ആരോഗ്യകരമായ ഗർഭധാരണത്തിന് പ്രീനേറ്റൽ വൈറ്റമിനുകൾ Importance of Prenatal Vitamins Before Pregnancy
ഗർഭിണി ആകാൻ തയാറെടുക്കുന്നവർ മൂന്നു മാസം മുൻപു തന്നെ ഫോളിക് ആസിഡ് കഴിച്ചു തുടങ്ങുന്നത് നല്ലതാണ് ഡോക്ടർ നിർദേശിക്കാറുണ്ട്. ഇപ്പോൾ വൈറ്റമിൻ അടങ്ങിയ ഗുളികകൾ കഴിക്കുന്നതും നല്ലതാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇവയെ പ്രീനേറ്റൽ വൈറ്റമിനുകൾ എന്നു പറയും. യഥാർഥത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം (Balanced

ഗർഭിണി ആകാൻ തയാറെടുക്കുന്നവർ മൂന്നു മാസം മുൻപു തന്നെ ഫോളിക് ആസിഡ് കഴിച്ചു തുടങ്ങുന്നത് നല്ലതാണ് ഡോക്ടർ നിർദേശിക്കാറുണ്ട്. ഇപ്പോൾ വൈറ്റമിൻ അടങ്ങിയ ഗുളികകൾ കഴിക്കുന്നതും നല്ലതാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇവയെ പ്രീനേറ്റൽ വൈറ്റമിനുകൾ എന്നു പറയും. യഥാർഥത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം (Balanced diet) തന്നെയാണ് നല്ലത്. ധാന്യങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പയർവർഗങ്ങൾ, പാലുൽപന്നങ്ങൾ എന്നിവ അടങ്ങിയ സമ്പൂർണ ഭക്ഷണരീതി ഗർഭിണിയാകാൻ തയാറെടുക്കുന്നവർ പിന്തുടരണം. എന്നാൽ പലപ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് എല്ലാ വൈറ്റമിനുകളും ലഭിക്കണമെന്നില്ല. അതിനാൽ ഗർഭിണി ആകുന്നതിനു മൂന്നു മാസം മുൻപും ഗർഭിണിയായതിനു ശേഷം ആദ്യത്തെ മൂന്നു മാസവും പ്രീനേറ്റൽ വൈറ്റമിനുകൾ ഉപയോഗിക്കുന്നതു കുഞ്ഞിന്റെ സമ്പൂർണ വളർച്ചയ്ക്ക് അഭികാമ്യം ആണ്.
ഏതൊക്കെ വൈറ്റമിൻ ഉപയോഗിക്കണം?
∙ ഫോളിക് ആസിഡ് – കുഞ്ഞിന്റെ തലച്ചോറിന്റെയും ഞരമ്പുകളുടെയും നാഡീവ്യൂഹത്തിന്റെയും വളർച്ചയ്ക്ക് ഉപകരിക്കുന്ന ന്യൂറൽ ട്യൂബ് ഡിഫെക്റ്റ് എന്ന നാഡീവ്യൂഹത്തിന്റെ തകരാർ തടയാൻ ഫലപ്രദമാണ്.
∙ അയൺ സത്ത് അടങ്ങിയ ഗുളികകൾ– മറുപിള്ളയുടെയും കുഞ്ഞിന്റെയും വളർച്ചയ്ക്ക് അത്യാവശ്യം ആണ്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കൂട്ടുകയും അതു വഴി കൂടുതൽ രക്തം കുഞ്ഞിലേക്ക് എത്തുകയും ചെയ്യുന്നു.
∙ കാത്സ്യം & വൈറ്റമിൻ ഡി– കുഞ്ഞിന്റെ പല്ലുകളുടെയും എല്ലിന്റെയും വളർച്ചയ്ക്കു സഹായിക്കുന്നു.
∙ വൈറ്റമിൻ സി, വൈറ്റമിൻ ഡി, വൈറ്റമിൻ ഇ, സിങ്ക്, മഗ്നീഷ്യം എന്നിവ തലച്ചോറിന്റെ വളർച്ചയ്ക്ക് അത്യാവശ്യം ആണ്.
∙ കോളിൻ, ഡിഎച്ച്എ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ കുഞ്ഞിന്റെ ബുദ്ധി വികാസത്തിനു സഹായിക്കുന്നു.
കഴിക്കുമ്പോൾ ശ്രദ്ധിക്കാൻ
പ്രീനേറ്റൽ വൈറ്റമിൻ ഉപയോഗിക്കുന്നതു കാരണം മലബന്ധം ഉണ്ടാകാൻ ഇടയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയും നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം. ചായ, പാലുൽപന്നങ്ങൾ, കാപ്പി എന്നിവ ഈ ഗുളികകള്‍ക്കൊപ്പം ഉപയോഗിക്കരുത്. ഭക്ഷണത്തിനു ശേഷം ലഘുവായ വ്യായാമങ്ങൾ ചെയ്യുകയും വേണം.
ഡോ. ഗീതാലക്ഷ്മി പി.എൽ.
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്
ജില്ലാ ആശുപത്രി, ചെങ്ങന്നൂർ