പിസിഒഡി ഉണ്ടോ? ഇനി ആശങ്ക വേണ്ട... അറിയാം 10 ജീവിതശൈലീ പരിഹാരങ്ങൾ
സ്ത്രീകളിലെ പ്രത്യുൽപാദനവ്യവസ്ഥയെ വരെ ദോഷകരമായി ബാധിക്കുന്ന രോഗാവസ്ഥയാണ് പിസിഒഡി എന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകൾ രൂപപ്പെടുന്ന അവസ്ഥയാണിത്. സ്ത്രീ ശരീരത്തിലെ അണ്ഡാശയങ്ങൾ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ സ്ത്രീ ലൈംഗിക ഹോർമോണുകളും ആൻഡ്രജൻ എന്നറിയപ്പെടുന്ന പുരുഷ ലൈംഗിക
സ്ത്രീകളിലെ പ്രത്യുൽപാദനവ്യവസ്ഥയെ വരെ ദോഷകരമായി ബാധിക്കുന്ന രോഗാവസ്ഥയാണ് പിസിഒഡി എന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകൾ രൂപപ്പെടുന്ന അവസ്ഥയാണിത്. സ്ത്രീ ശരീരത്തിലെ അണ്ഡാശയങ്ങൾ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ സ്ത്രീ ലൈംഗിക ഹോർമോണുകളും ആൻഡ്രജൻ എന്നറിയപ്പെടുന്ന പുരുഷ ലൈംഗിക
സ്ത്രീകളിലെ പ്രത്യുൽപാദനവ്യവസ്ഥയെ വരെ ദോഷകരമായി ബാധിക്കുന്ന രോഗാവസ്ഥയാണ് പിസിഒഡി എന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകൾ രൂപപ്പെടുന്ന അവസ്ഥയാണിത്. സ്ത്രീ ശരീരത്തിലെ അണ്ഡാശയങ്ങൾ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ സ്ത്രീ ലൈംഗിക ഹോർമോണുകളും ആൻഡ്രജൻ എന്നറിയപ്പെടുന്ന പുരുഷ ലൈംഗിക
സ്ത്രീകളിലെ പ്രത്യുൽപാദനവ്യവസ്ഥയെ വരെ ദോഷകരമായി ബാധിക്കുന്ന രോഗാവസ്ഥയാണ് പിസിഒഡി എന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകൾ രൂപപ്പെടുന്ന അവസ്ഥയാണിത്. സ്ത്രീ ശരീരത്തിലെ അണ്ഡാശയങ്ങൾ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ സ്ത്രീ ലൈംഗിക ഹോർമോണുകളും ആൻഡ്രജൻ എന്നറിയപ്പെടുന്ന പുരുഷ ലൈംഗിക ഹോർമോണുകളും ഉൽപാദിപ്പിക്കുന്നു. ഈ ഹോർമോണുകൾ ആർത്തവചക്രത്തിൽ അണ്ഡാശയത്തിൽ അണ്ഡത്തിന്റെ രൂപീകരണം വർധിപ്പിക്കാൻ സഹായിക്കുന്നു. ഈ ലൈംഗിക ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണു പിസിഒഡിയിലേക്കു നയിക്കുന്നത്. പിസിഒഡി ജീവിതശൈലീയിലെ മാറ്റങ്ങളിലൂെട പരിഹരിക്കാൻ സാധിക്കും.
ആരോഗ്യഭക്ഷണം : ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതു വളരെ പ്രധാനമാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, മത്സ്യം, മാംസം, മുട്ട, ആരോഗ്യകരമായകൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്ന സമീകൃത ആഹാരം ശീലമാക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, റൊട്ടി, അരി, പാസ്ത, ഉരുളക്കിഴങ്ങ്, ഉയർന്ന ഗ്ലൈസെമിക് ഇൻഡെക്സുള്ള കാർബോഹൈഡ്രേറ്റുകൾ എന്നിവ ഒഴിവാക്കുക.
ശരിയായ ശരീരഭാരം : ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് ആർത്തവചക്രത്തിലെ അണ്ഡോൽപാദന ഘട്ടത്തെ പുനഃ സ്ഥാപിക്കുന്ന ഇൻസുലിൻ അളവ്, ആൻഡ്രജൻ അളവ് എന്നിവ നിലനിർത്തുന്നതിനു സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നത് ആർത്തവചക്രം ക്രമീകരിക്കാനും സഹായിക്കും. ചെറിയ തോതിലുള്ള ഭാരം കുറയ്ക്കൽ പോലും വലിയ മാറ്റങ്ങൾക്കു കാരണമായേക്കാം.
മതിയായ ഉറക്കം : ശരിയായ ഉറക്കം ഹോർമോൺ ബാലൻസിനെ സ്വാധീനിക്കും. ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്നതു പിസിഒഡിയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. ഉറക്കമില്ലായ്മ ഹോർമോൺ വ്യതിയാനങ്ങൾക്കു കാരണമാകുകയും പിസിഒഡിയുടെ ലക്ഷണങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
ജങ്ക് ഫൂഡിനോടു നോ : ജങ്ക്, എണ്ണമയമുള്ള /കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.എണ്ണമയമുള്ള ഭക്ഷണങ്ങൾ ശരീരഭാരം വർധിപ്പിക്കുന്നതിനു കാരണമാകുന്നു. ഇതു പിസിഒഡിയുടെ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാക്കും. അതിനാൽ ജങ്ക് ഫൂഡ്, എണ്ണമയമുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
പുകവലി വേണ്ട : പുകവലിയും മദ്യപാനവും ഒഴിവാക്കുക. പുകവലിയും മദ്യപാനവും പിസിഒഡിയുടെ ലക്ഷണങ്ങളെ കൂടുതൽ സങ്കീർണമാക്കിയേക്കാം. ഇവ പൂർണമായും ഒഴിവാക്കുന്നത് ആരോഗ്യത്തിനു
ഗുണകരമാകും.
പതിവായ വ്യായാമം : ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതു പിസിഒഡിയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. നടത്തം, യോഗ, നീന്തൽ, എയറോബിക്സ് തുടങ്ങിയ വ്യായാമങ്ങൾ ശരീരഭാരം നിയന്ത്രിക്കാനും ഹോർമോൺ ബാലൻസ് മെച്ചപ്പെടുത്താനും സഹായിക്കും. പേശികളുടെ ബലം വർധിപ്പിക്കാനുള്ള വ്യായാമങ്ങളും ഗുണകരമാണ്.
കാപ്പി ഒഴിവാക്കുക : കാപ്പിയിലെ കഫീൻ, ഈസ്ട്രജന്റെ അളവു വർധിപ്പിച്ചു ശരീരത്തെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം ഹോർമോൺ അസന്തുലിതാവസ്ഥ സംഭവിക്കാം. കാപ്പിക്കു പകരം ഗ്രീൻ ടീ, ഹെർബൽ ടീ എല്ലാം
ശീലമാക്കാം. ഇൻസുലിൻ അളവു നിലനിർത്താനും, ശരീരഭാരം കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായകമാകും.
സമ്മർദം നിയന്ത്രിക്കുക : മാനസിക സമ്മർദം പിസിഒഡിയുടെ ലക്ഷണങ്ങളെ കൂടുതൽ വഷളാക്കാം. യോഗ, ധ്യാനം, ശ്വസനവ്യായാമങ്ങൾ തുടങ്ങിയ മാർഗങ്ങളിലൂടെ സമ്മർദം നിയന്ത്രിക്കാൻ ശ്രമിക്കുക. ഇഷ്ടമുള്ള കാര്യങ്ങളിൽ ഏർപ്പെടുന്നതും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
നന്നായി വെള്ളം കുടിക്കുക : ധാരാളം വെള്ളം കുടിക്കുന്നതു ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ആകെയുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇതു ഹോർമോൺ ബാലൻസിനും ദഹനത്തിനും
നല്ലതാണ്.
സഹായം തേടാം : മരുന്നില്ലാതെ പിസിഒഡിയെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ പോലും ഒരു ഡോക്ടറുമായി സംസാരിക്കുന്നതു പ്രധാനമാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും ശരിയായ മാർഗനിർദേശങ്ങൾ നൽകുന്നതിനും ഡോക്ടർക്കു സാധിക്കും.
ഡോ. അഞ്ജന വേണുഗോപാൽ
കൺസൽറ്റന്റ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം,
അപ്പോളോ ആഡ്‌ലക്സ് ഹോസ്പിറ്റൽ, അങ്കമാലി