ആ ഫ്രെയിം ക്യാമറയിൽ പകർത്താൻ കാത്തിരുന്നത് ഒൻപതു വർഷം... ആകാശഗംഗ ബുദ്ധപ്രതിമയ്ക്കു ചുറ്റും പ്രഭാവലയം തീർക്കുന്ന ചിത്രം പകർത്തിയ കഥ...
ഒൻപതു വർഷത്തെ കാത്തിരിപ്പ്. ഈ ചിത്രത്തിന്റെ ഭംഗി ആസ്വദിക്കുമ്പോൾ ആ കാത്തിരിപ്പിന്റെ കഥ കൂടി അറിയണം. ലാങ്സയിലെ ധ്യാനിക്കുന്ന ബുദ്ധപ്രതിമയുടെ മുകളിൽ ആകാശഗംഗയുടെ പ്രഭാവലയം തീർക്കുന്ന ഈ ചിത്രം പകർത്താൻ ഒൻപതു വർഷമാണ് ഫൊട്ടോഗ്രഫർ അരുൺ ഹെഗ്ഡെൻ കാത്തിരുന്നത്. ഒൻപതു വർഷം കാത്തിരുന്ന ഫ്രെയിം ‘‘ 2016 ലാണു

ഒൻപതു വർഷത്തെ കാത്തിരിപ്പ്. ഈ ചിത്രത്തിന്റെ ഭംഗി ആസ്വദിക്കുമ്പോൾ ആ കാത്തിരിപ്പിന്റെ കഥ കൂടി അറിയണം. ലാങ്സയിലെ ധ്യാനിക്കുന്ന ബുദ്ധപ്രതിമയുടെ മുകളിൽ ആകാശഗംഗയുടെ പ്രഭാവലയം തീർക്കുന്ന ഈ ചിത്രം പകർത്താൻ ഒൻപതു വർഷമാണ് ഫൊട്ടോഗ്രഫർ അരുൺ ഹെഗ്ഡെൻ കാത്തിരുന്നത്.
ഒൻപതു വർഷം കാത്തിരുന്ന ഫ്രെയിം
‘‘ 2016 ലാണു ഞാൻ സ്പിതിയിെല ലാങ്സയിൽ ധ്യാനിക്കുന്ന ബുദ്ധപ്രതിമ ആദ്യമായി കണ്ടത്.’’ അരുൺ പറയുന്നു. ‘‘ഹിമാലയൻ മലനിരകൾക്കു മുകളിൽ ആകാശഗംഗ ബുദ്ധനു ചുറ്റും പ്രഭാവലയം തീർക്കുന്ന ഫ്രെയിം എന്റെ മനസ്സിൽ തെളിഞ്ഞു. അന്നു ഫോട്ടോ പകർത്താൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ മഴക്കാറെത്തി. പിന്നാലെ മഴയും. മോഹിച്ചതു പോലെയുള്ള ഒരു ചിത്രം േപാലും കിട്ടിയില്ല. നിരാശയോടെയാണ് അവിടെ നിന്നു മടങ്ങിയത്.
2018 ൽ വീണ്ടും സ്പിതിയിലെത്തി. ഇത്തവണ ബുദ്ധപ്രതിമയും ആകാശഗംഗയും ഒരേ ഫ്രെയിമിൽ പകർത്തി. സാങ്കേതിക മികവുള്ള ആ ചിത്രത്തിനും എന്തോ കുറവുണ്ടെന്നു മനസ്സ് പറഞ്ഞു. തൃപ്തിയില്ലാതെയാണു മടങ്ങിയത്.
പിന്നീട് ഒൻപതു തവണ സ്പിതിയിൽ പോയി. ഓേരാ തവണയും ശ്രമം വിഫലമായി. 2025 ജൂൺ. ലാങ്‍സയിലെ മഞ്ഞുമലകൾക്കിടയിൽ ഞങ്ങൾ മാത്രമുള്ള രാത്രി. അന്നു ഞാൻ വീണ്ടും ആ ഷോട്ട് മനസ്സിൽ കണ്ടു. കൊ ടുംതണുപ്പിൽ രാത്രി മുഴുവൻ കാത്തിരുന്നു. പുലർച്ചെ 2. 37 ന് ഞാൻ ആ ഷോട്ട് പകർത്തി.’’