വിദേശയാത്രയിലെ ചെലവ് കുറയ്ക്കാം; സൗജന്യതാമസം ഉറപ്പാക്കാം ; പ്രയോജനപ്പെടുത്തിക്കോളൂ വൊളന്റിയർ നെറ്റ്‌വർക് കമ്യൂണിറ്റികൾ...
ബുദ്ധിപൂർവം തയാറെടുത്താൽ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകൾ ബജറ്റിനുള്ളിലൊതുക്കാം. കൃത്യമായ തയാറെടുപ്പിനൊപ്പം ചെലവ് കുറയ്ക്കാനുള്ള എളുപ്പവഴികളും മനസ്സിലാക്കിക്കോളൂ. ചെലവ് കുറയ്ക്കാം ∙ ഏറ്റവും കൂടുതൽ പണം ചെലവാകുന്നതു യാത്രയ്ക്കും താമസത്തിനുമാണ്. സോളോ യാത്രയാകുമ്പോൾ ഈ ചെലവ് ലാഭിക്കാനാകും. സൗകര്യം

ബുദ്ധിപൂർവം തയാറെടുത്താൽ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകൾ ബജറ്റിനുള്ളിലൊതുക്കാം. കൃത്യമായ തയാറെടുപ്പിനൊപ്പം ചെലവ് കുറയ്ക്കാനുള്ള എളുപ്പവഴികളും മനസ്സിലാക്കിക്കോളൂ.
ചെലവ് കുറയ്ക്കാം
∙ ഏറ്റവും കൂടുതൽ പണം ചെലവാകുന്നതു യാത്രയ്ക്കും താമസത്തിനുമാണ്. സോളോ യാത്രയാകുമ്പോൾ ഈ ചെലവ് ലാഭിക്കാനാകും. സൗകര്യം കുറവ് മതിയെന്നതുകൊണ്ടു ഹോസ്റ്റൽ സൗകര്യം പ്രയോജനപ്പെടുത്താം.
∙ ഇന്ത്യയിൽ നിന്നു യൂറോപ്പിലേക്കാണു യാത്രയെങ്കിൽ ഫ്ളൈറ്റിന്റെ ചെലവ് കുറയ്ക്കാൻ കഴിയണമെന്നില്ല. മറ്റു കാര്യങ്ങളിൽ ചെലവ് കുറയ്ക്കാം. സന്ദർശിക്കുന്ന രാജ്യത്തെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒപ്പം താമസിക്കാനുള്ള സൗകര്യമുണ്ടെങ്കിൽ അതു പ്രയോജനപ്പെടുത്തുക. കാണാനുദ്ദേശിക്കുന്ന വ്യൂ പോയ്ന്റിനടുത്തുള്ള ചെലവ് കുറഞ്ഞ താമസസൗകര്യം പ്രയോജനപ്പെടുത്താം
∙ താമസിക്കാൻ എയർബിഎൻബി തിരഞ്ഞെടുക്കുന്നതു ചില സാഹചര്യങ്ങളിൽ ചെലവ് കുറയ്ക്കും. സ്ഥലമനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകാം. ചില സ്ഥലങ്ങളിൽ കുറഞ്ഞ ചെലവിലും കൂടുതൽ സൗകര്യങ്ങളിലും ഹോട്ടലിൽ താമസസൗകര്യം ലഭിക്കും. അത്തരം കാര്യങ്ങൾ കൃത്യമായി വിലയിരുത്തുക.
∙ ഏതു നാട്ടിൽ പോകുമ്പോഴും കീശയിലൊതുങ്ങുന്ന തനിനാടൻ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഇന്ത്യൻ ഭക്ഷണം മാത്രം കഴിക്കാൻ ശ്രമിച്ചാൽ ചെലവ് കൂടാനിടയുണ്ട്. ആവശ്യമെങ്കിൽ മാത്രം ഇടയ്ക്ക് അൽപം ഇന്ത്യൻ ഭക്ഷണം കഴിക്കുക.
∙ വിനോദസഞ്ചാര മേഖലകളിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ മിനി ടൂർ സൗകര്യമുണ്ടാകും. ഇത്തരം പരിപാടികൾക്കുള്ള ടിക്കറ്റ് ഓൺലൈൻ വഴിയെടുക്കുന്നതിനേക്കാൾ ചെറിയ തുക മതി നേരിട്ടെത്തി ടിക്കറ്റ് എടുക്കുമ്പോൾ. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചെലവ് കുറയും.
പ്രയോജനപ്പെടുത്താം കമ്യൂണിറ്റികൾ
∙ വേൾഡ് പാക്കേഴ്സ് പോലെയുള്ള സൈറ്റുകൾ പ്രയോജനപ്പെടുത്തിയാൽ ലോകത്തെമ്പാടുമുള്ള താമസസൗകര്യങ്ങളെക്കുറിച്ചറിയാനാകും. അവർ ആവശ്യപ്പെടുന്ന തരം സേവനം നൽകിയാൽ സൗജന്യ താമസം ലഭിക്കും.
∙ വൊളന്റിയർ നെറ്റ്‌വർക് കമ്യൂണിറ്റി പോലെയുള്ള കൂട്ടായ്മകളും ഇതേ പോലെ സൗജന്യതാമസം ലഭിക്കാൻ ഉപകരിക്കും. ജൈവകൃഷിത്തോട്ടത്തിൽ പണിയെടുക്കാനോ നിപുണതാപരിശീലനമേകാനോ തയാറായാൽ സൗജന്യമായി താമസിക്കാം.
∙ കൗച്ച്സർഫിങ് എന്ന സൈറ്റിൽ തിരഞ്ഞാൽ സഞ്ചരിക്കുന്ന നാട്ടിൽ സൗജന്യമായി താമസസൗകര്യം നൽകുന്നവരെ കണ്ടെത്താം. സൗഹൃദം സമ്പാദിക്കുന്നതിനൊപ്പം യാത്രയുടെ ചെലവും കുറയും.
ഈ കാര്യങ്ങൾ മറക്കരുതേ
∙ ട്രാവൽ ഇൻഷുറൻസ് എടുക്കാൻ മറക്കരുത്. മെഡിക്കൽ എമർജൻസി, ലഗേജ് നഷ്ടപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ ട്രാവൽ ഇൻഷുറൻസ് ഉപകാരപ്പെടും.
∙ ഗൂഗിൾ മാപ്സ് ഓഫ്‌ലൈനായി ഡൗൺലോഡ് െചയ്യാം.
∙ കറൻസി കൺവെർട്ടർ ആപ്പ് ഉപയോഗിക്കുക.
∙ എയർടാഗ് പ്രയോജനപ്പെടുത്താം. ലഗേജിൽ സൂക്ഷിക്കുന്ന എയർടാഗ് വഴി നിങ്ങളുടെ ലഗേജ് കയ്യിലെത്താൻ വൈകുമോ നഷ്ടപ്പെടുമോ എന്നെല്ലാം അതതുസമയത്തു തിരിച്ചറിയാനാകും.
∙ എയർപോർട്ടിൽ നിന്നു സിം എടുക്കുക, കറൻസി എക്സ്ചേഞ്ച് ചെയ്യുക തുടങ്ങിയവ ഒഴിവാക്കിയാൽ ചെലവ് കുറയ്ക്കാനാകും.
വിവരങ്ങൾക്കു കടപ്പാട് :
ലെന്റിൻ ജോസഫ്
കോ – ഫൗണ്ടർ, റൺടൈം റോബോട്ടിക്സ്
എറണാകുളം