ഏഴു മാസം ഗർഭിണിയായ ഭാര്യയ്ക്ക് ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാകുന്നു. അതിന്റെ ചികിത്സയായി ആ ന്റിബയോട്ടിക്കുകളും എടുക്കുന്നുണ്ട്. ഇതു കുഞ്ഞിനെ ബാധിക്കുമോ? അ വൾക്കു ഗർഭിണിയായ ശേഷം പ്രമേഹം ഉണ്ട്.
മനു എസ്. , കണ്ണൂർ
മൂത്രാശയ അണുബാധ ഗർഭിണികൾക്കു വളരെ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. നിങ്ങളുെട ഭാര്യയ്‌ക്കു പ്രമേഹം കൂടി ഉള്ളതുകൊണ്ടു അണുബാധ വരാൻ കൂടുതൽ സാധ്യതയുണ്ട്. മൂത്രം പരിശോധിച്ചിട്ട് അണുബാധ ഉണ്ടെങ്കിൽ കൾച്ചർ പരിശോധന കൂടി നടത്തണം. എങ്കിൽ മാത്രമെ അണുബാധയ്ക്കു പറ്റിയ ആന്റിബയോട്ടിക് ഏതാണെന്ന് അറിയാൻ സാധിക്കുകയുള്ളൂ. കൾച്ചർ പരിശോധനയുെട ഫലം വരാൻ 48 മണിക്കൂർ സമയമെടുക്കും. അതുവരെ ഗർഭിണിക്കു കൊടുക്കാൻ പറ്റുന്ന മരുന്നുകൾ നൽകാം. കൾച്ചർ ഫലം ലഭിച്ചതിനുശേഷം അതിനനുസരിച്ചുള്ള മരുന്നു രണ്ടാഴ്ചയെങ്കിലും നൽകണം. കൂടാതെ വെള്ളം നന്നായി കുടിക്കണം.