കൊച്ചി വാട്ടർ മെട്രോയിൽ സന്ദർശകരുടെ തിരക്ക് കൂടുന്നു. ബസ് യാത്രയേക്കാൾ സമയലാഭത്തിൽ കൊച്ചി യാത്രകൾ നടത്താമെന്നതും, ദ്വീപുകളിൽ നിന്ന് നഗരത്തിലേക്ക് പെട്ടെന്ന് എത്താമെന്നുള്ളതും ജല മെട്രോയെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കാൻ കാരണമായി. തിരക്ക്

കൊച്ചി വാട്ടർ മെട്രോയിൽ സന്ദർശകരുടെ തിരക്ക് കൂടുന്നു. ബസ് യാത്രയേക്കാൾ സമയലാഭത്തിൽ കൊച്ചി യാത്രകൾ നടത്താമെന്നതും, ദ്വീപുകളിൽ നിന്ന് നഗരത്തിലേക്ക് പെട്ടെന്ന് എത്താമെന്നുള്ളതും ജല മെട്രോയെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കാൻ കാരണമായി. തിരക്ക് കൂടിയതോടെ വ്യാഴാഴ്ച മുതൽ വൈറ്റില– കാക്കനാട് റൂട്ടിൽ പുതിയ സർവീസുകള്‍ ആരംഭിച്ചു. വൈറ്റില– കാക്കനാട് റൂട്ടിലെ ആദ്യ സർവീസ് രാവിലെ 7.45 ന് പുറപ്പെടും. കാക്കനാട് നിന്ന് 8.30 നാണ് മടക്കം. രണ്ടാമത്തെ സർവീസ് 8.30 ന് വൈറ്റിലയിൽ നിന്നും 9.10 ന് തിരികെ കാക്കനാട് നിന്നും പുറപ്പെടും. (വൈറ്റില– കാക്കനാട് സർവീസ് സമയം യഥാക്രമം) – രാവിലെ 9.15– 9.55, 10.00– 10.40, 10.45– 11.25 , 11.30–12.10, 12.10– 12.55,1.00–1.40 ഉച്ചയ്ക്ക് ശേഷം 3.15 നാണ് വൈറ്റിലയിൽ നിന്നുള്ള ആദ്യ സർവീസ്. ഇത് 3.55 ന് കാക്കനാട് നിന്ന് മടങ്ങും. തുടർന്ന്, 4.00– 4.40, 4.45–5.25, 5.30– 6.10, 6.15– 7.00, 6.55–7.40 എന്നിങ്ങനെയാണ് സർവീസുകൾ.

ഏപ്രിൽ 27 ന് വൈറ്റില– കാക്കനാട് റൂട്ടിൽ സർവീസ് ആരംഭിച്ചപ്പോൾ പീക്ക് അവറിൽ യഥാക്രമം രാവിലെ 8.00 മുതൽ 11.00 വരെയും വൈകിട്ട് 4.00 മുതൽ 8.00 വരെയുമാണ് സർവീസുകൾ നടത്തിയിരുന്നത്.

ഹൈകോർട്ട്– വൈപ്പിൻ റൂട്ടിൽ 20 രൂപയും വൈറ്റില– കാക്കനാട് റൂട്ടിൽ 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നിലവിൽ വാട്ടർ മെട്രോയുടെ കൂടിയ നിരക്ക് 40 രൂപയാണ്.

കാക്കനാട് മെട്രോ ടെർമിനലിൽ നിന്ന് ഫീഡർ ബസ്, ഫീഡർ ഓട്ടോ സർവീസുകൾ ലഭ്യമാണ്. രാവിലെ 7.45 മുതൽ എട്ടുസർവീസുകളും വൈകിട്ട് 3.15 മുതൽ ആറുസർവീസുകളുമാണ് ഇൻഫോ പാർക്ക്, സിവിൽ േസ്റ്റഷൻ ഭാഗങ്ങളിലേക്ക് ഒരുക്കിയിട്ടുള്ളത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT