തായ്‌ലൻഡിലെ ഫ്ലോട്ടിങ് മാർക്കറ്റ് പോലെ സഞ്ചാരികളെ ആകർഷിക്കും വിധം വിപുലമാക്കി അതേ മാതൃക പിന്തുടരാവുന്ന പ്രകൃതി അനുഗ്രഹങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അത്തരമൊന്നാണ് കണ്ണൂർ പഴയങ്ങാടിയ്ക്ക് അടുത്തുള്ള ചെമ്പല്ലിക്കുണ്ട്– വയലപ്ര പരപ്പ്. കുടുംബത്തോടൊപ്പമോ ചങ്ങാതിമാരോടൊപ്പമോ ഒരു ദിനം മുഴുവൻ

തായ്‌ലൻഡിലെ ഫ്ലോട്ടിങ് മാർക്കറ്റ് പോലെ സഞ്ചാരികളെ ആകർഷിക്കും വിധം വിപുലമാക്കി അതേ മാതൃക പിന്തുടരാവുന്ന പ്രകൃതി അനുഗ്രഹങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അത്തരമൊന്നാണ് കണ്ണൂർ പഴയങ്ങാടിയ്ക്ക് അടുത്തുള്ള ചെമ്പല്ലിക്കുണ്ട്– വയലപ്ര പരപ്പ്. കുടുംബത്തോടൊപ്പമോ ചങ്ങാതിമാരോടൊപ്പമോ ഒരു ദിനം മുഴുവൻ

തായ്‌ലൻഡിലെ ഫ്ലോട്ടിങ് മാർക്കറ്റ് പോലെ സഞ്ചാരികളെ ആകർഷിക്കും വിധം വിപുലമാക്കി അതേ മാതൃക പിന്തുടരാവുന്ന പ്രകൃതി അനുഗ്രഹങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അത്തരമൊന്നാണ് കണ്ണൂർ പഴയങ്ങാടിയ്ക്ക് അടുത്തുള്ള ചെമ്പല്ലിക്കുണ്ട്– വയലപ്ര പരപ്പ്. കുടുംബത്തോടൊപ്പമോ ചങ്ങാതിമാരോടൊപ്പമോ ഒരു ദിനം മുഴുവൻ

തായ്‌ലൻഡിലെ ഫ്ലോട്ടിങ് മാർക്കറ്റ് പോലെ സഞ്ചാരികളെ ആകർഷിക്കും വിധം വിപുലമാക്കി അതേ മാതൃക പിന്തുടരാവുന്ന പ്രകൃതി അനുഗ്രഹങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അത്തരമൊന്നാണ് കണ്ണൂർ പഴയങ്ങാടിയ്ക്ക് അടുത്തുള്ള ചെമ്പല്ലിക്കുണ്ട്– വയലപ്ര പരപ്പ്. കുടുംബത്തോടൊപ്പമോ ചങ്ങാതിമാരോടൊപ്പമോ ഒരു ദിനം മുഴുവൻ ആഘോഷമാക്കാവുന്ന ഫ്ലോട്ടിങ് പാർക്കാണ് വയലപ്രയിലെ ആകർഷണം. ഏഴിമലയുടെ താഴ്‌വാരത്ത് കണ്ടൽക്കാടുകൾ അതിരിടുന്ന മനോഹരമായ തടാകമാണ് വയലപ്ര. അരയാൾപ്പൊക്കമേ വെള്ളമുള്ളൂ. അപകടസാധ്യതയും നന്നേ കുറവ്. തായ്‌ലൻഡിലെ ഫ്ലോട്ടിങ് മാർക്കറ്റിനോടു ഉപമിച്ചുള്ള സുഹൃത്തിന്റെ വിവരണം നോൺ േസ്റ്റാപ്പായി തുടർന്നപ്പോഴാണ് കണ്ണൂരിലേക്ക് വണ്ടി പിടിച്ചത്. മഞ്ഞുകാലത്തിന്റെ ആലസ്യത്തിൽ പ്രകൃതിപോലും ഉറക്കമെണീക്കാൻ മടിക്കുന്ന കണ്ണൂരിന്റെ പ്രഭാതങ്ങളിലൊന്നിൽ റെയിൽവേ േസ്റ്റഷനിലിറങ്ങി.

ദേശാടനപക്ഷികളുടെ വരവേൽപ്പ്

ADVERTISEMENT

ഡിടിപിസിയുടെ കീഴിൽ ഏട്ടുവർഷം മുൻപാണ് പാർക്ക് ആരംഭിക്കുന്നത്. വയലപ്ര പരപ്പിന്റെ പല ഭാഗത്തും വാട്ടർ ഫൗഡൈൻ കാണാം. എണ്ണിയാൽ തീരാത്തത്ര ദേശാടനപക്ഷികൾ വിരുന്നെത്തുന്ന ഇടമാണ് വയലപ്ര പരപ്പ്. ഈ തടാകത്തോടുചേർന്നുള്ള കണ്ടൽവനങ്ങളിൽ കൂടുവച്ച്, ഇണചേർന്ന്, പുതിയ അതിഥികളുമായി അവ മറ്റുനാടുകൾ തേടി പറന്നുപോകുന്നു. പൂർണമായും പ്രകൃതിയോട് ചേർന്നുനിൽക്കുന്ന രീതിയിലാണ് പാർക്കിന്റെ രൂപകൽപന. മുപ്പതുരൂപ പ്രവേശനടിക്കറ്റെടുത്ത് അകത്തുകയറി. വലതുഭാഗത്ത് കുട്ടികൾക്കായുള്ള ചെറിയൊരു പാർക്ക്. മുന്നിൽ തടാകത്തിനു മുകളിൽ മരത്തടിയിൽ തീർത്ത നീണ്ട ഇടനാഴി. അതിന്റെ ഓരോ ഭാഗത്തും ഉപ്പിലിട്ടതും ചായയും സ്നാക്സും വിവിധ ജ്യൂസുകളും വിൽക്കുന്ന ചെറിയ കടകൾ. തടാകത്തിൽ ചാഞ്ഞുകിടക്കുന്ന, അതിരുകാക്കുന്ന കണ്ടൽക്കാടുകൾ മനസ്സിൽ പ്രതീക്ഷയുടെ പച്ചപ്പ് നിറയ്ക്കും. മരത്തടിയിൽ തീർത്ത ഇടനാഴിയിലേക്ക് കയറി. ദൂരെമാറി മൂന്നടിയോളം മാത്രം ആഴമുള്ള പരപ്പിന്റെ പലഭാഗത്തും ഇറങ്ങിനിൽക്കുന്നവരെ കാണാം. പാലത്തിന്റെ പലഭാഗത്തും പരപ്പിലെ കാഴ്ചകൾ ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങളുണ്ട്. നീണ്ടമരപ്പാലം ചെന്നവസാനിക്കുന്നത് വിശാലമായൊരു പാർക്കിലാണ്. മുതിർന്നവരും കുട്ടികളും ഒരുപോലെ ആസ്വദിക്കുന്ന ഗെയിം സോൺ.

ഇവിടെ മതിമറന്നാഘോഷം

ADVERTISEMENT

ജീവിതത്തിരക്കുകളിൽ നിന്ന് ഓടിയൊളിക്കാൻ വന്നെത്തുന്നവർ മതിമറന്നാഘോഷിക്കുന്ന കാഴ്ചയാണ് ഗെയിം സോൺ നൽകുന്ന സന്തോഷം. റൈഡ് സോണിലേക്ക് നടന്നു. എങ്ങും കുട്ടികൾ കയ്യടക്കിയിരിക്കുന്നു. ഒരു ഗെയിമിൽ നിന്ന് മറ്റൊന്ന് എന്ന കണക്കെ പൂമ്പാറ്റകളെ പോെല പാറിനടക്കുന്ന കുട്ടിക്കൂട്ടത്തെ കണ്ടുനിൽക്കാൻ തന്നെ എന്തുരസം. ബുൾ റൈഡ്, ഹ്യൂമൻ ഗെയ്റോ, ബംഗി ട്രം ബോളിൻ, വാട്ടർ ബോൾ, ആർച്ചറി, ഗൺഷൂട്ട്, റോപ്പ് കോഴ്സ് തുടങ്ങിയവയാണ് പ്രധാന ഗെയിമുകൾ. ഓരോ ഗെയിമുകൾക്കും വ്യത്യസ്തമായ നിരക്കാണ്. ഇൻഡോർ ഗെയിമുകൾ, ഔട്ട്ഡോർ ഗെയിമുകൾ എന്നിങ്ങനെ ഓരോരുത്തർക്കും തങ്ങളുടെ താൽപര്യമനുസരിച്ച് കളികൾ തെരഞ്ഞെടുക്കാം.

ഹാങിങ് റോപ്പ് വേയിലൂടെ സാഹസികനടത്തതിന് ഇറങ്ങിയ വീട്ടമ്മ ഭയവും സന്തോഷവും നിറഞ്ഞ ഒരു തലത്തിലായിരുന്നു. ഓരോ ഘട്ടം പിന്നിടുമ്പോഴും സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചും, മുന്നേ നടന്ന കുട്ടികൾ കുസൃതിയോടെ റോപ് വേ ഇളക്കുമ്പോൾ ഭയത്താൽ ഒച്ച വച്ചും അവർ ആ ഗെയിം വിജയകരമായി പൂർത്തീകരിച്ചു.

ADVERTISEMENT

ഏഴിമല കടന്നെത്തുന്ന കാറ്റേന്ന് കണ്ടൽകാടുകൾ കുലുങ്ങിച്ചിരിച്ചു. ഗെയിം സോണിലെ കാഴ്ചകൾ പിന്നിലാക്കി ബോട്ടിങ് ആസ്വദിക്കാനായി നടന്നു.

തടാകത്തിലെ ബോട്ട് യാത്ര

വയലപ്ര പാർക്കിലെ ഹൈലൈറ്റ് പാർട്ടി ബോട്ടാണ്. 28 ആളുകൾക്ക് ഒരേസമയം പാർട്ടി ബോട്ടിൽ കയറാം. ഗ്രൂപ്പുകളായി പാർക്ക് കാണാനെത്തുന്നവർക്ക് ഈ ബോട്ട് യാത്ര തെരഞ്ഞെടുക്കുന്നതാണ് ലാഭം. ബോട്ടിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഫാമിലി ബോട്ട് പാക്കേജും ഇവിടെയുണ്ട്. പാർട്ടി ബോട്ടിന്റെ അമരക്കാരിലൊരാളായ മനോജ് പറഞ്ഞു.

പെഡൽ ബോട്ട്, കയാക്കിങ്, സ്പീഡ് ബോട്ട് തുടങ്ങി സഞ്ചാരികളുടെ താൽപര്യത്തിനനുസരിച്ച് ബോട്ട് യാത്ര തെരഞ്ഞെടുക്കാൻ അവസരമുണ്ട്. പരപ്പിന് ആഴം കുറവെങ്കിലും ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളിൽ വിട്ടുവീഴ്ചയില്ല. വയലപ്രപരപ്പും കണ്ടൽക്കാടുകളും ആവോളം ആസ്വദിച്ച ബോട്ട് യാത്ര കഴിഞ്ഞ് തിരിച്ചെത്തി.

വയലപ്ര പാർക്കിന് തൊട്ടടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മാടായിപ്പാറയും ചൂട്ടാട് ബീച്ചും. പാർക്കിൽ നിന്ന് ഇറങ്ങി അഞ്ചുകിലോമീറ്റർ സഞ്ചരിച്ചാൽ മാടായി പാറയിലെത്താം. പാർക്കിൽ നിന്ന് എട്ടുകിലോമീറ്റർ അകലെയാണ് ചൂട്ടാട് ബീച്ച്. ഓരോ പ്രകൃതിഭാവങ്ങളും മാടായിപാറയുടെ മുകളിൽ വർണം ചാർത്തും. വേനൽക്കാലവും മഴക്കാലവും മഞ്ഞുകാലവും മത്സരിച്ച് പ്രണയിക്കുന്ന 600 ഏക്കർ ഭൂമി. വസന്തം പട്ടുടുപ്പിച്ച മാടായിയുടെ ദൃശ്യം ആവോളം മനസ്സിൽ നിറച്ചായിരുന്നു മടക്കം.

ADVERTISEMENT