ദീപിക പദുക്കോൺ തന്റെ ഡയറ്റിൽ ഗ്രീക്ക് യോഗർട്ട് ഉൾപ്പെടുത്തുന്നു എന്ന കാര്യം മിക്കവർക്കും അറിയാം. പോഷകസമ്പന്നമായ സംതുലിതാഹാരം തിരഞ്ഞെടുക്കുന്ന ദീപിക തന്റെ വർക്കൗട്ട് ഭക്ഷണക്രമത്തിൽ ഗ്രീക്ക് യോഗർട്ടും ഉൾപ്പെടുത്തുന്നു. ദീപികയെപ്പോലെ സെലിബ്രിറ്റികളുടെ ഡയറ്റിൽ ഇടം നേടിയതു കൊണ്ടു മാത്രമല്ല

ദീപിക പദുക്കോൺ തന്റെ ഡയറ്റിൽ ഗ്രീക്ക് യോഗർട്ട് ഉൾപ്പെടുത്തുന്നു എന്ന കാര്യം മിക്കവർക്കും അറിയാം. പോഷകസമ്പന്നമായ സംതുലിതാഹാരം തിരഞ്ഞെടുക്കുന്ന ദീപിക തന്റെ വർക്കൗട്ട് ഭക്ഷണക്രമത്തിൽ ഗ്രീക്ക് യോഗർട്ടും ഉൾപ്പെടുത്തുന്നു.
ദീപികയെപ്പോലെ സെലിബ്രിറ്റികളുടെ ഡയറ്റിൽ ഇടം നേടിയതു കൊണ്ടു മാത്രമല്ല ഗ്രീക്ക് യോഗർട്ട് ശ്രദ്ധേയമായത്, അതിന്റെ സവിശേഷമായ പോഷകമികവു കൊണ്ടു കൂടിയാണ്.

സാധാരണ തൈരിനേക്കാൾ പ്രോട്ടീൻ കൂടുതലുള്ളതാണു ഗ്രീക്ക് യോഗർട്ട്. ഗട്ട് ഹെൽതിനു പ്രാധാന്യം നൽകുന്ന സമൃദ്ധമായ പ്രോബയോട്ടിക് സാന്നിധ്യം ഗ്രീക്ക് യോഗർട്ടിലുണ്ട്. അതായതു ഗട്ട് ഹെൽതിനെ പിന്തുണയ്ക്കുന്ന നല്ല ബാക്ടീരിയയുടെ സാന്നിധ്യം ഇതിൽ കൂടുതലാണെന്നർഥം. ഇതിൽ കാൽസ്യം കൂടുതലായി അടങ്ങിയിട്ടുണ്ട്. മറ്റു ചേരുവകളൊന്നുമില്ലാതെ പ്ലെയ്ൻ ആയും ഗ്രീക്ക് യോഗർട്ട് ഉപയോഗിക്കാം. മറ്റു ചേരുവകൾ ചേർത്തു റെയ്ത്ത പോലെയോ ഫ്രഷ് സാലഡിന്റെ ഒപ്പമോ മുറിച്ച പഴങ്ങൾക്കൊപ്പമോ ഗ്രീക്ക് യോഗർട്ട് ഉപയോഗിക്കുന്നവരുണ്ട്. പഴവും തൈരും വിരുദ്ധാഹാരമാണ് എന്ന വിശ്വാസം നിലനിൽക്കുന്നുണ്ടെങ്കിലും ഇങ്ങനെ കഴിക്കുന്ന രീതി ആളുകൾ ഇഷ്ടപ്പെടുന്നുണ്ട്. ഒാട്സിനൊപ്പവും ബെറി പഴത്തിനൊപ്പവും ഗ്രീക്ക് യോഗർട്ട് കഴിക്കുന്നു. ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്കു ഗ്രീക്ക് യോഗർട്ട് – സീറിയൽ കോമ്പിനേഷൻ വയറിന് ഏറെ ആശ്വാസം നൽകുന്നു. ശരീരഭാരം നിയന്ത്രിക്കാനും വയറിനു നിറവു നൽകാനും ഗ്രീക്ക് യോഗർട്ട് സഹായിക്കും. അങ്ങനെ ഒരു സ്നാക്കു കഴിക്കാനുള്ള അതിയായ ആഗ്രഹത്തെ കുറയ്ക്കാനാകും. ഗ്രീക്ക് യോഗർട്ടിൽ ഉൗർജവും മധുരവും താരതമ്യേന കുറവാണ്. രുചിയും ഗന്ധവും ഇല്ലാത്തവയിൽ ഉൗർജം കുറവാണ്. രുചിയും ഗന്ധവുമൊക്കെ ചേരുമ്പോഴാണല്ലോ അതിൽ മധുരവും ഉൗർജവും കൂടുന്നത്. അസ്ഥികളുടെ ആരോഗ്യത്തിനു ഗുണകരമായ ഗ്രീക്ക് യോഗർട്ട് വ്യായാമശേഷം പേശികളുടെ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്നു.

വിവരങ്ങൾക്കു കടപ്പാട്
ഡോ. മഞ്ജു പി. ജോർജ്
ചീഫ് ഡയറ്റീഷൻ
ലേക്‌ഷോർ ഹോസ്പിറ്റൽ,
കൊച്ചി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT