അസ്ഥിക്ഷയം തടയാൻ ധന്വന്തര തൈലം, ഉത്കണ്ഠ കുറയ്ക്കാൻ പ്രാണായാമം: ആർത്തവവിരാമ പ്രശ്നങ്ങൾക്ക് ആയുർവേദ പരിഹാരം Ayurvedic Management of Menopause Symptoms
ആർത്തവവിരാമം എന്നത് സാധാരണയായി 45-55 വയസ്സിനിടയിൽ സ്ത്രീകളിൽ സംഭവിക്കുന്ന ഒരു സ്വാഭാവിക പരിണാമമാണ്, ഇത് പ്രധാനമായും ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ ഹോർമോണുകളുടെ കുറവുമൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയുർവേദ ശാസ്ത്രത്തിൽ ഇതിനെ ഒരു രോഗാവസ്ഥയായി കണക്കാക്കാതെ, ജരാവസ്ഥയിലേക്കുള്ള സ്വാഭാവികമായ ഒരു അവസ്ഥാന്തരം ആയിട്ടാണ് വിശദീകരിക്കുന്നത്. വ്യക്തികളുടെ ശരീരപ്രകൃതിക്കനുസരിച്ച് ഈ അവസ്ഥയിലും ലക്ഷണങ്ങളിലും വ്യത്യാസങ്ങൾ കണ്ടുവരാം. യോനീഭാഗത്തെ വരൾച്ച, മൂത്രം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്, അമിതമായ ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ, അസ്ഥിക്ഷയം, ഹൃദ്രോഗ സാധ്യത വർദ്ധിക്കുന്നത് എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളെ പ്രതിരോധിക്കാനും പരിഹരിക്കാനും ഔഷധ ചികിത്സകൾക്കൊപ്പം ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി എന്നിവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. യോനീഭാഗത്തെ വരൾച്ചയ്ക്ക് ധന്വന്തര തൈലം, മുറിവെണ്ണ തുടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കാവുന്നതും, മൂത്രം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടിന് പേശികളെ ബലപ്പെടുത്തുന്ന തൈലങ്ങളും പാല്കഷായങ്ങളും നിർദ്ദേശിക്കുന്നു. മാനസിക പ്രശ്നങ്ങൾക്ക് മുത്തിൾ, ശംഖുപുഷ്പം തുടങ്ങിയ ഔഷധങ്ങളും തക്രധാര, പ്രാണായാമം പോലുള്ള ചികിത്സകളും സഹായകമാകും. അസ്ഥിക്ഷയത്തിന് നിത്യേന ഔഷധ എണ്ണ തേച്ചുകുളിക്കുന്നതും, ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഓരില വേര്, നീർമരുതിൻ തൊലി തുടങ്ങിയവ ചേർത്തുള്ള പാല്കഷായവും ഫലപ്രദമാണ്.

സ്ത്രീകൾ ഏറെ ആശങ്കയോടെ നോക്കി കാണുന്ന ഒരു ഘട്ടമാണ് ആർത്തവവിരാമം. ശൈശവം കഴിഞ്ഞ് ആർത്തവചക്രം ആരംഭിച്ചശേഷം ഗർഭധാരണം തുടങ്ങിയവ എല്ലാം സംഭവിച്ച്, സാധാരണയായി 45-55 വയസ്സിന് ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ഇതു സംഭവിക്കാറ്.
ആർത്തവവിരാമത്തിൽ സ്ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രൈണ ഹോർമോണുകളായ ഈസ്ട്രജനും പ്രൊജസ്റ്ററോണും കുറയുകയും തന്മൂലം ശാരീരികമായും മാനസികമായും ചില പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.
രോഗമല്ല, പക്ഷേ...
ആയുർവേദ ശാസ്ത്രപ്രകാരം ആർത്തവവിരാമത്തെ ഒരു രോഗാവസ്ഥയായിട്ടല്ല കണക്കാക്കുന്നത്. അതു ജരാവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സ്ത്രീയിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു അവസ്ഥാന്തരം മാത്രമാണ്. ശരീരത്തിലെ ദോഷസ്ഥിതിക്കനുസരിച്ചും ശരീരപ്രകൃതിക്കനുസരിച്ചും ആർത്തവവിരാമം സംഭവിക്കുന്ന കാലഘട്ടത്തിലും അതുകാരണം ശാരീരികമായും മാനസികമായും ഉണ്ടാകുന്ന അവസ്ഥകളിലും ലക്ഷണങ്ങളിലും മാറ്റം വരാറുണ്ട്. പിത്തപ്രകൃതിയുള്ള ആളുകളിൽ ആർത്തവവിരാമം വളരെ നേരത്തെ തന്നെ കണ്ടുവരാറുണ്ട്. എന്നാൽ കഫപ്രകൃതിയുള്ളവരിൽ വൈകി
മാത്രമാണു സംഭവിക്കുന്നത്.
സ്ത്രീകളുടെ ആർത്തവവിരാമ കാലഘട്ടത്തിൽ സംഭവിക്കുന്ന അവസ്ഥകളെ പ്രതിരോധിക്കുവാൻ ചികിത്സാക്രമങ്ങൾക്കൊപ്പം ആഹാരത്തിലും വ്യായാമത്തിലും, ജീവിതചര്യകളിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ചികിത്സാക്രമങ്ങളിൽ ഔഷധങ്ങളും ശരീരത്തിനകത്തും പുറത്തുമായി ചെയ്യുന്ന ചികിത്സകളും ആണ് ഉൾപ്പെടുന്നത്. ഓരോരുത്തരിലും കാണുന്ന ലക്ഷണങ്ങളും അവയുടെ
തീവ്രതയും അവരുടെ ശാരീരിക പ്രകൃതിയും അനുസരിച്ചു വെവ്വേറേ ചികിത്സകളാണു നൽകുന്നത്. ആർത്തവവിരാമത്തിൽ കാണുന്ന ചില
പ്രധാന ലക്ഷണങ്ങളും അവയ്ക്കു
പൊതുവായുള്ള പരിഹാരമാർഗങ്ങളും അറിയാം.
1. യോനീഭാഗത്തെ വരൾച്ച
യോനീവരൾച്ച കാരണം മൂത്രാശയത്തിൽ അണുബാധ ഉണ്ടാകാം.
∙ ധന്വന്തര തൈലം, മുറിവെണ്ണ , ശതധൗത ഘൃതം ഇവ യോനീഭാഗത്തു പിചു വയ്ക്കാവുന്നതാണ്.
∙ കറ്റാർ വാഴപ്പോള നീരു പുരട്ടാം.
∙ ദിവസവും ഒരു ടീസ്പൂൺ കറ്റാർ വാഴപ്പോള നീരു കഴിച്ചു പാൽ അനുപാനമായി കുടിയ്ക്കാം.
∙ഇവയ്‌ക്കു പുറമെ യോനീവരൾച്ച തീവ്രമായി അനുഭവപ്പെടുന്നു എങ്കിൽ വൈദ്യനിർദേശ പ്രകാരം ഔഷധ തൈലങ്ങളോ നെയ്യോ ഉപയോഗിച്ചു യോനീഭാഗത്തിലൂടെയോ ഗുദഭാഗത്തിലൂടെയോ വസ്തി നൽകുന്നതും ഉത്തമമാണ്.
2. മൂത്രം നിയന്ത്രിക്കായ്ക
ആർത്തവവിരാമത്തോടൊപ്പം ചിരിക്കുകയോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മൂത്രം പോകുന്ന അവസ്ഥ വരാം. ഇതു യോനീഭാഗത്തെ പേശികളുടെ ബലക്കുറവും ചുരുക്കവും കാരണമാണു സംഭവിക്കുന്നത്.
∙ പേശികളെ ബലപ്പെടുത്തുന്ന മരുന്നുകൾ യോനീഭാഗത്തു പുരട്ടുകയോ പഞ്ഞിയിൽ കുതിർത്തു യോനി ഭാഗത്തു വയ്ക്കുകയോ ചെയ്യാം.യഷ്ടിമധു തൈലം, ധന്വന്തരം തൈലം, ബലാ തൈലം, ഷാഷ്ടിക തൈലം ഇവയെല്ലാം ഉത്തമമാണ്.
∙ ശതാവരി കിഴങ്ങ്, കുറുന്തോട്ടി വേര് , ഞെരിഞ്ഞിൽ ഇവ ഇട്ടു പാകം ചെയ്ത പാൽക്കഷായം കുടിയ്ക്കാം.
3. മാനസികപ്രശ്നങ്ങൾ
അമിതമായ ഉൽകണ്ഠ, താൽപര്യ
കുറവ് തുടങ്ങിയ അവസ്ഥകൾ വരാം.
∙ മുത്തിൾ, ശംഖുപുഷ്പം, ഇരട്ടിമധുരം, ബ്രഹ്മി, ചിറ്റമൃത്, വയമ്പ്, കടുക്ക ഇവയും ഗുണകരമാണ്.
∙ തക്രധാര, തൈലങ്ങൾ കൊണ്ടുള്ള ശിരോധാര, വിരേചനം തുടങ്ങിയവ നല്ലത്.
∙ നാഡീശോധന പ്രാണായാമവും മെഡിറ്റേഷനും ചെയ്യാം.
∙അമുക്കുരത്തിന്റെ ചൂർണം തിളപ്പിച്ച പാലിൽ കലർത്തി കഴിക്കുന്നത് ഉറക്കമില്ലായ്മ മാറ്റും.
∙ കല്യാണക ഘൃതം, മഹാകല്യാണക ഘൃതം, പഞ്ചഗവ്യഘൃതം ഇവയും ഉപയോഗിക്കാം.
4. അസ്ഥിക്ഷയത്തിന്
∙ നിത്യേന ഔഷധ എണ്ണ തേച്ചു തിരുമ്മി കുളിയ്ക്കുക. ധന്വന്തര തൈലം, ശുദ്ധബലാ തൈലം, ബലാ തൈലം, കാർപ്പസാസ്ഥ്യാദി തൈലം, നാരായണ തൈലം,കേതകീമൂലാദി തൈലം ഇവ ഉപയോഗിക്കാം.
∙ കുറുന്തോട്ടി പാൽകഷായം കഴിക്കുന്നത് ഉത്തമം.
∙ ധന്വന്തര തൈലം ആവർത്തിയോ ക്ഷീരബലാ തൈലം ആവർത്തിയോ വൈദ്യനിർദേശപ്രകാരം കഴിക്കാം.
∙ അസ്ഥിക്ഷയ ലക്ഷണങ്ങൾ തീവ്രമായിട്ടുണ്ടെങ്കിൽ പഞ്ചതിക്തക കഷായം കൊണ്ടുള്ള ക്ഷീര വസ്തി പ്രയോഗം ഗുണം ചെയ്യും.
5. ഹൃദ്രോഗം
ആർത്തവവിരാമത്തോടെ ഈസ്ട്രജൻ കുറയുന്നതു കൊണ്ടു സ്ത്രീകളിലെ ഹൃദ്രോഗസാധ്യത വളരെ കൂടാം. ഇതു തടയാൻ ഓരില വേര്, നീർമരുതിൻ തൊലി, ദശമൂലം ഇവ കൊണ്ടുണ്ടാക്കിയ പാൽക്കഷായം കഴിക്കാം.