മണലാരണ്യത്തിലുണ്ട് പല വർണങ്ങളിലെ പക്ഷികൾ; ദുബായ് നഗരവും മണലാരണ്യവും താവളമാക്കും പക്ഷികളെ കണ്ടാലോ?
നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യത്തിന് ഇടയിൽ അംബരചുംബികളായ കെട്ടിടങ്ങൾ. ദുബായ് എന്നു കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രം. കടുത്ത കാലാവസ്ഥയിലും ഈ മരുഭൂമിയിൽ പല ഇനം പക്ഷികൾ ജീവിക്കുന്നുണ്ട്. ഇതുവരെ നാനൂറിലധികം പക്ഷി ഇനങ്ങളെ ദുബായിൽ നിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യത്തിന് ഇടയിൽ അംബരചുംബികളായ കെട്ടിടങ്ങൾ. ദുബായ് എന്നു കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രം. കടുത്ത കാലാവസ്ഥയിലും ഈ മരുഭൂമിയിൽ പല ഇനം പക്ഷികൾ ജീവിക്കുന്നുണ്ട്. ഇതുവരെ നാനൂറിലധികം പക്ഷി ഇനങ്ങളെ ദുബായിൽ നിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും ഇടയിലുള്ള ദേശാടന പക്ഷികളുടെ വിശ്രമകേന്ദ്രമാണ് ദുബായ്.
പക്ഷിനിരീക്ഷണം
നവംബർ മുതൽ മാർച്ച് വരെയാണ് ദുബായിൽ പക്ഷിനിരീക്ഷണം നടത്താൻ യോജിച്ച സമയം. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ദേശാടന പക്ഷി വർഗങ്ങൾ ഈ കാലയളവിൽ ഇവിടെയെത്തും.
താപനില കുറഞ്ഞ ഈ കാലം പക്ഷിനീരിക്ഷണത്തിന് അനുയോജ്യമാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലം പക്ഷിനിരീക്ഷണത്തിനു യോജിച്ചതല്ല. ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥ കാരണം, പക്ഷിനിരീക്ഷണം ബുദ്ധിമുട്ടായേക്കാം. ഈ കാലയളവിൽ ഒട്ടേറെ പക്ഷികൾ തണുത്ത കാലാവസ്ഥയുള്ള പ്രദേശങ്ങളിലേക്കു കുടിയേറും.
പക്ഷികളുടെ േഹാട്ട് സ്പോട്ട്
തിരക്കേറിയ ദുബായ് സിറ്റിയും പലതരം പക്ഷികളുടെ ആവാസകേന്ദ്രമാണ്. മരുഭൂമിയിലും പക്ഷികളുടെ ഹോട്ട്സ്പോട്ടുകൾ ഉണ്ട്.
പുറംനാടുകളിൽ നിന്നു ചില പക്ഷി ഇനങ്ങളെ ദുബായിലെ ആവാസവ്യവസ്ഥയിൽ കൊണ്ടു വന്നിട്ടുണ്ട്. അവ ക്രമേണ ഇവിടത്തെ ജൈവവൈവിധ്യത്തിന്റെ ഭാഗമായി മാറി.
യുറേഷ്യൻ കോളർ േഡാവ് ആണ് ദുബായിൽ കൂടുതൽ കാണപ്പെടുന്നത്. പുലർച്ചെ ആയാൽ എങ്ങോട്ടെന്നില്ലാതെ അലക്ഷ്യമായി പറന്നകലുന്ന കടൽക്കാക്കളുടെ കൂട്ടത്തെ ആകാശത്തു കാണാം. പകൽസമയത്ത് ഇവിടെയുള്ള പല ബീച്ചുകളിലും അവയുടെ സാന്നിധ്യമുണ്ടാകും.
ദുബായിലെ അൽമംസാർ, മുഷ്റിഫ് തുടങ്ങി നിരവധി പാർക്കുകൾ ശൈത്യകാലത്തു കുരുവികൾ, പ്രിനിയകൾ, പാറ്റപിടിയന്മാർ, ഹൂപ്പോകൾ, വാർബ്ലറുകൾ തുടങ്ങിയ െചറിയ പക്ഷികളുടെ ആവാസകേന്ദ്രമാണ്.
അൽ ഖുദ്ര തടാകം, റാസ് അൽ ഖോർ പക്ഷിസങ്കേതം തുടങ്ങിയ നിരവധി പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളുമുണ്ട്. ഇവ തദ്ദേശീയരും ദേശാടകരുമായ പക്ഷികൾക്കു സുരക്ഷിതമായ താവളമേകുന്നു. ദുബായ് സ്കൈലൈനിന്റെ പശ്ചാത്തലത്തിൽ ഫ്ലമിംഗോകളുടെ കൂട്ടം തീറ്റ തേടുന്ന കാഴ്ച അവിസ്മരണീയ അനുഭവമേകും.
ദുബായിലെത്തുമ്പോൾ പ്രകൃതിയുടെ മനോഹാരിതയായി ഇവയിൽ ഏതു പക്ഷിയാകും കൺമുന്നിലേക്കു ചിറകടിച്ചെത്തുകയെന്നു നോക്കിക്കോളൂ.