Monday 12 July 2021 02:49 PM IST : By Staff Reporter

മകൾക്ക് ആറു മാസം തികഞ്ഞതിന്റെ ആഘോഷം ലണ്ടനിൽ: ചിത്രങ്ങളുമായി അനുഷ്ക ശർമ

anu main

ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും ലണ്ടനിലെ സന്തോഷ നിമിഷങ്ങൾ പങ്കുവച്ചിരിക്കുന്നു. ആറു മാസം പ്രായമുള്ള മകൾ വമികയുമായാണ് താരങ്ങൾ ബ്രിട്ടനിൽ എത്തിയത്. വമിക ജനിച്ചിട്ടു ജൂലൈ ഒന്നിനു ആറു മാസം തികയുന്നതായി അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതോടൊപ്പം യുകെയിൽ നിന്നുള്ള ഫോട്ടോകളും പങ്കുവച്ചു. ‘‘അവളുടെ ഒരു പുഞ്ചിരി ഞങ്ങളുടെ ലോകം മാറ്റിമറിച്ചു. ഈ സ്നേഹത്തിനു വേണ്ടി നമുക്കു ജീവിക്കാം’’ ആശംസകൾ അർപ്പിച്ചുകൊണ്ട് അനുഷ്ക പോസ്റ്റ് ചെയ്തു.

ബ്രൗൺ നിറമുള്ള ട്രഞ്ച് കോട്ട് ധരിച്ച അനുഷ്ക ലണ്ടനിലെ വീഥിയിലൂടെ നടക്കുന്ന ഫോട്ടോ നേരത്തേ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടാണ് മകളോടൊപ്പം കോലിയും ഭാര്യയും മകൾക്ക് ആറു മാസം തികയുന്ന തികയുന്ന ദിനം ആഘോഷിക്കുകയാണെന്നു വാർത്ത പുറത്തു വന്നത്. 2017 ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു അനുഷ്കയും വിരാട് കോലിയുമായി വിവാഹം. 2021 ജനുവരിയിലാണ് ഇവരുടെ ജീവിതത്തിലേക്കു വമിക എത്തിയത്. ന്യൂസീലാൻഡിനെതിരേ ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനായി സതാംപ്റ്റണിൽ എത്തിയപ്പോഴാണ് കോലിയെ അനുഷ്കയും കുഞ്ഞും അനുഗമിച്ചത്. മത്സരത്തിൽ പരാജയപ്പെട്ട ടീം ഓഗസ്റ്റിൽ ഇംഗ്ലണ്ടുമായി ബ്രിട്ടനിലെ കളിക്കളക്കത്തിൽ ഏറ്റുമുട്ടും.

anushka

കോവിഡ് വ്യാപനത്തെ തുടർന്നു ഇന്ത്യക്കാർക്കു പ്രവേശനത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യമാണു യുകെ. റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനാൽ ഇന്ത്യയിൽ നിന്നുള്ള ഒന്നോ രണ്ടോ വിമാനം മാത്രമാണു യുകെയിലേക്കു സർവീസ് നടത്തുന്നത്.