നിർദേശം.
ചുവന്ന മാംസം ഒഴിവാക്കാം
ചുവന്ന മാംസം ഒഴിവാക്കുക. ബീഫ്, പോത്ത്, ആട്ടിറച്ചി എന്നിവയെല്ലാം ചുവന്ന മാംസമാണ്. കോഴിയിറച്ചി, താറാവിറച്ചി എന്നിവ കഴിക്കാം. എന്നാലും അളവു നിയന്ത്രിക്കണം. സസ്യാഹാരമാണു ഹൃദയത്തിന് ഉത്തമം. പഴങ്ങൾ നന്നായി കഴിക്കാം. ഒരു ദിവസം നാലു മുതൽ ആറു കപ്പ് വരെ പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണു ലോകാരോഗ്യസംഘടനയുടെ നിർദേശം.
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമെങ്കിലും മത്സ്യം കഴിക്കാം. കൊഞ്ച്, ഞണ്ട് പോലുള്ള കടൽ മത്സ്യങ്ങളുെട ഉപയോഗം കുറയ്ക്കുക.
ഉപ്പ് നിയന്ത്രിക്കാം, മദ്യം ഉപേക്ഷിക്കാം
ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കാം. ദിവസവും പരമാവധി അഞ്ച് ഗ്രാം ഉപ്പ് ഉപയോഗിക്കാം. ഹൃദയത്തിന്റെ പ്രവർത്തനക്ഷമത നന്നായി ഉള്ളവർക്കു വെള്ളം കുടിക്കുന്നതിൽ നിയന്ത്രണമില്ല. ദിവസവും നാലു ലീറ്റർ വരെ വെള്ളം കുടിക്കുന്നതിൽ തടസ്സമില്ല. ഹൃദയാഘാതത്തെ തുടർന്നു ഹൃദയത്തിന്റെ പമ്പിങ് വല്ലാതെ മോശമായവർക്കു ശ്വാസംമുട്ടൽ, കാലിൽ നീര് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഇക്കൂട്ടർ വെള്ളത്തിന്റെ അളവു നിയന്ത്രിക്കണം. 1.5 മുതൽ രണ്ടു ലീറ്റർ വെള്ളം വരെയെ കുടിക്കാവൂ. പ്രമേഹമില്ലെങ്കിലും പഞ്ചസാരയുെട ഉപയോഗം കഴിവതും നിയന്ത്രിക്കുക.
ഹൃദയാഘാതത്തിനുശേഷമുള്ള തുടർപരിചരണത്തിലെ പ്രധാന ഘടകമാണു വ്യായാമം. ഇതുവരെ വ്യായാമം െചയ്യാത്തവരാണെങ്കിൽ ചെറിയ രീതിയിൽ വ്യായാമം ആരംഭിക്കാം. ഹൃദയാഘാതം വന്നവർക്കു െചയ്യാൻ പറ്റുന്ന സുരക്ഷിതവും ലളിതവുമായ വ്യായാമമാണു നടത്തം. വ്യായാമം തുടങ്ങുന്നതിനു മുൻപ് എത്ര ദൂരം, എത്ര സമയം നടക്കണം എന്നത് ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കുക.നിരപ്പായ പ്രതലത്തിൽ, മിതമായ വേഗതയിൽ നടക്കാം. നടക്കാൻ പോകുമ്പോൾ ഒരാൾ കൂടെ ഉണ്ടാകുന്നതു നല്ലതാണ്. നടക്കുമ്പോൾ നെഞ്ചിന്റെ മധ്യഭാഗത്തു ശക്തമായ വേദന, നെഞ്ചിനു ഭാരം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ വ്യായാമം താൽകാലികമായി നിർത്തിയശേഷം ഡോക്ടറെ സമീപിക്കുക. നടത്തം കൂടാതെ മറ്റ് എന്തെല്ലാം വ്യായാമങ്ങൾ െചയ്യാം എന്നതു ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കുക.മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ പൂർണമായി ഒഴിവാക്കണം.
വിവരങ്ങൾക്കു കടപ്പാട്
ഡോ. പി. പി. മോഹനൻ
കാർഡിയോളജിസ്റ്റ്, മെഡിക്കൽ ഡയറക്ടർ
വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ, തൃശൂർ