നീലാകാശത്തോടു ചേർന്നു കിടക്കും മലഞ്ചെരിവുകളുടെ ഗ്രാമീണഭംഗി; ലിക്റ്റൻസ്റ്റെയ്നിലെ സഞ്ചാരപാതകൾ നൽകും അപൂർവമായ അനുഭവം
കാണണമെന്നു മനസ്സിൽ കരുതിയ രണ്ടു സ്ഥലങ്ങളും കണ്ടു കഴിഞ്ഞു. ഇനി ലിക്റ്റൻസ്റ്റെയ്നിലെ ഗ്രാമീണഭംഗി ആസ്വദിക്കാൻ കാടു കയറാൻ തീരുമാനിച്ചു. നഗരവീഥികളിൽ നിന്നു വ്യത്യസ്തമായി പച്ചപ്പിന്റെ സാന്നിധ്യം കൂടിക്കൂടി വന്നുതുടങ്ങി. അങ്ങകലെ വെളുപ്പും കറുപ്പും പുള്ളികളുള്ള പശുക്കളെ കാണാം. ക്യാമറക്കണ്ണുകൾ തുറന്നില്ല. ആ

കാണണമെന്നു മനസ്സിൽ കരുതിയ രണ്ടു സ്ഥലങ്ങളും കണ്ടു കഴിഞ്ഞു. ഇനി ലിക്റ്റൻസ്റ്റെയ്നിലെ ഗ്രാമീണഭംഗി ആസ്വദിക്കാൻ കാടു കയറാൻ തീരുമാനിച്ചു. നഗരവീഥികളിൽ നിന്നു വ്യത്യസ്തമായി പച്ചപ്പിന്റെ സാന്നിധ്യം കൂടിക്കൂടി വന്നുതുടങ്ങി. അങ്ങകലെ വെളുപ്പും കറുപ്പും പുള്ളികളുള്ള പശുക്കളെ കാണാം. ക്യാമറക്കണ്ണുകൾ തുറന്നില്ല. ആ കാഴ്ചകളുടെ ഭംഗി കണ്ണുകളാണു പകർത്തിയത്...
ലക്ഷ്യമില്ലാതെയും വേണ്ടേ സഞ്ചാരം?
മഞ്ഞുകാലത്തെ പ്രതിരോധിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത വീടുകൾ, ആകർഷകമായ പൂന്തോട്ടങ്ങളും കൽപ്പടവുകളും. ഭൂമിയിലെ സ്വർഗമെന്നു വിളിച്ചു പോകുന്ന മായക്കാഴ്ചകൾ, ഈ നാടിനെ ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങനെ?... ചെറിയ ചാറ്റൽമഴ പെയ്തു തുടങ്ങി. മുന്നിലുള്ള പച്ചപ്പ് മങ്ങുന്നു. നീണ്ടുകിടക്കുന്ന വൃത്തിയുള്ള ടാറിട്ട റോഡിലൂടെ ദിശയറിയാതെ യാത്ര തുടർന്നു. അധികം വൈകിയില്ല. മഴ മാറി. അങ്ങകലെയായി രാജ്യത്തോടു ചേർന്നുള്ള റൈൻ നദി ഒരു പൊട്ടു പോലെ വീണ്ടും തെളിഞ്ഞു തുടങ്ങി. സൂര്യൻ മറനീക്കി പുറത്തു വന്നു. പ്രകാശം പുൽത്തകിടിയിലൂടെ പച്ച പുതപ്പിച്ചിട്ടുണ്ട്.
ഗൂഗിൾ മാപ്പ് ഉപയോഗിക്കാതെ മല കയറാമെന്നു തീരുമാനിച്ചു. അവിടവിടെയായി സൈൻ ബോർഡുകൾ കാണാം. ആ ബോർഡ് നോക്കി പോകേണ്ട ദിശ തിരഞ്ഞെടുക്കാം. സ്േറ്റഗ് പ്രദേശത്തെ മലഞ്ചെരിവ്, തടാകങ്ങൾ എന്നിവയുടെ അരികിലൂെട കടന്നു പോകുന്ന മനോഹരപാതയാണു ഞങ്ങൾ തിരഞ്ഞെടുത്തത്. നീലാകാശത്തോടു ചേർന്നു കിടക്കുകയാണു മലഞ്ചെരിവുകളെന്നേ തോന്നൂ. അരയന്നങ്ങൾ ഉല്ലസിച്ചു വിഹരിക്കുന്ന മനോഹര പ്രദേശത്തോടു ചേർന്നു സുന്ദരമായ വെള്ളച്ചാട്ടം കാണാം.
നീലയും പച്ചയും കലർന്ന അടിത്തട്ടു വരെ വൃക്തമായി കാണുന്ന തടാകം. സ്വർഗതുല്യമായ പ്രകൃതിയിലെ കാഴ്ചകൾ ആ സ്വദിച്ചു മതിയാകുന്നില്ല. പക്ഷേ, തിരികെ പോകേണ്ട നേരമായി. ഞങ്ങൾ മെല്ലേ മലയിറങ്ങിത്തുടങ്ങി. ഹൈക്കിങ് വഴികളിലും നടപ്പാതകളിലും വെളിച്ചം മങ്ങിത്തുടങ്ങി. ഈ ദിവസം അവസാനിക്കാതിരുന്നെങ്കിൽ എന്ന് ഒരു നിമിഷം മോഹിച്ചു.
ഇതുവരെ കണ്ടതിനും കേട്ടതിനും അനുഭവിച്ചതിനുമെല്ലാം അപ്പുറമാണ് ഈ നാടിന്റെ പ്രകൃതിഭംഗി. ആൽപ്സ് മലനിരകളുടെ മടിത്തട്ടിൽ വിരിഞ്ഞു കിടക്കുന്ന രാജകീയ സൗന്ദര്യം നുകരാൻ ഇനിയും ഇവിടേക്കു തിരികെ എത്തുക തന്നെ ചെയ്യും. സ്മോൾ ഈസ് ബ്യൂട്ടിഫുൾ എന്ന് ഓർമിപ്പിക്കുന്ന ഈ രാജ്യത്തേക്ക്...