Wednesday 12 January 2022 03:34 PM IST : By സ്വന്തം ലേഖകൻ

അമ്മയാകണോ?... ആണുങ്ങളല്ല, അവര്‍ തീരുമാനിക്കും: ഗര്‍ഭവും ഗര്‍ഭഛിദ്രവും പുരുഷന്റെ ഔദാര്യമല്ല, പെണ്ണിന്റെ അവകാശം

kerala-gv

കാലഹരണപ്പെട്ട യാഥാസ്ഥിതിക ചിന്തകളെ കടലിലെറിഞ്ഞ് സ്ത്രീ സ്വാതന്ത്ര്യത്തിലും ശാക്തീകരണത്തിലും പുതിയ അധ്യായം രചിക്കുകയാണ് കേരളം. അടുക്കളയിലും നാലു ചുമരുകളിലും തളച്ചിടപ്പെടേണ്ടവളല്ല പെണ്ണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കേരള സംസ്ഥാന വനിച ശിശുക്ഷേമ വകുപ്പ് ശക്തമായ ക്യാമ്പയിനുകളാണ് അവതരിപ്പിക്കുന്നത്. ആണധികാരത്തിന്റെ ഹുങ്കില്‍ പൊലിഞ്ഞു പോകേണ്ടളല്ല പെണ്ണെന്ന് ഓര്‍മ്മിപ്പിക്കുന്ന വനിത ശിശുക്ഷേമ വികസന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലും തരംഗമാണ്.

ഇപ്പോഴിതാ പ്രസവവും പെണ്ണിന്റെ തിരഞ്ഞെടുപ്പാകണം എന്ന് ഓര്‍മ്മിപ്പിച്ച് ശ്രദ്ധേയമായ പോസ്റ്റ് പങ്കിടുകയാണ് വനിത ശിശുക്ഷേമ വികസന വകുപ്പ്. ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗര്‍ഭം നിലനിര്‍ത്തണോ അതോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്ന് ലഘുവെങ്കിലും ഗൗരവകരമായ കുറിപ്പില്‍ പറയുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവർ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗർഭം നിലനിർത്തണോ അതോ ഗർഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. ആവശ്യപ്പെട്ടാൽ അത്
ചെയ്തു കൊടുക്കാൻ ഡോക്ടർമാർ തയ്യാറാവേണ്ടതുമാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണ്.
#ഇനിവേണ്ടവിട്ടുവീഴ്ച