താജ്മഹൽ കാണാൻ പോകാനുള്ള പ്ലാനിലാണോ, എങ്കിൽ തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ
യമുനാതീരത്തെ ലോകാദ്ഭുതം, ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അതൊരു വൻ നഷ്ടം തന്നെ. ഡൽഹിയിൽ നിന്ന് ഉദ്ദേശം 200 കിലോമീറ്റർ അകലെയാണ് താജ്മഹൽ. ഇന്ത്യൻ ടൂറിസത്തിന്റെ ഗോൾഡൻ ട്രയാംഗിളിന്റെ ഭാഗമാണ് ആഗ്ര. ഡൽഹി– ആഗ്ര–ജയ്പുർ ബന്ധിപ്പിച്ചുള്ള സഞ്ചാരമാണ് ഗോൾഡൻ ട്രയാംഗിൾ. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ (ഈ ദിവസം

യമുനാതീരത്തെ ലോകാദ്ഭുതം, ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അതൊരു വൻ നഷ്ടം തന്നെ. ഡൽഹിയിൽ നിന്ന് ഉദ്ദേശം 200 കിലോമീറ്റർ അകലെയാണ് താജ്മഹൽ. ഇന്ത്യൻ ടൂറിസത്തിന്റെ ഗോൾഡൻ ട്രയാംഗിളിന്റെ ഭാഗമാണ് ആഗ്ര. ഡൽഹി– ആഗ്ര–ജയ്പുർ ബന്ധിപ്പിച്ചുള്ള സഞ്ചാരമാണ് ഗോൾഡൻ ട്രയാംഗിൾ.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ (ഈ ദിവസം താജ്മഹൽ അവധിയാണ്) രാവിലെ ആറുമുതൽ വൈകിട്ട് ആറര വരെയാണ് താജ്മഹലിലേക്കുള്ള പ്രവേശന സമയം. എല്ലാ മാസത്തെയും പൗർണമി ദിനങ്ങളിലും അതിന് പിന്നിലും ശേഷവുമുള്ള രണ്ട് ദിനങ്ങളിലും രാത്രിയിലും സഞ്ചാരികൾക്ക് താജ് മഹലിലേക്ക് നിയന്ത്രിത പ്രവേശനമുണ്ട്. രാത്രി എട്ടര മുതൽ പന്ത്രണ്ടര വരെയാണ് ഈ പ്രവേശനം. നിലാവിൽ കുളിച്ചു നിൽക്കുന്ന താജ്മഹല്‍ കാണാനും ചിത്രം പകർത്താനും നിരവധി സഞ്ചാരികളുണ്ടാകും എന്നതിനാൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഓഫിസിൽ നിന്ന് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് ഉചിതം. താജ്മഹൽ കാണാനായി ഓൺലൈൻ ബുക്ക് ചെയ്താൽ ക്യൂ നിൽക്കുന്ന സമയം ലാഭിക്കാം. ഓൺലൈന്‍ ബുക്കിങിന്– www.tajmahal.gov.in
താജ്മഹൽ സന്ദർശനവേളയിൽ നിർബന്ധമായും സഞ്ചാരികൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. താജ്മഹലിനുള്ളിൽ പ്രവേശിക്കാനും തിരിച്ചിറങ്ങാനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ടോക്കൺ ആവശ്യമാണ്. ഭക്ഷണസാധനങ്ങൾ, വലിയ ബാഗുകൾ, ഡ്രോൺ,ട്രൈപോഡ് സ്റ്റാൻഡ് തുടങ്ങിയ സാധനങ്ങൾ അകത്തേക്ക് കൊണ്ടുപോകാൻ സാധ്യമല്ല. വ്ലോഗിങ്ങും അനുവദിക്കില്ല. ഇതിന് പ്രത്യേക പെർമിഷൻ എടുക്കേണ്ടതാണ്. ഷൂ കവർ ചെയ്ത് മാത്രമേ താജ്മഹലിനകത്തേക്ക് പ്രവേശനമുള്ളൂ. ഇതിനുള്ള കവർ സമീപത്ത് കിട്ടുന്നതാണ്.
ഡയാന ബഞ്ച്, സൂര്യാസ്തമയം മനോഹരമായി പകർത്താവുന്ന മെഹതാബ് ബാഗ്, പ്രവേശന കവാടത്തിലൂടെയുള്ള കാഴ്ച സുന്ദരമാക്കുന്ന റോയൽ ഗേറ്റ് എന്നിവയാണ് നല്ല ചിത്രങ്ങൾ പകർത്താവുന്ന ഇടങ്ങൾ. യമുനാനദിയിലൂടെയുള്ള തോണിയാത്ര തരപ്പെട്ടാൽ താജ്മഹലിന്റെ സുന്ദരദൃശ്യം ലഭിക്കാനുള്ള സാധ്യതയുണ്ട്.
താജ്മഹൽ യാത്രയിൽ നിർബന്ധമായും അനുഭവിക്കേണ്ട ഇടങ്ങളുണ്ട്, കാഴ്ചകളുണ്ട്. പ്രധാന മുസോളിയത്തിനുള്ളിലെ എക്കോ സ്പോട്ട്, അറബിക് കാലിഗ്രഫിയിലുള്ള ഖുർ ആൻ വരികൾ, പൂന്തോട്ടങ്ങൾ എന്നിവ ഒരിക്കലും ഒഴിവാക്കരുത്.
എല്ലാ വർഷവും ഫെബ്രുവരി– മാർച്ച് മാസങ്ങളിലായി താജ് മഹോത്സവ് നടക്കാറുണ്ട്. ഈ സമയമാണ് ഇവിടം സന്ദർശിക്കാൻ നല്ലത്. 1992 ൽ ആരംഭിച്ച താജ് മഹോത്സവത്തിൽ ഇന്ത്യയുടെ കൈത്തറി, രുചി, കലാ–സാംസ്കാരിക വൈവിധ്യങ്ങൾ എന്നിവ ആസ്വദിക്കാനുള്ള അവസരമുണ്ട്.
എത്തിച്ചേരാൻ എളുപ്പമാർഗങ്ങൾ
മുൻഗണന ഇടനാഴി എന്ന പേരിൽ ആഗ്രയിൽ മെട്രോ ട്രെയിൻ സംവിധാനം നിലവിലുണ്ട്. താജ് ഈസ്റ്റ് ഗേറ്റ് മുതൽ മങ്കമഹേശ്വർ ക്ഷേത്രം വരെയാണ് ഈ പാതയുള്ളത്. ചുരുങ്ങിയ നിരക്കിൽ താജ്മഹൽ, ആഗ്ര കോട്ട, സികന്ദ്ര എന്നിവ കാണാൻ ഈ മെട്രോ സംവിധാനം ഉപയോഗിക്കാം. ഓൺലൈൻ ബുക്കിങ്ങിന്– www.upmetrorail.com
ഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് നേരിട്ട് ട്രെയിൻ സർവീസുണ്ട്. ഡൽഹി ടൂറിസത്തിന്റെ എവരി ഡേ ആഗ്ര എന്ന ട്രാവൽ പാക്കേജിൽ ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി പത്തുവരെ നീളുന്ന പാക്കേജ് നിലവിലുണ്ട്. ഗൈഡ് ഉൾപ്പെടെ ഒരാൾക്ക് ₨1300, കുട്ടികൾക്ക് ₨1150 ആണ് നിരക്ക്. ബുക്കിങ്ങിന്, www.delhitourism.gov.in