ചിത്രങ്ങൾ പകർത്താനുള്ള യാത്രയിൽ ഹൃദയത്തിൽ ഇടംപിടിച്ച നിമിഷങ്ങളെക്കുറിച്ചു പങ്കുവയ്ക്കുകയാണു ഫൊട്ടോഗ്രഫർ അരുൺ ഹെഗ്ഡെൻ. സ്പിതിയിലെ കുട്ടികൾ 2016 ലാണു ഞാൻ ആദ്യമായി സ്പിതി താഴ്‌വരയിെലത്തിയത്. അന്ന് അവിടെയുള്ള കുറച്ചു കുട്ടികളെ ഫ്രെയിമിൽ പകർത്തി. 2018 ൽ വീണ്ടും സ്പിതിയിലെത്തി. കൂടുതൽ കുട്ടികളുടെ

ചിത്രങ്ങൾ പകർത്താനുള്ള യാത്രയിൽ ഹൃദയത്തിൽ ഇടംപിടിച്ച നിമിഷങ്ങളെക്കുറിച്ചു പങ്കുവയ്ക്കുകയാണു ഫൊട്ടോഗ്രഫർ അരുൺ ഹെഗ്ഡെൻ.

സ്പിതിയിലെ കുട്ടികൾ
2016 ലാണു ഞാൻ ആദ്യമായി സ്പിതി താഴ്‌വരയിെലത്തിയത്. അന്ന് അവിടെയുള്ള കുറച്ചു കുട്ടികളെ ഫ്രെയിമിൽ പകർത്തി. 2018 ൽ വീണ്ടും സ്പിതിയിലെത്തി. കൂടുതൽ കുട്ടികളുടെ ചിത്രങ്ങൾ പകർത്തി.  കൂട്ടത്തിൽ ഒരു കുട്ടി ഈ ചിത്രങ്ങളുടെ പ്രിന്റ് എപ്പോഴെങ്കിലും കാണാൻ കഴിയുമോയെന്നു ചോദിച്ചു. ചിത്രങ്ങളുടെ പ്രിന്റുമായെത്താമെന്നാണു ഞാനാ കുട്ടികൾക്കു വാക്ക് നൽകി.

ADVERTISEMENT

വൈകാതെ ഞാൻ ആ ചിത്രങ്ങളുടെ പ്രിന്റുമായി വീണ്ടും അവിടെയെത്തി. ആ കുട്ടികളെ കണ്ടെത്തി അവരുടെ ചിത്രത്തിന്റെ പ്രിന്റ് നൽകി. ചില കുട്ടികൾ അപ്പോഴേക്കും ഉപരിപഠനത്തിനായി മറുനാട്ടിലേക്കു പോയിരുന്നു. അവരുടെ മാതാപിതാക്കളെ കണ്ടെത്തി ചിത്രങ്ങളുടെ പ്രിന്റ് ഏൽപിച്ചു. 

സോഷ്യൽമീഡിയയിലെ സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെയുള്ള സ്കൂളിനു പുസ്തകങ്ങളും പഠനസാമഗ്രികളും സംഭാവന നൽകുകയും ചെയ്തു. അന്ന്  ആ കുട്ടികളുടെ കണ്ണുകളിൽ തെളിഞ്ഞ സന്തോഷം മറക്കാനാകില്ല. ഫൊട്ടോഗ്രഫർ എന്ന നിലയിൽ എന്നും ഓർത്തിരിക്കുന്ന നിമിഷമാണത്.

ADVERTISEMENT
ADVERTISEMENT