Tuesday 02 January 2024 05:16 PM IST

സെർവിക്കൽ കാൻസർ തടയാം

Santhosh Sisupal

Senior Sub Editor

343534

പ്രതിരോധിക്കാൻ കഴിയുന്ന അപൂർവം ചില കാൻസറുകളിൽ ഒന്നാണ് ഗർഭാശയഗള കാൻസർ. കൃത്യമായ ഇടവേളകളിൽ ഗൈനക്കോളജി പരിശോധന നടത്താം. പാപ് സ്മിയർ, എച്ച് പി വി ടെസ്റ്റുകളിലൂടെ ചെറിയ മാറ്റങ്ങൾ കണ്ടുപിടിക്കാനും പ്രീ കാൻസർ സ്റ്റേജിൽ തന്നെ തടയാനും സാധിക്കും. എച്ച് പി വി വാക്‌സീൻ എടുക്കുന്നതിലൂടെ ഗർഭാശയഗള കാൻസർ തടയാനാകും. ലൈംഗിക ബന്ധം തുടങ്ങുന്ന പ്രായത്തിനു മുൻപ് ഇത് എടുത്തിരിക്കണം.കുത്തിവെയ്പ്പിനു ഏറ്റവും ഉചിതമായ പ്രായം 9 മുതൽ 14 വയസ്സു വരെ ആണ്. എന്നാൽ 9 മുതൽ 26 വയസ്സുവരെയും പ്രതിരോധ കുത്തിവയ്പ്പു നൽകാം എന്നാണ് പൊതുവെയുള്ള നിർദേശം . 21 വയസു മുതൽ 65 വരെയുള്ള സ്ത്രീകളിൽ ഗർഭാശയഗള കാൻസറിന്റെ സ്ക്രീനിങ് പരിശോധനകളും ചെയ്യാം. എച്ച പി വി വാക്സിനെക്കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണാം

Tags:
  • Manorama Arogyam