ആരോഗ്യഭക്ഷണത്തിനായി അലയേണ്ട, നമ്മുടെ ചുറ്റുവട്ടത്തുണ്ട് വിഭവങ്ങൾ Simple and Nutritious: Traditional Kerala Recipes
നല്ല ആരോഗ്യത്തിന്റെ അടിത്തറ നല്ല ഭക്ഷണമാണ്. നല്ല ഭക്ഷണമെന്നാൽ കൃത്രിമ പദാർഥങ്ങൾ ചേർക്കാത്ത, ആരോഗ്യകരമായ വിഭവങ്ങൾ കൊണ്ടു തയാറാക്കുന്നവ. ഫാസ്റ്റ് ഫൂഡ് സംസ്കാരം നമ്മുടെ നാട്ടിൽ വേരുറപ്പിച്ചപ്പോൾ വീടുകളിലെ പിന്നാന്പുറങ്ങ ളിൽ വളരുന്ന പല വിഭവങ്ങളെയും നമ്മൾ മറന്നുപോയി. മത്തനില, ചേമ്പില തുടങ്ങിയ ഇലക്കറികൾ

നല്ല ആരോഗ്യത്തിന്റെ അടിത്തറ നല്ല ഭക്ഷണമാണ്. നല്ല ഭക്ഷണമെന്നാൽ കൃത്രിമ പദാർഥങ്ങൾ ചേർക്കാത്ത, ആരോഗ്യകരമായ വിഭവങ്ങൾ കൊണ്ടു തയാറാക്കുന്നവ. ഫാസ്റ്റ് ഫൂഡ് സംസ്കാരം നമ്മുടെ നാട്ടിൽ വേരുറപ്പിച്ചപ്പോൾ വീടുകളിലെ പിന്നാന്പുറങ്ങ ളിൽ വളരുന്ന പല വിഭവങ്ങളെയും നമ്മൾ മറന്നുപോയി. മത്തനില, ചേമ്പില തുടങ്ങിയ ഇലക്കറികൾ നൽകിയിരുന്ന ആരോഗ്യവും പ്രതിരോധശക്തിയെയും വെല്ലാൻ മോഡേൺ ഭക്ഷണങ്ങൾ ഒരിക്കലും കഴിയില്ല. നമ്മുടെ വീടിനു ചുറ്റും ലഭ്യമായ വിഭവങ്ങൾ കൊണ്ടുള്ള നാടൻ രുചികൾ പരീക്ഷിച്ചുനോക്കാം.
കുടങ്ങൽ (മുത്തിൾ) ചമ്മന്തി
a) കുടങ്ങലിന്റെ ഇലയും തണ്ടും, ചുവന്നുള്ളി, ഇഞ്ചി, തേങ്ങ, കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് ചമ്മന്തിയരച്ച് കഴിക്കാം.
b) ദോശമാവ് + കുടങ്ങലിന്റെ ഇല അരിഞ്ഞത്, കുരുമുളക് പൊടി, ഇഞ്ചി ചതച്ചത്, ഇന്തുപ്പ് എന്നിവ ചേർത്ത് ദോശ ഉണ്ടാക്കി കഴിക്കാം.
ഔഷധഗുണം
ഇതിനു ശീതവീര്യമാണ്. ബുദ്ധിയും ഓർമശക്തിയും വർധിപ്പിക്കും. ഹൃദയത്തിന്റെ സങ്കോച വികാസക്ഷമത വർധിപ്പിക്കുവാനും അപസ്മാര രോഗത്തിൽ ഫലപ്രദവുമാണ്.
മത്തനില തോരൻ
മത്തനിലയും പൂവും പരന്പരാഗതമായി നമ്മൾ ഭക്ഷണത്തില്‍ ഉൾപ്പെടുത്തിയിരുന്നു. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക്, ഉഴുന്നുപരിപ്പ്, കറിവേപ്പില എന്നിവയിട്ട് താളിച്ച ശേഷം ചെറുതായി അരിഞ്ഞ മത്തനിലയും, പൂവും ഇട്ട് വഴറ്റി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് അൽപ്പം നേരം അടച്ചുവച്ച് വേവിച്ച ശേഷം അൽപ്പം നാളികേരം ചേർത്ത് വഴറ്റിയെടുക്കുക.
ഔഷധഗുണം
മത്തനിലയിൽ ധാരാളം ആന്റിഓക്സിഡന്റ് ഉണ്ട്. വന്ധ്യതയ്ക്കും, പ്രമേഹ നിയന്ത്രണത്തിനും, കൊളസ്ട്രോൾ കുറയ്ക്കുന്നതിനും, ചിലതരം കാൻസറുകളിലും ഫലപ്രദമാണ്.
ചേന്പിലത്തോരൻ (താള്)
അൽപ്പം തേങ്ങ ചിരകിയത്, കാന്താരി മുളക്, ജീരകം, മഞ്ഞൾപ്പൊടി, ഉപ്പ് ഇവ ചതച്ച് എടുക്കുക. ചേമ്പില ചെറുതായി അരിഞ്ഞ് വാളൻപുളി കലക്കിയ വെള്ളത്തിൽ മുക്കി വയ്ക്കുക. ചട്ടിയിൽ എണ്ണയൊഴിച്ച് കടുക്, മുളക്, ഉഴുന്നുപരിപ്പ് ഇവ തളിച്ച് ഇല അരിഞ്ഞതും, അരപ്പും ചേർത്ത് അൽപ്പനേരം മൂടിവച്ച് വേവിക്കുക.
ഔഷധഗുണം
നാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഫലപ്രദമാണ്. കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ വൈറ്റമിൻ എ, ബി, സി, പൊട്ടാസ്യം, അയൺ എന്നിവയും അടങ്ങിയിട്ടുണ്ട്.
നെല്ലിക്കാ ചമ്മന്തി
നെല്ലിക്ക കുരു കളഞ്ഞത്, പച്ചമുളക്, ചെറിയ ഉള്ളി, ഇഞ്ചി, കറിവേപ്പില, ഉപ്പ് എല്ലാ ചേരുവകളും നന്നായി അരയ്ക്കുക. അതിനുശേഷം കടുക്, മുളക് എന്നിവ വെളിച്ചെണ്ണയിൽ വറുത്തിടുക.
ചേന എരിശ്ശേരി
കായ, ചേന എന്നിവ ചെറിയ കഷണങ്ങളാക്കി മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് വേവിക്കുക. വെന്തതിനുശേഷം സ്പൂൺകൊണ്ട് ഉടയ്ക്കുക. തേങ്ങ ചെരുകിയത്, ജീരകവും, കുരുമുളകും ഇവ അരച്ചെടുത്ത് ഇതിൽ ചേർത്ത് തിളപ്പിക്കുക. കടുക്, കറിവേപ്പില, വറ്റൽമുളക് എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് അതിലേക്ക് നാളികേരം ചിരകിയതു ചേർത്ത് ബ്രൗൺ നിറമാവുമ്പോൾ വെന്തു കുറുകിയ കറിയിൽ ചേർത്തിളക്കുക.