ഗുരുവായൂരിലെ ആനചരിതത്തിന്റെ പരമ്പര കാക്കുന്ന ഇളമുറ രാജാക്കന്മാരിൽ കൊടികെട്ടിയ കൊമ്പന്മാർ രണ്ടു പേരുണ്ട് - ഇന്ദ്രസെൻ, നന്ദൻ. ഗുരുവായൂരപ്പന്റെ ഗജസമ്പത്തിനെ കാലാകാലങ്ങളിൽ നയിച്ചവരും നയിക്കുന്നവരുമായ ആന തലമുറയിലെ നേരവകാശികളാണ് നാട്ടാനകളിൽ കേമന്മാരായ ഇന്ദ്രസെനും നന്ദനും. പ്രകൃതിയുമായുള്ള

ഗുരുവായൂരിലെ ആനചരിതത്തിന്റെ പരമ്പര കാക്കുന്ന ഇളമുറ രാജാക്കന്മാരിൽ കൊടികെട്ടിയ കൊമ്പന്മാർ രണ്ടു പേരുണ്ട് - ഇന്ദ്രസെൻ, നന്ദൻ. ഗുരുവായൂരപ്പന്റെ ഗജസമ്പത്തിനെ കാലാകാലങ്ങളിൽ നയിച്ചവരും നയിക്കുന്നവരുമായ ആന തലമുറയിലെ നേരവകാശികളാണ് നാട്ടാനകളിൽ കേമന്മാരായ ഇന്ദ്രസെനും നന്ദനും.

പ്രകൃതിയുമായുള്ള കീഴ്‌വഴക്കങ്ങളിൽ പോലും പരസ്പര സന്തുലനം പാലിക്കാറുണ്ട് ഇന്ദ്രസെനും നന്ദനും. ഒരു ആന ഉത്സവ സീസൺ കഴിഞ്ഞ് മദക്കാല ബന്ധനത്തിൽ എത്താറാവുമ്പോൾ അടുത്തയാന മദപ്പാട് കഴിഞ്ഞ് ഉത്സവങ്ങൾക്കു തയാറാകും. അതിനാൽത്തന്നെ ഈ കരിവീരന്മാരുടെ പേരിൽ ആരാധകർക്കിടയിൽ മൂപ്പിളമ തർക്കമില്ല.

ADVERTISEMENT

ചന്തമാർന്ന മുഖവും മികച്ച കൊമ്പുകളും നിലം തൊടുന്ന തുമ്പിയും കരുത്തുറ്റ നടയമരങ്ങളും (നട - മുൻകാലുകൾ, അമരം - പിൻകാലുകൾ) കരുത്തു തെളിയിക്കുന്ന ഇടനീളവുമൊക്കെയാണ് ഇന്ദ്രസെനിന്റെ ലക്ഷണത്തിളക്കങ്ങൾ. ആൺപോരിമയിൽ അഴകു വിടർത്തുന്ന ഇന്ദ്രസെന്നിനെ കണ്ണുവയ്ക്കാത്തവർ ആണായിപ്പിറന്നവരുണ്ടാകില്ല. കേരളത്തിലെ മറ്റൊരാനയ്ക്കും അവകാശപ്പെടാൻ കഴിഞ്ഞിട്ടില്ലാത്ത ഭാഗ്യം ലഭിച്ചതിന്റെ സുകൃതം, അല്ലാതെന്തു പറയാൻ...

ഗുരുവായൂരിലെ കേമൻ

ADVERTISEMENT

കൂടല്ലൂർ വ്യാസൻ എന്നറിയപ്പെടുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ എംടി വാസുദേവൻ നായരാണ് ഈ ഗജവീരനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്താനായി കണ്ടെത്തിയത്. ആ സംഭവം ഇങ്ങനെ:

മുംബൈയിലെ വ്യവസായ പ്രമുഖനായ ഇന്ദർസെൻ മിർച്ചന്താനിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ആനയെ നടയ്ക്കിരുത്താൻ ആഗ്രഹം. നടപടിക്രമങ്ങൾ അന്വേഷിക്കാൻ അദ്ദേഹം ഒരു മലയാളി പത്രപ്രവർത്തകനെ ചുമതലപ്പെടുത്തി. ഈ മാധ്യമപ്രവർത്തകനുമായി എം.ടി. വാസുദേവൻ നായർ സഹോദരതുല്യമായ സൗഹൃദം പുലർത്തിയിരുന്നു. അദ്ദേഹം മുഖേന പ്രശസ്ത ആനചികിത്സകൻ ഡോ. കെ.സി. പണിക്കരുടെ സഹായത്തോടെ എം.ടി വാസുദേവൻനായർ ആനയുടെ അരികിലെത്തി. പുഴയുടെ അക്കരെ നിൽക്കുന്ന ആനയെ കാണാൻ കർക്കടക മഴ തകർത്തു പെയ്ത പകൽ സമയത്ത് ഡോ. പണിക്കരോടൊപ്പം വഞ്ചിയിൽ കയറിയാണ് എം.ടി വന്നത്. ഗുരുവായൂരിലേക്കു കൊണ്ടു പോകുന്നതിനു മുൻപുള്ള കുറച്ചു ദിവസം എംടിയുടെ തറവാട്ടു പറമ്പിൽ ആനയെ പാർപ്പിച്ചു.

ADVERTISEMENT

ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകളിൽ എം.ടി ഇക്കാര്യം എഴുതി. ഇന്ദ്രസേനൻ എന്നാണ് ഈ ആനയെ എം.ടി വിളിച്ചത്. പിന്നീട് ഗുരുവായൂരിൽ എത്തിയപ്പോഴെല്ലാം ഇന്ദ്രസേനനെ കാണാൻ പുന്നത്തൂർ ആനക്കോട്ട സന്ദർശിക്കുമായിരുന്നു സാഹിത്യ കുലപതി. ‘‘ഇന്ദ്രസേനൻ എന്നെ തിരിച്ചറിയുമോ? അവന് എന്നെ ഓർമയുണ്ടോ?’’ ഭാഷാപോഷിണിയിലെ കുറിപ്പ് ഈ വിധം അവസാനിക്കുന്നു.

ഇന്ദ്രസെനിന്റെ ഇപ്പോഴത്തെ ഒന്നാം പാപ്പാൻ സിങ്കൻ എന്ന കൃഷ്ണമൂർത്തി പറയുന്നതു കേൾക്കുക. ‘‘നല്ല ഓർമശക്തിയും സൽസ്വഭാവവുമാണ് ഇന്ദ്രസെന്നിന്റെ പ്ലസ് പോയന്റുകൾ. പ്രത്യേകം എടുത്തു പറയേണ്ട സ്വഭാവഗുണങ്ങളാണ് അത്.’’ കൃഷ്ണമൂർത്തിയും രണ്ടാം പാപ്പാൻ സന്തോഷുമാണ് പുന്നത്തൂർ ആനക്കോട്ടയിൽ ഇന്ദ്രസെന്നിനെ പരിപാലിക്കുന്നത്.

ഉയരപ്പെരുമയിലും ലക്ഷണങ്ങളാലും തലയെടുപ്പിന്റെ പേരിലും, പിന്നെ അപൂർവമായെങ്കിലും വില്ലത്തരത്തിന്റെ പേരിലുമാണ് ആനകൾ ജനശ്രദ്ധയിൽ എത്താറുള്ളത്. ജനക്കൂട്ടത്തിന്റെ ആകർഷണം നേടിയെടുക്കുന്ന തലയെടുപ്പുള്ള ആനകൾ പലപ്പോഴും ദൈവിക പരിവേഷവും നേടാറുണ്ട്. ഗുരുവായൂർ കേശവൻ, ഗുരുവായൂർ പദ്മനാഭൻ എന്നീ ആനകൾക്കു ഭക്തമനസ്സിൽ സ്ഥാനം ഈശ്വരതുല്യമാണ്. അവരുടെ പിൻഗാമിയാണ് പുന്നത്തൂർ ആനക്കോട്ടയിലെ അന്തേവാസികളായ ആനകളുടെ ചെങ്കോലേന്തുന്ന ഗജവീരൻ ഗുരുവായൂർ ഇന്ദ്രസെൻ.

ADVERTISEMENT