Tuesday 19 July 2022 04:50 PM IST : By സ്വന്തം ലേഖകൻ

നാലമ്പല ദർശനത്തിനൊരുങ്ങി കെഎസ്ആർടിസി, ബുക്കിങ് തുടങ്ങി

nalambalam 03

കർക്കിടക മാസത്തില്‍ നാലമ്പലയാത്രയ്ക്കൊരുങ്ങുന്ന സഞ്ചാരികളെ ലക്ഷ്യം വച്ച് െകഎസ്ആർടിസി. ആലപ്പുഴയിലെ ഏഴ് ഡിപ്പോകളിൽ നിന്നായി ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് നാലമ്പലദർശനത്തിന് വാഹനസൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ ഏഴു ഡിപ്പോകളിൽ നിന്നായി 17 ട്രിപ്പുകളാകും സംഘടിപ്പിക്കുക.

nalambalam 01

 

ഇതിനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രവർത്തിക്കുന്നുണ്ട്. യാത്രയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യണം. ചെലവ് കുറഞ്ഞ കെഎസ്ആർടിസിയുടെ ഈ സഞ്ചാരത്തിന് ഭക്തർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

nalambalam 02

 

വിവിധ ഡിപ്പോകളിലെ കോ– ഓഡിനേറ്റർമാരായ ജീവനക്കാരുടെ സഹായത്തിലാണ് ഇത്തരം ട്രിപ്പുകൾ സംഘടിപ്പിക്കുന്നത്. ആലപ്പുഴയിലെ ഏതു ഡിപ്പോയിൽ നിന്നുമുള്ള ഗ്രൂപ്പ് ബുക്കിങ്ങിനോ, ബജറ്റ് സെൽ ടൂറിസവുമായി ബന്ധപ്പെട്ട അന്വേഷങ്ങൾക്കോ വിളിക്കാം, 9846475874