വെള്ളപ്പാണ്ട് പകരുമോ? വരുന്നു പുതിയ മരുന്നുകൾ; പാടു മറയ്ക്കാൻ വഴികളും Vitiligo Treatment Options
നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തന്നെ ശരീരത്തെ ആക്രമിക്കുന്ന അവസ്ഥയാണ് (ഒാട്ടോ ഇമ്യൂൺ രോഗം) വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ. ചർമത്തിനും മുടിക്കും നിറം നൽകുന്ന മെലനോസൈറ്റുകൾ നശിക്കുമ്പോഴാണു യഥാർഥ നിറം നഷ്ടമായി പാണ്ടു രൂപപ്പെടുന്നത്. ചെറിയൊരു പാടു വന്നു മാസങ്ങൾ കൊണ്ടാകും വലുപ്പം

നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തന്നെ ശരീരത്തെ ആക്രമിക്കുന്ന അവസ്ഥയാണ് (ഒാട്ടോ ഇമ്യൂൺ രോഗം) വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ. ചർമത്തിനും മുടിക്കും നിറം നൽകുന്ന മെലനോസൈറ്റുകൾ നശിക്കുമ്പോഴാണു യഥാർഥ നിറം നഷ്ടമായി പാണ്ടു രൂപപ്പെടുന്നത്. ചെറിയൊരു പാടു വന്നു മാസങ്ങൾ കൊണ്ടാകും വലുപ്പം വയ്ക്കുക. പാടുണ്ടെന്നല്ലാതെ ഈ രോഗം സ്പർശനത്തിലൂടെയോ മറ്റ് ഒരു രീതിയിലുമോ മറ്റുള്ളവരിലേക്കു പകരുകയോ കൂടുതൽ സങ്കീർണതകളിലേക്കു നയിക്കുകയോ ചെയ്യില്ല.
വെള്ളപ്പാണ്ടു രോഗത്തോടു ജനിതകമായ സംവേദനക്ഷമത (sensitive) ഉള്ളവരിൽ ചില ട്രിഗറുകൾ രോഗം വരുത്താം. ഉദാഹരണത്തിന്, ചില ഹെയർ ഡൈയുടെയും നിലവാരമില്ലാത്ത സൗന്ദര്യ വർധകങ്ങളുടെയും ചില രാസവസ്തുക്കളുടെയും ഒക്കെ ഉപയോഗം വെള്ളപ്പാണ്ടിനെ ട്രിഗർ ചെയ്യാം. ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ ചെരിപ്പിന്റെ ഉപയോഗവും വെളുത്ത പാടുകൾക്കു കാരണമാകും, പക്ഷേ, ഇവയുടെ ഉപയോഗം നിർത്തിയാൽ പാടും മായാറുണ്ട്.
സൺസ്ക്രീൻ മറക്കരുത്, ടെൻഷൻ കുറയ്ക്കണം
വിറ്റിലിഗോ പലതരമുണ്ട്. സാധാരണ കാണുന്നതിനു ‘വിറ്റിലിഗോ വൾഗാരിസ്’ എന്നു പറയുന്നു.
വിരലുകളുടെ അറ്റത്തും ചുണ്ടിലും കാണുന്ന ലിപ് ടിപ് വിറ്റിലിഗോ, മുഖത്തും കൈകാൽ മുട്ടുകളുടെ താഴെ കാണപ്പെടുന്ന ഏക്രോ ഫേഷ്യൽ വിറ്റിലിഗോ, ബാൻഡ് പോലെയുള്ള സെഗ്‌മെന്റൽ വിറ്റിലിഗോ, ചെറിയ പാടുകൾ മാത്രമായ ഫോക്കൽ വിറ്റിലിഗോ, വായയിലും ജനനേന്ദ്രിയങ്ങളിലും കാണപ്പെടുന്ന മ്യൂക്കോസൽ വിറ്റിലിഗോ എന്നിവയുമുണ്ട്.
സാധാരണ, പാടിനു വേദന കാണാറില്ല. ചിലപ്പോൾ ചൊറിച്ചിൽ വരാം. വെളുത്ത പാടുള്ള ഭാഗം സൂര്യപ്രകാശത്തോടു വളരെ സെൻസിറ്റീവായിരിക്കും. അതുകൊണ്ടു പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ പുരട്ടണം. എന്നും കൃത്യസമയത്ത് ഉറങ്ങാൻ നോക്കണം. 6–7 മണിക്കൂർ എങ്കിലും ഉറങ്ങണം. ദീർഘകാലമായുള്ള മാനസിക സമ്മർദവും വെള്ളപ്പാണ്ടിലേക്കു നയിക്കാം. അതിനാൽ ടെൻഷൻ ഉണ്ടെങ്കിൽ അതു കുറയ്ക്കാൻ ശ്രമിക്കണം. ഈ രോഗത്തിനു ഭക്ഷണവുമായി നേരിട്ടു ബന്ധമില്ല. പക്ഷേ, ഭക്ഷണരീതി ആരോഗ്യകരമാക്കണം. പച്ചക്കറികളും പഴങ്ങളുമൊക്കെ നന്നായി കഴിക്കണം
ചികിത്സയ്ക്ക് പുതുമരുന്നുകൾ
വുഡ്സ് ലാംപ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ വെള്ളപ്പാണ്ട് സ്ഥിരീകരിക്കാം. സ്കിൻ ബയോപ്സി എടുത്താൽ പാടുള്ള ഭാഗങ്ങളിൽ മെലനോസൈറ്റ് ഇല്ല എന്നും വ്യക്തമാകും. ചെറിയ ഭാഗത്തു മാത്രമേ ഉള്ളുവെങ്കിൽ സ്റ്റിറോയ്ഡ് ലേപനങ്ങളും മറ്റും ഉപയോഗിച്ചു പൂർണമായും ഭേദമാക്കാം.
പുതുതായി വന്ന ജാനുസ് കൈനസ് (JAK) ഇൻഹിബിറ്റർ വിഭാഗത്തിലുള്ള മരുന്നുകൾ വളരെ ഫലപ്രദമാണ്. പരിശോധനകൾ നടത്തി മറ്റ് അണുബാധകളില്ലെങ്കിലേ ഈ മരുന്നു തുടങ്ങാനാകൂ, ഇവ കഴിക്കുമ്പോൾ നിരന്തര നിരീക്ഷണവും വേണം.
മരുന്നു കൂടാതെ ലേസർ ചികിത്സയും ഫോട്ടോ തെറപ്പിയുമുണ്ട്. രോഗവ്യാപനം നിയന്ത്രിച്ചിട്ടു വേണമെങ്കിൽ ശസ്ത്രക്രിയ ചെയ്യാം. രോഗമില്ലാത്ത ഭാഗത്തെ ചർമം വെള്ളപ്പാണ്ടുള്ള ഭാഗത്തു വച്ചുപിടിപ്പിക്കുന്ന ഈ സർജറിക്കു ഗ്രാഫ്റ്റിങ് എന്നാണു പറയുന്നത്.
പാടു മറയ്ക്കാൻ മേക്കപ്
മുഖത്തെ പാടു താൽക്കാലികമായി മറയ്ക്കാൻ വഴിയുണ്ട്. കാമഫ്ലാജിങ് മേക്കപ് എന്നു പറയും. ഒാരോരുത്തരുടെയും ചർമത്തിന്റെ നിറത്തിനു ചേരുന്ന കാമഫ്ലാജിങ് ലേപനങ്ങൾ തിരഞ്ഞെടുക്കാം.
ഒന്നോർക്കുക, ഈ രോഗം ഒന്നിന്റെയും അവസാനമല്ല. ഫലപ്രദമായ ചികിത്സകൾ വഴി ജീവിതത്തിന്റെ ഗുണനിലവാരം നഷ്ടമാകാതെ മുൻപോട്ടുപോകാം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ദീപ അഗസ്റ്റിൻ
അസോ. പ്രഫസർ, ഡെർമറ്റോളജി വിഭാഗം,
ഗവ. മെഡി. കോളജ്, എറണാകുളം