Wednesday 16 April 2025 05:54 PM IST : By സ്വന്തം ലേഖകൻ

വേനലില്‍ ഉള്ളം തണുപ്പിക്കാന്‍ വീട്ടിലുണ്ടാക്കാം കുലുക്കി സര്‍ബത്തും ഒാറഞ്ച് ഫിസും

summerdrnkr43r4

വേ നൽക്കാലം പാനീയ രുചികളുടെ കാലമാണ്. എത്ര വെള്ളം-കുടിച്ചാലും തീരാത്ത ദാഹം ശമിപ്പിക്കാൻ, ഉള്ളം തണുപ്പിക്കാൻ ഒാരോ വർഷവും പുതു പാനീയരുചികൾ വിപണിയിലേക്കെത്തുകയായി.

അര നൂറ്റാണ്ടു മുൻപു വരെ വേനലിൽ നമ്മുടെ-നാട്ടിലെ കൗതുകക്കാഴ്ചയായിരുന്നു തണ്ണീർപ്പന്തലുകൾ. റോഡരികിൽ മുള കൊണ്ടൊരു പന്തൽ കെട്ടി മുകളിൽ ഒാല മേയും. പൊരിവേനലിൽ ദാഹിച്ചെത്തുന്ന വഴിയാത്രക്കാർക്കു മതി വരുംവരെ സംഭാരവും കുടിവെള്ളവും പകർന്നു നൽകിയിരുന്ന ഈ പന്തലുകൾ ഇന്നില്ല. പകരം വഴിവക്കിൽ നിറയെ പല നിറത്തിലുള്ള വേനൽപാനീയങ്ങളുടെ കച്ചവടം പൊടിപൊടിക്കുന്നു. കുലുക്കി സർബത്ത്, നൊങ്ക് പാനീയം, ഫുൾ ജാർ സോഡ, പലതരം ഷേക്കുകൾ, ജൂസുകൾ വരെ വ്യത്യസ്ത രുചിയിൽ വേനലിന് ആശ്വാസം പകരുന്ന പാനീയങ്ങൾ...

പോയ വേനലിലെ താരങ്ങളായിരുന്നു മുള സർബത്തും കുടംകലക്കിയുമൊക്കെ. ഒരു മുളങ്കുറ്റിയിൽ ഇഞ്ചി, പച്ചമുളക്, കുരുമുളക് എന്നിവ ചതച്ചെടുത്തതും ഏലക്കായും ഗ്രാംപൂവും പൊടിച്ചതും ചേർക്കുന്നു. ഇതിലേക്കു നാരങ്ങാനീരും കസ്‌ കസും-ഉപ്പും യോജിപ്പിക്കുന്നു.-മധുരത്തിനു നന്നാറി സർബത്ത് ഒഴിക്കും.-ഇതിനു മുകളിലേക്കു-നുരയുന്ന സോഡ കൂടി ചേർത്താൽ കിടിലൻ മുള സർബത്ത് റെഡി. മാതളനീരും നന്നാറി സർബത്തും നാരങ്ങാനീരും ചേർത്തു മൺകുടത്തിൽ തയാറാക്കുന്നതാണു കുടംകലക്കി.

പക്ഷേ, ചേരുവകളുടെ കാര്യത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും വലിയ ഉറപ്പില്ലാത്തതുകൊണ്ട്
ഇതൊക്കെ കണ്ണുംപൂട്ടി വാങ്ങി കുടിക്കുന്നത് അപകടമാകാം.നല്ല തണുപ്പിനു പാനീയങ്ങളിൽ ധാരാളം ഐസും ചേർക്കും. അതിന്റെ ശുചിത്വവും ഉറപ്പാക്കാനാകില്ല.

എന്നാൽ പിന്നെ വീട്ടിൽ തന്നെ ആരോഗ്യകരമായി, എന്നാൽ രുചി ഒട്ടും കുറയാതെ-ചില വേനൽപാനീയങ്ങൾ ഉണ്ടാക്കിയാലോ?

തണ്ണിമത്തൻ കുലുക്കി സർബത്ത്

സോഡയുടെ വീര്യത്തിലേക്കു സർബത്തിന്റെ മധുരവും-പിന്നെ നാരങ്ങാനീരും പച്ചമുളകുമൊക്കെ-ചേർത്തു കുലുക്കി പതപ്പിച്ചെടുക്കുന്ന കുലുക്കി സർബത്ത് വേനലിൽ ഉള്ളം കുളിർപ്പിക്കും. ഇതിനോടൊപ്പം തണ്ണിമത്തൻ കൂടി ചേർന്നാലോ?

തണ്ണിമത്തനിൽ ധാരാളം ജലാംശം മാത്രമല്ല പൊട്ടാസ്യവും ആന്റി ഒാക്സിഡന്റുകളുമൊക്കെയുണ്ട്. വേനലിൽ കാലുകളിൽ ഉണ്ടാകുന്ന-
കോച്ചിപ്പിടുത്തം പരിഹരിക്കാൻ
പൊട്ടാസ്യം സഹായിക്കും. വെയിലത്തു നടന്നു നന്നായി വിയർത്തു വന്നാൽ അൽപം-തണ്ണിമത്തൻ കുലുക്കി സർബത്ത് രുചിച്ചു നോക്കൂ, ക്ഷീണം പോയവഴി അറിയില്ല.

ചേരുവകൾ

∙ തണുത്ത വെള്ളം- 1 കപ്പ്

∙ കസ് കസ്- 1/2 ടീസ്പൂൺ

∙ കുറച്ച് നാരങ്ങ കഷ്ണങ്ങൾ

∙ നാരങ്ങ-1

∙ തണ്ണിമത്തൻ ജൂസ്- 1/4 കപ്പ്

∙ നീളമുള്ള പച്ചമുളക് അരിഞ്ഞത്

- -- ഒന്ന്,-ചെറുത്

∙ ഉപ്പ്-പാകത്തിന്

∙ ഐസ് ക്യൂബ്- ആവശ്യത്തിന്

∙ പഞ്ചസാര- 1 കപ്പ് (പഞ്ചസാര
-സിറപ്പു തയാറാക്കാൻ വേണ്ടത് )

∙ പഞ്ചസാര സിറപ്പ്- 1 കപ്പ്

തയാറാക്കുന്ന വിധം

ഒരു സോസ് പാനിൽ ഒരു കപ്പു വെള്ളവും ഒരു കപ്പു പഞ്ചസാരയും ചേർത്തു തിളപ്പിക്കുക. പഞ്ചസാര പൂർണമായും അലിഞ്ഞുപോകുംവരെ നന്നായി ഇളക്കുക. 3-5 മിനിറ്റു തിളപ്പിച്ചു സ്വിച്ച് ഓഫ് ചെയ്യുക. 1/4 കപ്പ് പഞ്ചസാര സിറപ്പ് അളന്നു മാറ്റിവയ്ക്കുക. ഒരു പാത്രത്തിൽ 1/2 ടീസ്പൂൺ കസ് കസ് ചേർക്കുക, അതിലേക്ക് ഒരു കപ്പു വെള്ളം ചേർക്കുക. 5-7 മിനിറ്റ് ഇതു മാറ്റിവയ്ക്കുക.

ഒരു കുപ്പിയിലേക്ക് തയാറാക്കിയ പഞ്ചസാര സിറപ്പു 1/4 കപ്പ് ചേർക്കുക. ഒരു നാരങ്ങ കഷ്ണവും പച്ചമുളകും ഇതിലേക്കിടാം. കൂടെ ഒരു നാരങ്ങാ കഷണത്തിന്റെ നീരും ചേർക്കുക. രണ്ടു ടേബിൾസ്പൂൺ കസ് കസും ഒരു നുള്ള് ഉപ്പും കൂടി ചേർത്തു കൊടുക്കുക. ഇതിലേക്ക് ഐസ് ക്യൂബുകൾ ഇടാം. ഒരു കപ്പു വെള്ളം കൂടി ഒഴിക്കുക. മധുരം കൂടുതലാണെങ്കിൽ കുറച്ചുകൂടി ചേർക്കാം. ഇതിലേക്ക്-1/4 കപ്പ് തണ്ണി മത്തൻ ജൂസ് ഒഴിച്ച് കുപ്പിയുടെ അടപ്പു കൊണ്ടു മുറുക്കി അടച്ച ശേഷം നന്നായി കുലുക്കുക. ഇനി, സെർവിങ് ഗ്ലാസിലേക്ക് ഒഴിക്കുക, കൂടുതൽ ഐസ് ക്യൂബുകൾ ചേർത്തു തണുപ്പിച്ചു
വിളമ്പുക.

പുതിന ജൽജീര ജൂസ്

വടക്കേ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഒരു വേനൽപാനീയമാണു ജൽ ജീര- പേരുപോലെ തന്നെ ജീരകവും വെള്ളവുമാണു പ്രധാന ചേരുവകൾ. ജൽജീരയിൽ ചേർക്കുന്ന ജീരകവും പുതിനയും ഇഞ്ചിയുമൊക്കെ ദഹനത്തിന് ഉത്തമമാണ്.-

ചേരുവകൾ

ജൽജീര പൊടിക്ക്:

∙ ജീരകം- 2 ടീസ്പൂൺ

∙ കുരുമുളക്- 2 ടീസ്പൂൺ

∙ കറുത്ത ഉപ്പ്- 2 ടീസ്പൂൺ

∙ ഉപ്പ്- 1 ടീസ്പൂൺ

∙ ഇഞ്ചി പൊടി- 1 ടീസ്പൂൺ

∙ പഞ്ചസാര- 2 ടീസ്പൂൺ

പാനീയത്തിന്:

∙ പുതിന- 3 ടീസ്പൂൺ

∙ മല്ലിയില- 2 ടീസ്പൂൺ

∙ ജൽ ജീര പൊടി- 1 ടീസ്പൂൺ

∙ ഐസ് ക്യൂബുകൾ

തയാറാക്കുന്ന വിധം

ജൽജീര പൊടി- ആദ്യം ഒരു പാനിൽ രണ്ടു ടേബിൾസ്പൂൺ ജീരകം എടുത്തു ചെറിയ തീയിൽ വറുക്കുക. ജീരകം തവിട്ടുനിറം ആകുന്നതുവരെ വറുക്കണം. ഇതിലേക്കു രണ്ടു ടീസ്പൂൺ കുരുമുളക് ചേർക്കുക. തീ അണച്ചതിനു ശേഷം ഇവ തണുക്കാൻ വയ്ക്കുക. തണുത്തശേഷം മിക്സർ ജാറിലേക്കു മാറ്റുക. കൂടെ രണ്ടു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ ഇഞ്ചി പൊടി, രണ്ടു ടീസ്പൂൺ പഞ്ചസാര എന്നിവ കൂടി ചേർത്തു പൊടിക്കുക. ജൽജീര പൊടി തയാർ.

പുതിന ജൽ ജീര പാനീയം തയാറാക്കാൻ, മിക്സർ ജാറിൽ മൂന്നു ടീസ്പൂൺ പുതിന, രണ്ടു ടീസ്പൂൺ മല്ലിയില, ഒരു-ടീസ്പൂൺ ജൽ ജീര പൊടി എന്നിവ നന്നായി അരയ്ക്കുക. ഒരു ഗ്ലാസിൽ കുറച്ച് ഐസ് ക്യൂബുകൾ എടുത്ത്, തയാറാക്കിയ പുതിന ജൽജീര പാനീയ മിശ്രിതം ഒഴിക്കുക

ഒാറഞ്ച് ഫിസ്

വേനലിൽ ഒാറഞ്ചു പോലെയുള്ള സിട്രസ് പഴങ്ങൾ കഴിക്കുന്നത് ആസ്വാദ്യകരമാണെന്നു മാത്രമല്ല ശരീരത്തിലെ-ജലാംശം നിലനിർത്താനും ഗുണകരമാണ്. വെറുതെ ഒാറഞ്ച് ജൂസ് കുടിക്കുന്നതിനു പകരം നുരഞ്ഞുപൊന്തുന്ന, അൽപം വീര്യമുള്ള ഒരു തണുത്ത ഡ്രിങ്ക് ആയാൽ നല്ലതല്ലേ. ഒാറഞ്ചു കൊ ണ്ട് അത്തരമൊരു പാനീയം തയാറാക്കാം. ഇതു രണ്ടു ഘട്ടമായാണു തയാറാക്കുന്നത്. ആദ്യം ഒാറഞ്ചു
ഫിസിനായി ഒരു സോഡ കൾച്ചർ തയാറാക്കണം. ശേഷം ഒാറഞ്ചു
സിറപ്പ് ഉണ്ടാക്കണം
.

സോഡ കൾച്ചറിനു വേണ്ട
ചേരുവകൾ

∙ ഇഞ്ചി - 2-3

∙ പഞ്ചസാര - 2 ടീസ്പൂൺ

∙ വെള്ളം - അര ലീറ്റർ (500ml)

ഓറഞ്ച് ഫിസിനായുള്ള ഒരു സോഡ കൾച്ചർ ഉണ്ടാക്കാൻ ഒരു ടേബിൾ സ്പൂൺ നന്നായി അരിഞ്ഞ ഇഞ്ചി, രണ്ടു ടീസ്പൂൺ പഞ്ചസാര എന്നിവ അര ലീറ്റർ-വെള്ളത്തിലേക്കു ചേർക്കുക. നന്നായി ഇളക്കുക. വൃത്തിയുള്ള നേർത്ത തുണികൊണ്ടു മൂടുക. ഇത് 24 മണിക്കൂർ അനക്കാതെ വയ്ക്കണം. ശേഷം രണ്ടു ടീസ്പൂൺ ഇഞ്ചിയും രണ്ടു ടീസ്പൂൺ പഞ്ചസാരയും ഇതിലേക്കു ചേർത്ത് (ഇത്-ആവശ്യമുണ്ടെങ്കിൽ മാത്രം ചേർത്താൽ മതി. അല്ലെങ്കിൽ ഒഴിവാക്കാം.) ഒരാഴ്ചത്തേക്ക് എല്ലാ ദിവസവും രാവിലെ നന്നായി ഇളക്കുക. കഴിയുമെങ്കിൽ, ഒരു ദിവസം രണ്ട് അല്ലെങ്കിൽ മൂന്നു തവണ ഇളക്കുക.

ഒരാഴ്ചയ്ക്കു ശേഷം, ഇതു ചെറുതായി കുമിളകളും ഗന്ധവുമുള്ളതായി മാറും. ഈ സമയത്ത്, ഈ സോഡ കൾച്ചർ ഉപയോഗിക്കാം. ബാക്കി വരുന്നത് ഒരു ഗ്ലാസ് കുപ്പിയിൽ ഒഴിച്ചു ഫ്രിജിൽ വയ്ക്കാവുന്നതാണ്.

ഒാറഞ്ചു സിറപ്പിന്റെ ചേരുവകൾ

∙ ഓറഞ്ച് - 2 കപ്പ് (കുരു നീക്കിയ അല്ലികൾ)

∙ വെള്ളം -ഒരു ലീറ്റർ

∙ പഞ്ചസാര - 1 1/2 കപ്പ്

∙ സോഡ കൾച്ചർ - 1 കപ്പ്

തയാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തിൽ ഒരു ലീറ്റർ വെള്ളം ഒഴിച്ചു തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം രണ്ടു കപ്പ് ഓറഞ്ചുചേർത്തു വെള്ളം വീണ്ടും തിളപ്പിക്കുക. ഏകദേശം 10 മിനിറ്റു നേരം തിളപ്പിക്കണം.

ഈ ഒാറഞ്ചു സിറപ്പു മറ്റൊരു വലിയ പാത്രത്തിലേയ്ക്കു മാറ്റി ഒരു കപ്പ് സോഡ കൾച്ചർ ചേർത്തു നന്നായി ഇളക്കുക. വൃത്തിയുള്ള നേർത്ത തുണികൊണ്ടു മൂടുക. ഇതു മൂന്നു മുതൽ ഏഴു ദിവസം വരെ അനക്കാതെ വയ്ക്കുക. ഏഴു ദിവസം കഴിഞ്ഞ് അരിച്ച് ഒരു ഗ്ലാസ് കുപ്പിയിൽ ഒഴിച്ചു-ഫ്രിജിൽ വയ്ക്കാം. ആവശ്യാനുസരണം എടുത്ത് ഒരു ഗ്ലാസിലേക്ക്
ഒഴിച്ച് ഐസ് ക്യൂബ്സ് ചേർത്ത് ആസ്വദിക്കാം.

വിനയ വി. സി., ഡയറ്റീഷൻ,  വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Manorama Arogyam