‘ഹോട്ടലിൽ എത്തിയപ്പോഴേക്കും ഷൈനിന്റെ കോൾ... സുനിൽ മരിച്ചു’: മരണത്തെ തേടി കശ്മീരിൽ: മരവിപ്പിക്കും അനുഭവം
Joy Mathew Kashmir Shocking experiance
‘‘കശ്മീരിൽ ലഡാക്കിലെ പാങോങ്ങിലേക്കുള്ള യാത്ര ഒരിക്കലും മറക്കില്ല. ഷൂട്ടിങ്ങിനായാണ് അവിടേക്കു പോയത്. ഷൈൻ ടോം ചാക്കോയും കൂടെയുണ്ടായിരുന്നു’’ കശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനു പോയപ്പോഴുണ്ടായ ഭയാനകമായ അനുഭവം നടൻ ജോയ് മാത്യു പറയുന്നു. സുനിൽ കുര്യൻ എന്നയാളാണ് ആ സിനിമയുടെ സംവിധായകൻ. ഒരാൾ മരണത്തെ തേടി

‘‘കശ്മീരിൽ ലഡാക്കിലെ പാങോങ്ങിലേക്കുള്ള യാത്ര ഒരിക്കലും മറക്കില്ല. ഷൂട്ടിങ്ങിനായാണ് അവിടേക്കു പോയത്. ഷൈൻ ടോം ചാക്കോയും കൂടെയുണ്ടായിരുന്നു’’ കശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനു പോയപ്പോഴുണ്ടായ ഭയാനകമായ അനുഭവം നടൻ ജോയ് മാത്യു പറയുന്നു.
സുനിൽ കുര്യൻ എന്നയാളാണ് ആ സിനിമയുടെ സംവിധായകൻ. ഒരാൾ മരണത്തെ തേടി പോകുന്നതാണു കഥ. അരാമിക് ഭാഷയിലാണ് സിനിമ എടുക്കുന്നത്. വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോഴേക്കും കാലാവസ്ഥ തണുപ്പിലേക്കു മാറിക്കഴിഞ്ഞിരുന്നു. കശ്മീരിൽ കാലാവസ്ഥ തീരെ മോശമാണെന്നും കഴിയുമെങ്കിൽ അവിടേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്നും ഡൽഹിയിലെ ഒരു സുഹൃത്ത് മുന്നറിയിപ്പു നൽകി. ഇക്കാര്യം സംവിധായകനെ അറിയിച്ചു. ലഡാക്കിൽ ഷൂട്ടിങ് കഴിഞ്ഞ് നാളെത്തന്നെ തിരിച്ചു വരാമെന്നായിരുന്നു സംവിധായകന്റെ നിലപാട്.
കൂടുതൽ വർത്തമാനത്തിനു നിൽക്കാതെ അദ്ദേഹത്തിനൊപ്പം ലേയിലേക്കുള്ള വിമാനത്തിൽ കയറി. മഞ്ഞു പെയ്ത് ഇരുട്ടു മൂടിയ കാലാവസ്ഥ. തണുപ്പ് അസഹ്യമായതിനാൽ ലഡാക്കിലെ താമസക്കാർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിക്കഴിഞ്ഞു. ഓഫ് സീസണിലാണ് ഞങ്ങൾ അവിടെ എത്തിയിട്ടുള്ളത്. ഒരു ട്രെക്കിൽ കയറി ലൊക്കേഷനിലേക്കു പുറപ്പെട്ടു. സാധന സാമഗ്രികളുമായി മറ്റൊരു ട്രക്ക് പുറകെ. കുറേ ദൂരം സഞ്ചരിച്ച ശേഷം കിടക്കാൻ മുറി കിട്ടി. വിശ്രമിക്കാതെ ഒരടി പോലും മുന്നോട്ടു പോകാൻ പറ്റില്ലെന്ന് ഞാൻ തീർപ്പു പറഞ്ഞു. ഭക്ഷണം കയ്യിലുണ്ട്. പക്ഷേ, കഴിക്കാൻ വയ്യ. പ്രഷറിനുള്ള ഗുളിക കഴിക്കാൻ ശ്രമിച്ചെങ്കിലും വെള്ളം കുടിച്ചപ്പോൾ ഛർദിച്ചു. ഓക്സിജൻ കുറഞ്ഞ അന്തരീക്ഷത്തിൽ ശരീരം തളരുകയാണെന്ന് എനിക്കു മനസ്സിലായില്ല. മണിക്കൂറുകൾ എണ്ണിയാണു നേരം വെളുപ്പിച്ചത്.
സൂര്യപ്രകാശം തെളിഞ്ഞതോടെ സംവിധായകൻ ഉഷാറായി. അദ്ദേഹം മുന്നിലും ഞങ്ങൾ പിന്നിലുമായി പാങോങ്ങ് തടാകത്തിന്റെ തീരത്തെത്തി. അവിടെ നിന്നു കൊണ്ട് അദ്ദേഹം എനിക്കു പറയാനുള്ള ഡയലോഗ് വായിച്ചു. ‘‘ഓ, ഡെത്ത് വേർ ആർ യു...’’ ഞാൻ ആ സംഭാഷണം ഉറക്കെ പറഞ്ഞു. കൊടും തണുപ്പിൽ തുടർച്ചയായി രണ്ടു മണിക്കൂർ ഷൂട്ട് ചെയ്തു. പക്ഷേ, നക്ഷത്രങ്ങളുടെ ദൃശ്യം കിട്ടിയില്ലെന്ന് സംവിധായകൻ വേവലാതിപ്പെട്ടു.
ഇനിയും അവിടെ നിന്നാൽ ചൈനീസ് പട്ടാളക്കാർ നമ്മളെ വെടിവച്ചു കൊല്ലും. ഞാൻ അതിർത്തിയിലേക്കു ചൂണ്ടിക്കാട്ടി. കുറച്ചു സീനുകൾ കൂടി ലഡാക്കിൽ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അതിനാൽ ഷൈൻ അവിടെ തുടർന്നു. ഞാൻ മുംബൈയിലേക്കു തിരിച്ചു. ഹോട്ടലിൽ എത്തിയപ്പോഴേക്കും ഷൈനിന്റെ വിളി വന്നു. ‘‘സുനിൽ മരിച്ചു. ഷൂട്ടിങ് സ്ഥലത്തേക്കു പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.’’ മരണത്തെ തേടിപ്പോകുന്ന കഥയുടെ ക്ലൈമാക്സ് ഇങ്ങനെ ആയിത്തീരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.
(മനോരമ ട്രാവലറിനു വേണ്ടി നടൻ ജോയ് മാത്യു നൽകിയ അഭിമുഖത്തിൽ നിന്ന്)