അമിതവണ്ണമുള്ള ഗർഭിണിയാണോ ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം Obesity in Pregnancy
അമിതവണ്ണം സ്ത്രീ ശരീരത്തിൽ ഹോർമോണുകളുടെ താളം തെറ്റിക്കുന്ന ഒന്നാണ്. ആർത്തവം ക്രമം തെറ്റുന്നതും ഗർഭധാരണത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നതുമൊക്കെ അവയിൽ പ്രധാനപ്പെട്ടതാണ്. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം, ആൻഡ്രജൻ ഹോർമോണുകളുടെ സാന്നിധ്യം ഇതെല്ലാം ഗർഭധാരണത്തെ തന്നെ ദുഷ്കരമാക്കാം. ഗർഭിണിയായാലും
അമിതവണ്ണം സ്ത്രീ ശരീരത്തിൽ ഹോർമോണുകളുടെ താളം തെറ്റിക്കുന്ന ഒന്നാണ്. ആർത്തവം ക്രമം തെറ്റുന്നതും ഗർഭധാരണത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നതുമൊക്കെ അവയിൽ പ്രധാനപ്പെട്ടതാണ്. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം, ആൻഡ്രജൻ ഹോർമോണുകളുടെ സാന്നിധ്യം ഇതെല്ലാം ഗർഭധാരണത്തെ തന്നെ ദുഷ്കരമാക്കാം. ഗർഭിണിയായാലും
അമിതവണ്ണം സ്ത്രീ ശരീരത്തിൽ ഹോർമോണുകളുടെ താളം തെറ്റിക്കുന്ന ഒന്നാണ്. ആർത്തവം ക്രമം തെറ്റുന്നതും ഗർഭധാരണത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നതുമൊക്കെ അവയിൽ പ്രധാനപ്പെട്ടതാണ്. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം, ആൻഡ്രജൻ ഹോർമോണുകളുടെ സാന്നിധ്യം ഇതെല്ലാം ഗർഭധാരണത്തെ തന്നെ ദുഷ്കരമാക്കാം. ഗർഭിണിയായാലും
അമിതവണ്ണം സ്ത്രീ ശരീരത്തിൽ ഹോർമോണുകളുടെ താളം തെറ്റിക്കുന്ന ഒന്നാണ്. ആർത്തവം ക്രമം തെറ്റുന്നതും ഗർഭധാരണത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നതുമൊക്കെ അവയിൽ പ്രധാനപ്പെട്ടതാണ്. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം, ആൻഡ്രജൻ ഹോർമോണുകളുടെ സാന്നിധ്യം ഇതെല്ലാം ഗർഭധാരണത്തെ തന്നെ ദുഷ്കരമാക്കാം. ഗർഭിണിയായാലും അമിതവണ്ണത്തിനൊപ്പം ഗർഭകാലം മുന്നോട്ടു കൊണ്ടു പോകുന്നതും വളരെ പ്രയാസകരമാണ്. അമിതവണ്ണം കാരണം ഗർഭം തുടക്കത്തിൽ തന്നെ നഷ്‍ടമാകുന്നതിനുള്ള സാധ്യതയുമുണ്ട്.
രക്തസമ്മർദം കൂടുന്നു
അമിതവണ്ണമുള്ളവരിൽ രക്താതിസമ്മർദത്തിനുള്ള പ്രവണത കൂടുതലാണ്. ഗർഭിണിയാകും മുൻപു രക്താതിസമ്മർദമുണ്ടെങ്കിൽ ക്രോണിക് ഹൈപ്പർ ടെൻഷൻ എന്നു പറയും. ഗർഭകാലത്തു മാത്രം രൂപപ്പെടുന്ന രക്താതിസമ്മർദത്തെ പ്രീ എക്ലാംസിയ, ജെസ്‌റ്റേഷനൽ ഹൈപ്പർടെൻഷൻ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തുന്നു. അമിതവണ്ണമുള്ളവരിൽ ഗർഭകാലത്ത് ഈ വിഭാഗങ്ങളിൽപെട്ട രക്താതിസമ്മർദം വളരെ കൂടുതലായിരിക്കും. അമിതവണ്ണവും രക്താതിസമ്മർദവും ഉള്ള ഗർഭിണിയിൽ ഗർഭകാല ഹൈപ്പർടെൻഷനും കൂടി പ്രകടമാകുന്നതു വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ഷുഗർ നില ശ്രദ്ധിക്കണം
അമിതവണ്ണമുള്ളവരിൽ രക്തത്തിലെ പഞ്ചസാര നില വർധിക്കുന്ന സാഹചര്യം വളരെ കൂടുതലാണ്. ഇവരിൽ ഇൻസുലിൻ റെസിസ്റ്റൻസ് കൂടുതലാണ്. ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുമ്പോൾ തന്നെ പ്രമേഹത്തിനുള്ള പ്രവണത രൂപപ്പെട്ടു കഴിഞ്ഞു. കുഞ്ഞിന് എപ്പോഴും ഗ്ലൂക്കോസ് ലഭിക്കുന്നതിനുള്ള ഒരുക്കമായി ഗർഭകാലം സ്വയമേവ പ്രമേഹം വരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. അമിതവണ്ണവും ഗർഭവും കൂടി ഒരുമിക്കുമ്പോൾ ഗർഭകാല പ്രമേഹം കൂടുതലാകും. അതിന്റേതായ സങ്കീർണതകളും ഉണ്ടാകും. അമിതവണ്ണമുള്ള ഗർഭിണികളിൽ ശരീരത്തിന്റെ ഇടുക്കു ഭാഗങ്ങളിൽ അതായത്, ചർമം പരസ്പരം ഉരയുന്ന ഭാഗങ്ങളിൽ അണുബാധ, പൂപ്പൽ (കാൻഡിഡിയാസിസ്) ഇവ വരാൻ കൂടുതൽ സാധ്യതയുണ്ട്. നനവു തങ്ങി നിൽക്കുന്നതിനാൽ ഈ ഭാഗങ്ങളിൽ അണുബാധയുമുണ്ടാകുന്നു.
അമിതവണ്ണമുള്ള ഗർഭിണിയുടെ വയർ ചാടിയിരിക്കുന്നതിനാൽ ഡയഫ്രം മോലോട്ട് ഉയർന്നിരിക്കും. ഗർഭാവസ്ഥയും കൂടി ആകുമ്പോള്‍ കാര്യങ്ങൾ ആകെ ബുദ്ധിമുട്ടാകും. കിടക്കുമ്പോൾ സ്ലീപ് ആപ്നിയ, കൂർക്കം വലി പോലുള്ള പ്രശ്നങ്ങളും കൂടുതലാകാം. നന്നായി ഉറങ്ങാനും സാധിക്കാറില്ല. അമിതവണ്ണമുള്ള ഗർഭിണികളിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് പോലെ മുട്ടുവേദന വരാം. കുഞ്ഞിന്റെ കൂടി ഭാരം വരുന്നതിനാൽ മുട്ടുവേദന കൂടുതലാകാം.
കുഞ്ഞിന്റെ വലുപ്പം
അമിതവണ്ണമുള്ള അമ്മമാരുടെ കുഞ്ഞുങ്ങളിൽ അമിതവളർച്ചയുണ്ടായി മാക്രോസോമിയ എന്ന അവസ്ഥയുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ക്രോണിക് ഹൈപ്പർടെൻഷൻ ഉള്ള അമ്മമാരിലാകട്ടെ കുഞ്ഞിന്റെ വളർച്ച കുറയാം. ഇവരിൽ ഈ സഹാചര്യത്തിൽ കൂടുതൽ അൾട്രാസൗണ്ട് പരിശോധന ചെയ്യേണ്ടി വരും.
കുഞ്ഞിന്റെ ജനനസമയത്ത്
അമിതവണ്ണമുള്ള ഗർഭിണികളിൽ കുഞ്ഞിന്റെ ജീവനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങൾക്കും സാധ്യതയുണ്ട്. ഗർഭകാല സങ്കീർണതകൾ, പഞ്ചസാര നില, രക്താതിസമ്മർദം ഉൾപ്പെടെ ഇവരിൽ കൂടുതലാകുന്നതാണു കാരണം. വലിയ കുഞ്ഞ് ആണെങ്കിൽ പ്രസവസമയത്തു തോൾ പുറത്തു വരാൻ ബുദ്ധിമുട്ട് വരാം. പ്രമേഹം, ബിപി എന്നിവയുള്ള അമിതവണ്ണമുള്ള ഗർഭിണികളിൽ സാധാരണയായി വേദന വന്നു പ്രസവിക്കുന്ന രീതിക്കു സാധ്യത പൊതുവെ കുറവാണ്. മറ്റു സങ്കീർണതകൾ ഇല്ലാത്ത അമിതവണ്ണമുള്ള ഗർഭിണികളിലും പലപ്പോഴും പ്രഗ്നൻസി ഇൻഡ്യൂസ് ചെയ്യേണ്ടി വരും. പ്രസവത്തിന്റെ പുരോഗതി നോക്കിയാൽ അതു സാവധാനത്തിലാണെന്നു കാണാം. മറ്റുള്ളവരെ അപേക്ഷിച്ചു സ്വാഭാവികമായി പ്രസവം പൂർത്തിയാക്കാനെടുക്കുന്ന സമയവും ഇവരിൽ കൂടുതലായിരിക്കും. സങ്കീർണതകൾ ഉള്ളതിനാൽ പലപ്പോഴും ഇവർക്കു സിസേറിയൻ തിരഞ്ഞെടുക്കേണ്ടി വരാം. സിസേറിയൻ നിരക്കും ഇവരിൽ കൂടുതലാണ്.
കുഞ്ഞു വലുതായതിനാലും സിസേറിയൻ ചെയ്യേണ്ട സാഹചര്യങ്ങൾ വരാം.
അമിത വണ്ണം കാരണം സ്പൈനൽ അനസ്തീസിയ എടുക്കുന്നതും ഇവർക്കു ബുദ്ധിമുട്ടാണ്. നട്ടെല്ലിൽ കുത്തിവയ്ക്കുന്നത് ഇവരുടെ കാര്യത്തിൽ ശ്രമകരമാണ്. റീജിയനൽ അനസ്തീസിയ സാധാരണ സ്ത്രീകളെ അപേക്ഷിച്ച് ഇവർക്കു ബുദ്ധിമുട്ടുണ്ടാക്കും.
വാക്വം, ഫോർസെപ്സ് അതൊക്കെ ഇവർക്കു പ്രയാസകരമാകാം. പുഷ് ചെയ്യാനുള്ള ശക്തി ഇവർക്കു കാണില്ല. സിസേറിയനു ശേഷം കൊഴുപ്പു വന്നടിഞ്ഞു വയർ അടയുന്ന സാഹചര്യവും കാണാറുണ്ട്. ഇതു ശസ്ത്രക്രിയയുടെ മുറിവുകളിൽ അണുബാധയുണ്ടാക്കും. സിസേറിയൻ മുറിവുകളിലെ അണുബാധ വലിയൊരു ബുദ്ധിമുട്ടാണ്. നേരത്തെ തന്നെ ഫംഗസ് ബാധയുമുണ്ടാകാം. ഇത്തരം മുറിവുകൾ സുഖപ്പെടുന്നതിനും കാലതാമസമെടുക്കാം.പ്രസവശേഷവും പ്രസവസമയത്തും രക്തം കട്ട പിടിക്കുന്ന അവസ്ഥയ്ക്കും സാധ്യതയുണ്ട്. ഡീപ് വെയ്ൻ ത്രോംബോസിസ് (ഡിവിറ്റി) എന്നറിയപ്പെടുന്ന അവസ്ഥ വരാതെ പ്രത്യേകം കരുതലെടുക്കേണ്ടതാണ്.
ഗർഭധാരണത്തിനു മുൻപേ ആരോഗ്യകരമായ ശരീരഭാരത്തിലെത്തുകയാണു പ്രധാനം. ആരോഗ്യകരവും പോഷകപ്രദവുമായ ഡയറ്റിങ് രീതികളും കൃത്യമായ വ്യായാമ ശീലങ്ങളും അതിനു സഹായിക്കും.
വിവരങ്ങൾക്കു കടപ്പാട്
ഡോ. അക്ക പ്രിയ വർഗീസ്
അഡീഷനൽ പ്രഫസർ,
ഒബ്സ്‌റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം,
ഗവ. മെഡി.കോളജ്, കോട്ടയം