‘എൻഹാൻസ്ഡ് പെർസെപ്ഷൻ’ എന്ന് അവർ പറയും. അതു ലഹരി അടിമത്തത്തിലേക്കുള്ള ഇരുണ്ട യാത്ര – പ്രചോദനത്തിലൂടെ വിമുക്തിയിലേക്കു മടങ്ങിയെത്താം Youth at risk- Drug Abuse and De-Addiction
ഒരിക്കൽ ലഹരിക്ക് അടിമപ്പെട്ടാൽ പിന്നെ നല്ലൊരു ജീവിതം ഇല്ല എന്നാരാണു പറഞ്ഞത്? ലഹരിയിൽ മയങ്ങിയ കാലത്തെ ജീവിതത്തിലേക്കു വീണ ഒരു ഇരുണ്ട നിഴൽ മാത്രമായി കരുതുക. ‘നമുക്കു സൂര്യനു നേരെ മുഖം തിരിക്കാം. അപ്പോൾ നിഴലുകൾ പിന്നിലാകും’ എന്നു പറയാറില്ലേ. പ്രകാശത്തിലേക്ക്, സുബോധത്തിലേക്ക് നടക്കാൻ തീരുമാനിച്ചാൽ
ഒരിക്കൽ ലഹരിക്ക് അടിമപ്പെട്ടാൽ പിന്നെ നല്ലൊരു ജീവിതം ഇല്ല എന്നാരാണു പറഞ്ഞത്? ലഹരിയിൽ മയങ്ങിയ കാലത്തെ ജീവിതത്തിലേക്കു വീണ ഒരു ഇരുണ്ട നിഴൽ മാത്രമായി കരുതുക. ‘നമുക്കു സൂര്യനു നേരെ മുഖം തിരിക്കാം. അപ്പോൾ നിഴലുകൾ പിന്നിലാകും’ എന്നു പറയാറില്ലേ. പ്രകാശത്തിലേക്ക്, സുബോധത്തിലേക്ക് നടക്കാൻ തീരുമാനിച്ചാൽ
ഒരിക്കൽ ലഹരിക്ക് അടിമപ്പെട്ടാൽ പിന്നെ നല്ലൊരു ജീവിതം ഇല്ല എന്നാരാണു പറഞ്ഞത്? ലഹരിയിൽ മയങ്ങിയ കാലത്തെ ജീവിതത്തിലേക്കു വീണ ഒരു ഇരുണ്ട നിഴൽ മാത്രമായി കരുതുക. ‘നമുക്കു സൂര്യനു നേരെ മുഖം തിരിക്കാം. അപ്പോൾ നിഴലുകൾ പിന്നിലാകും’ എന്നു പറയാറില്ലേ. പ്രകാശത്തിലേക്ക്, സുബോധത്തിലേക്ക് നടക്കാൻ തീരുമാനിച്ചാൽ
ഒരിക്കൽ ലഹരിക്ക് അടിമപ്പെട്ടാൽ പിന്നെ നല്ലൊരു ജീവിതം ഇല്ല എന്നാരാണു പറഞ്ഞത്? ലഹരിയിൽ മയങ്ങിയ കാലത്തെ ജീവിതത്തിലേക്കു വീണ ഒരു ഇരുണ്ട നിഴൽ മാത്രമായി കരുതുക. ‘നമുക്കു സൂര്യനു നേരെ മുഖം തിരിക്കാം. അപ്പോൾ നിഴലുകൾ പിന്നിലാകും’ എന്നു പറയാറില്ലേ. പ്രകാശത്തിലേക്ക്, സുബോധത്തിലേക്ക് നടക്കാൻ തീരുമാനിച്ചാൽ മുൻപോട്ടു വെളിച്ചം മാത്രമേയുള്ളൂ...
ലഹരിയുടെ തരവും ലഹരി വരുന്ന വഴികളും പണ്ടേ പറഞ്ഞു പഴകിയിരിക്കുന്നു. ഇനി ലഹരിയിൽ നിന്നു പൂർണ മുക്തി സാധ്യമാണോ? അതിനായി എന്തു ചെയ്യണം എന്നതാണു ചിന്തിക്കേണ്ട വിഷയം.
ലഹരിയിൽ മയങ്ങി യുവത്വം
‘‘20-24 വയസ്സുള്ള ചെറുപ്പക്കാർ വരുന്നുണ്ട്. ലഹരി വിമുക്തിക്കായല്ല വരുന്നത്. വിഷാദം, മൂഡ് മാറ്റങ്ങൾ പോലെ കുറേ വൈകാരിക പ്രശ്നങ്ങളുണ്ടാകും. സംസാരിക്കവേ പറയും , പ്ലസ്ടു കാലത്തും ഡിഗ്രി കാലത്തും കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ട്. പിന്നീട് ക്യാംപുകളിലും ടൂറുകൾക്കു പോയപ്പോഴും
ഡി ജെ പാർട്ടിയിലും ലഹരിപദാർഥങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്ന്.’’
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. സ്മിത സി. എ. പറയുന്നു.
കൂടുതലായും ലഹരിയുപയോഗിക്കുന്നതു പുതിയ തലമുറയാണെന്നു പറയുമ്പോൾ തന്നെ വിദ്യാസമ്പന്നരായ യുവതലമുറ ലഹരിയുപയോഗത്തെ പോസിറ്റീവായി കാണാൻ ചില ന്യായങ്ങളും കണ്ടെത്തുന്നുണ്ട്. ഇന്റർനെറ്റിൽ നിന്നു ലഹരി വസ്തുക്കളുടെ വിശദാംശങ്ങൾ മനസ്സിലാക്കുന്നവരാണിവർ. എൻഹാൻസ്ഡ് പെർസെപ്ഷൻ അഥവാ ധാരണകളെപ്പോലും മെച്ചപ്പെടുത്തുന്നതാണു ന്യൂ ഏയ്ജ് ഡ്രഗുകൾ എന്നൊക്കെ അവർ അവകാശപ്പെടും. ഇന്ദ്രിയങ്ങളുടെ വ്യക്തതയ്ക്ക് ഇത് സഹായിക്കുമെന്നും കാഴ്ചയുടെയും കേൾവിയുടെയും ഭംഗി ഇതുവരെയില്ലാത്ത വിധം അനുഭവവേദ്യമാകുന്നുവെന്നുമാണ് അവകാശവാദങ്ങൾ. ഇത്തരം അനുഭവങ്ങളെ മുൻനിർത്തി ലഹരിയുടെ മാരക ദോഷങ്ങളെ പലരും തള്ളിക്കളയുന്നതായി കാണാമെന്നു ഡോ. സ്മിത പറയുന്നു.
വിമുക്തി എങ്ങനെ?
ഒരു തവണ ലഹരി വിമുക്തിക്കായി ചികിത്സ ചെയ്യുന്നതുകൊണ്ട് വ്യക്തിയുടെ ചുറ്റുപാടുമുള്ള സ്ഥിതിയിൽ മാറ്റം വരുന്നില്ല. ആശുപത്രിയിലോ ചികിത്സാകേന്ദ്രത്തിലോ നിന്നു തിരിച്ചു വരുമ്പോഴും ലഹരി ലഭ്യമാകുന്ന ആ പഴയ ഉറവിടങ്ങളിലേക്കു വീണ്ടും പോകാം.
‘‘മാനസിക സമ്മർദ്ദമുണ്ടാകുന്ന ഘട്ടങ്ങളിൽ ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിൽ, വീണ്ടും ലഹരി ഉപയോഗിക്കാം. ലഹരി ലഭിക്കുന്ന ഇടങ്ങൾ കാണുന്ന പക്ഷം ഒരു മടങ്ങിപ്പോക്കുണ്ടാകാം. ഒരു തവണ ഡി അഡിക്‌ഷൻ ചികിത്സ നടത്തിയതുകൊണ്ട് എല്ലാം ഭേദമായി എന്നു കരുതാനാകില്ല.’’ – ഡോ. സ്മിത പറയുന്നു.
ലഹരിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു മനസ്സിലായാൽ അതു നിർത്തുന്നവരുണ്ട്. കുടുംബത്തിന്റെ പിന്തുണ, സ്നേഹം, സമാധാനം, ഉറച്ച ജീവിതലക്ഷ്യങ്ങൾ, ഇവയൊക്കെ ലഹരിയിൽ നിന്നകലാൻ ചിലർക്കെങ്കിലും പ്രചോദനം നൽകുന്നു. ലഹരിയിലേക്കു വീണ്ടും നയിക്കുന്ന സൗഹൃദങ്ങൾ പ്രതികൂല ഘടകമാണ്. മോചനത്തിനുള്ള ഒരു വ്യക്തിയുടെ തീവ്രമായ ആഗ്രഹവും പ്രചോദനവും പ്രധാന ഘടകങ്ങളാണ്.
പ്രചോദനത്തിന്റെ പാതയിൽ
ലഹരി ഉപയോഗം നിർത്തണം എന്ന് ഉപയോഗിക്കുന്ന വ്യക്തിക്കു തോന്നുകയാണ് ആദ്യപടി. പ്രചോദനം അഥവാ മോട്ടിവേഷൻ. ഉൾപ്രേരണയെന്നും പറയാം. പ്രചോദനം കുറവാണെങ്കിൽ എന്തൊക്കെയാണു പ്രചോദനത്തെ സ്വാധീനിക്കുന്നത് എന്നു മനസ്സിലാക്കി വർധിപ്പിക്കാനാകും. ഇവിടെയാണു മോട്ടിവേഷൻ തെറപ്പിയുടെ പ്രസക്തി.
ലഹരിയോടുള്ള ആസക്തി (Craving), ആശ്രിതത്വം (Dependence) ഇവ വീണ്ടും ലഹരി ഉപയോഗിക്കാനിടയാക്കും. ഡിപെൻഡൻസ് മാനേജ്മെന്റും ഏറെ പ്രധാനമാണ്. ലഹരി ഉപയോഗം നിർത്തുമ്പോഴുണ്ടാകുന്ന പിൻമാറ്റ ലക്ഷണങ്ങളെയും കൈകാര്യം ചെയ്യണം. ഉപയോഗിക്കുന്ന ലഹരിയെ ആശ്രയിച്ചിരിക്കും വിത്ഡ്രോവൽ മാനേജ്മെന്റ്.
ഓരോ വ്യക്തിയും ലഹരി ഉപയോഗിക്കുന്ന സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. ആ സാഹചര്യത്തിൽ വ്യക്തി ചെന്നെത്തുമ്പോൾ വീണ്ടും ലഹരി ഉപയോഗിക്കാതിരിക്കാൻ എങ്ങനെ കരുതലെടുക്കാം എന്നതു പ്രധാന ഘട്ടമാണ്. വൈകാരിക വ്യതിയാനങ്ങളും ലഹരി ഉപയോഗവും സാഹചര്യങ്ങൾക്കനുസൃതമായി മാറി വരാം.
മരുന്നുകൾ നൽകുമ്പോൾ
ലഹരി അടിമത്തം തുടക്കത്തിൽ തന്നെ തിരിച്ചറിയുക എന്നതു പ്രധാനമാണ്. രോഗി എത്ര നേരത്തെയാണു ചികിത്സയ്ക്കു വരുന്നത് എന്നതും പ്രധാനമാണ്. ഇവർക്കു ലഭിക്കുന്ന പ്രചോദനം, കുടുംബത്തിന്റെ പിന്തുണ എന്നിവയെ ആശ്രയിച്ചിരിക്കും ചികിത്സാദൈർഘ്യം. മരുന്നു ചികിത്സയും വേണ്ടി വരും. പിൻവാങ്ങൽ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനും മരുന്നുകൾ ഉണ്ട്. ആസക്തി നിയന്ത്രിക്കാനും ചില മരുന്നുകൾ ലഭ്യമാണ്. എന്നാൽ അവ എത്രത്തോളം ഫലപ്രദമാണ് എന്നതു ചിന്തിക്കേണ്ട വിഷയമാണ്. പുതിയകാല ലഹരി മരുന്നുകളിൽ മദ്യവിമുക്തി ചികിത്സയിലേതുപോലെ ആസക്തി കുറയ്ക്കാൻ ഫലപ്രദമായ മരുന്നുകൾ നിലവിൽ വന്നിട്ടില്ലെന്നും ചില നിരീക്ഷണങ്ങളുണ്ട്.
‘‘നന്നായി മോട്ടിവേറ്റഡ് ആകാത്ത ഒരാൾക്ക് ഇത്രയും ചികിത്സാഘട്ടങ്ങൾ ക്ഷമയോടെ കടന്നുപോകാനാകില്ല. ലഹരിവിമുക്തിയുമായി ബന്ധപ്പെട്ട തെറപ്പികൾ എല്ലാ മാനസിക ചികിത്സാകേന്ദ്രങ്ങളിലും ലഭ്യമാണ്– ഡോ. സ്മിത വിശദമാക്കുന്നു.