വന്ധ്യതയ്ക്കു പിന്നിൽ സ്ത്രീയുടെ പ്രശ്നങ്ങൾ മാത്രമല്ല, പുരുഷന്മാരിലെ തകരാറുകളും കാരണമാകാം Sperm Count and Motility: Key Indicators of Male Fertility
വന്ധ്യതയുടെ കാരണം സ്ത്രീയുടെ പ്രശ്നങ്ങൾ മാത്രമാണെന്നു പലരും വിശ്വസിച്ചിരുന്നു. എന്നാൽ സ്ത്രീയെ പോലെതന്നെ പുരുഷന്മാരുടെ തകരാറുകളും കാരണമാകുന്നു. ബീജങ്ങളുടെ പ്രശ്നം ബീജങ്ങളുടെ എണ്ണത്തിലും (കൗണ്ട്) ചലനശേഷിയിലും ഉണ്ടാകുന്ന കുറവു പുരുഷവന്ധ്യതയുടെ ഒരു പ്രധാന കാരണമാണ്. വെരിക്കോസീൽ, സ്റ്റിറോയ്ഡുകളുടെ

വന്ധ്യതയുടെ കാരണം സ്ത്രീയുടെ പ്രശ്നങ്ങൾ മാത്രമാണെന്നു പലരും വിശ്വസിച്ചിരുന്നു. എന്നാൽ സ്ത്രീയെ പോലെതന്നെ പുരുഷന്മാരുടെ തകരാറുകളും കാരണമാകുന്നു.
ബീജങ്ങളുടെ പ്രശ്നം
ബീജങ്ങളുടെ എണ്ണത്തിലും (കൗണ്ട്) ചലനശേഷിയിലും ഉണ്ടാകുന്ന കുറവു പുരുഷവന്ധ്യതയുടെ ഒരു പ്രധാന കാരണമാണ്. വെരിക്കോസീൽ, സ്റ്റിറോയ്ഡുകളുടെ ഉപയോഗം, വൃഷണങ്ങളിലെ അണുബാധ, പുകവലി, അമിതവണ്ണം, ജീവിതശൈലിരോഗങ്ങൾ എന്നിവയാണ് ബീജങ്ങളുടെ കൗണ്ട് കുറയുന്നതിന്റെ കാരണങ്ങൾ.
പ്രമേഹവും മൊബൈൽ ഫോണും
പുരുഷവന്ധ്യതയുടെ കാരണങ്ങളിലൊന്നായി പ്രമേഹത്തെ കരുതുന്നു. പ്രമേഹം നിയന്ത്രണവിധേയമല്ലെങ്കിൽ ഉദ്ധാരണക്കുറവ്, ലൈംഗികതയിൽ താൽപര്യക്കുറവ്, ഉദ്ധാരണവേളയിൽ ശുക്ലത്തിന്റെ അളവു കുറയുക പോലുള്ള പ്രശ്നങ്ങൾ വരാം. പ്രമേഹം ഞരമ്പുകളെ ബാധിക്കുമ്പോഴാണ് ഉദ്ധാരണക്കുറവു പോലുള്ള പ്രശ്നങ്ങൾ സംഭവിക്കുന്നത്.
മൊബൈല്‍ ഫോണുകളിൽ നിന്നും ഉണ്ടാകുന്ന വികിരണങ്ങൾ ബീജങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നു ചില പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇതിനു കൃത്യമായ തെളിവുകൾ ലഭ്യമല്ല. അതുപോലെ ലാപ്ടോപ് മടിയിൽ വച്ച് ഉപയോഗിക്കുന്നവരിൽ വൃഷണങ്ങളുടെ ചൂടു കൂടുന്നതു കാരണം ബീജങ്ങളുടെ പ്രവർത്തനം കുറയാം എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതും പരിപൂർണമായി തെളിയിക്കപ്പെട്ടിട്ടില്ല.
ബീജം ഇല്ലാത്ത അവസ്ഥ
ചില പുരുഷന്മാരിൽ ബീജം തീരെ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിന് അസൂസ്പേർമിയ എന്നു പറയുന്നു. ബീജാണുക്കളുെട കുറവു മാത്രമല്ല അവയുടെ ആകൃതിയും പുരുഷ വന്ധ്യതയ്ക്കു കാരണമാകാം. അസ്വാഭാവിക ആകൃതി കാരണം ബീജത്തിന് അണ്ഡവുമായി സംയോജിക്കാൻ കഴിയാതെ വരും. പുരുഷ പ്രത്യുൽപാദന അവയവങ്ങളിൽ പ്രധാനമായ വൃഷണത്തിലെ അണുബാധ, അമിത ചൂട് തുടങ്ങിയ കാരണങ്ങൾ കൊണ്ടു ബീജങ്ങളുടെ ആകൃതിയിൽ വ്യത്യാസം വരാം. ബീജത്തിന്റെ ചലനക്കുറവു കാരണവും അണ്ഡവുമായി യോജിക്കാൻ കഴിയാതെ വരാം.
ലൈംഗികബന്ധം കുറഞ്ഞാൽ
ഇന്നു സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധം കുറയുന്നതായി കാണുന്നു. ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടെ ലൈംഗികബന്ധം പേരിനു മാത്രം ആകുന്നതു വന്ധ്യതയിലേക്കു നയിക്കാം. ലൈംഗിക ബന്ധത്തിന്റെ തവണ കുറയുന്നതു ഗൗരവമായി കാണേണ്ട വിഷയമാണ്.
ചില ജനിതകരോഗങ്ങൾ പുരുഷവന്ധ്യതയ്ക്കു കാരണമാകാം. അതിലൊന്നാണു ക്ലിൻഫെൽറ്റർ സിൻഡ്രം (Klinefelter Syndrome). ലിംഗത്തിന്റെ വലുപ്പക്കുറവ്, താഴേക്ക് ഇറങ്ങാത്ത വൃഷണം എന്നിവ രോഗലക്ഷണങ്ങളാണ്. ഈ രോഗമുള്ളവരിൽ
ബീജമോ ടെസ്റ്റോസ്റ്റിറോണോ വേണ്ടത്ര ഉൽപാദിപ്പിക്കപ്പെടില്ല.
വൃഷണങ്ങളിലെ പ്രശ്നം
വൃഷണങ്ങൾക്ക് ഉണ്ടാകുന്ന പരുക്കുകൾ ചിലപ്പോൾ വന്ധ്യതയ്ക്കു കാരണമാകാം. വൃഷണത്തിലെ പരുക്കു വന്ധ്യതയ്ക്കു മാത്രമല്ല ടെസ്റ്റോസ്റ്റിറോണിന്റെ അളവു കുറയാനും കാരണമാകാം. ചില രോഗാവസ്ഥയിൽ വൃഷണങ്ങൾ നീക്കം ചെയ്യേണ്ടതായി വരാം. ഉദാഹരണത്തിനു വൃഷണങ്ങളെ ബാധിക്കുന്ന ട്യൂമർ. ഈ അവസ്ഥയെ തുടർന്ന് ഇരു വൃഷണങ്ങളും
നീക്കം ചെയ്യേണ്ടി വരാം. ഇതു വന്ധ്യതയിലേക്കു നയിക്കാം. ശസ്ത്രക്രിയയ്ക്കു മുൻപു ബീജം ശേഖരിച്ചു
സംരക്ഷിക്കുന്നതു വന്ധ്യതാ ചികിത്സയ്ക്കു സഹായിക്കും.
തയാറാക്കിയത്
ഡോ. രാമപ്രസാദ് എം.കെ.
സീനിയർ കൺസൽറ്റന്റ്
യൂറോളജിസ്റ്റ് & ആൻഡ്രോളജിസ്റ്റ്, മെയിൽ ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ്
ആസ്റ്റർ മെഡ്‌സിറ്റി , എറണാകുളം