കൂളാണ് കുക്ക്, കടൽ സുന്ദരമാക്കുന്ന സ്വർഗതുല്യമായ കുക്ക് ദ്വീപുകളെ കുറിച്ച് കേട്ടിട്ടുണ്ടോ!
കുക്ക് ദ്വീപുകൾ, പേര് കേൾക്കുന്ന നിമിഷം തന്നെ കണ്ണുകൾക്കുമുന്നിൽ ഒരു മനോഹരചിത്രം തെളിയും പസഫിക് സമുദ്രത്തിന്റെ നടുവിൽ മുത്തുകൾ പോലെ ചിതറിയ പതിനഞ്ച് ദ്വീപുകൾ. നീലയും പച്ചയും കലർന്ന കടൽ, കാറ്റിൽ തലയാട്ടുന്ന തെങ്ങുകൾ, വെളുത്ത മണൽ തീരങ്ങൾ, പച്ചപ്പിന്റെ പരവതാനി വിരിച്ച പർവതങ്ങൾ... എല്ലാം
കുക്ക് ദ്വീപുകൾ, പേര് കേൾക്കുന്ന നിമിഷം തന്നെ കണ്ണുകൾക്കുമുന്നിൽ ഒരു മനോഹരചിത്രം തെളിയും പസഫിക് സമുദ്രത്തിന്റെ നടുവിൽ മുത്തുകൾ പോലെ ചിതറിയ പതിനഞ്ച് ദ്വീപുകൾ. നീലയും പച്ചയും കലർന്ന കടൽ, കാറ്റിൽ തലയാട്ടുന്ന തെങ്ങുകൾ, വെളുത്ത മണൽ തീരങ്ങൾ, പച്ചപ്പിന്റെ പരവതാനി വിരിച്ച പർവതങ്ങൾ... എല്ലാം
കുക്ക് ദ്വീപുകൾ, പേര് കേൾക്കുന്ന നിമിഷം തന്നെ കണ്ണുകൾക്കുമുന്നിൽ ഒരു മനോഹരചിത്രം തെളിയും പസഫിക് സമുദ്രത്തിന്റെ നടുവിൽ മുത്തുകൾ പോലെ ചിതറിയ പതിനഞ്ച് ദ്വീപുകൾ. നീലയും പച്ചയും കലർന്ന കടൽ, കാറ്റിൽ തലയാട്ടുന്ന തെങ്ങുകൾ, വെളുത്ത മണൽ തീരങ്ങൾ, പച്ചപ്പിന്റെ പരവതാനി വിരിച്ച പർവതങ്ങൾ... എല്ലാം
കുക്ക് ദ്വീപുകൾ, പേര് കേൾക്കുന്ന നിമിഷം തന്നെ കണ്ണുകൾക്കുമുന്നിൽ ഒരു മനോഹരചിത്രം തെളിയും പസഫിക് സമുദ്രത്തിന്റെ നടുവിൽ മുത്തുകൾ പോലെ ചിതറിയ പതിനഞ്ച് ദ്വീപുകൾ. നീലയും പച്ചയും കലർന്ന കടൽ, കാറ്റിൽ തലയാട്ടുന്ന തെങ്ങുകൾ, വെളുത്ത മണൽ തീരങ്ങൾ, പച്ചപ്പിന്റെ പരവതാനി വിരിച്ച പർവതങ്ങൾ... എല്ലാം ചേർന്നൊരുക്കുന്ന സ്വർഗസമാനമായ ഇടം. കുക്ക് ദ്വീപുകൾ പോലെയുള്ള സ്ഥലങ്ങളിൽ പൊതുവേ താമസത്തിന് റിസോർട്ടുകളാണ് കൂടുതലായി കാണുന്നത്. എല്ലാ റിസോർട്ടുകളിലും കുട്ടികളെ ഉൾപ്പെടുത്താൻ കഴിയില്ല എന്നതും പ്രത്യേകതയാണ്. ചില റിസോർട്ടുകൾ ‘adults only’ ആണ്.
ക്രൈസ്റ്റ്‌ചർച്ചിൽ നിന്ന് ഓക്‌ലൻഡ്, അവിടെ നിന്ന് കുക്ക് ദ്വീപിന്റെ തലസ്ഥാനമായ റാരോട്ടോങ്ക ഇങ്ങനെ യാത്ര പ്ലാൻ ചെയ്തു. മടങ്ങുമ്പോഴും അതുപോലെ തന്നെ. വിമാനയാത്ര ഏകദേശം നാല് മണിക്കൂർ. .
റാരോട്ടോങ്കയിലെത്തിയപ്പോൾ അർധരാത്രി. അത്ര വൈകിയ സമയത്തും ഞങ്ങളെ സ്വീകരിച്ചത് അവിടുത്തെ പരമ്പരാഗത ഗാനങ്ങളും, ഉക്കുലെലെയും, മധുരസംഗീതവുമൊത്തുള്ള ഒരു ചെറുബാൻഡിന്റെ വരവേൽപ്പായിരുന്നു. എയർപോർട്ടിൽ മുഴുവൻ ഒരു അവധിക്കാല വൈബ്.
സ്വർഗമീ മണ്ണിലോ..!
കുക്കിൽ ഞങ്ങളുടെ ആദ്യ ദിനം ചിലവഴിക്കാൻ തിരഞ്ഞെടുത്തത് സ്വർഗസുന്ദരമായ ഐറ്റുട്ടാക്കി(Aitutaki) ദ്വീപായിരുന്നു. അവിടെ എത്താനുള്ള ഏറ്റവും എളുപ്പ മാർഗം വിമാനയാത്ര ആയതിനാൽ, റാരോട്ടോങ്കയിൽ എത്തിയ അതേ ദിവസത്തേക്ക് തന്നെ ഞങ്ങൾ ഐറ്റുട്ടാക്കി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. വെറും 34 യാത്രക്കാരെ മാത്രം കൊണ്ടുപോകാനാകുന്ന ചെറിയൊരു വിമാനമാണ് ഞങ്ങളെ ഐറ്റുട്ടാക്കിയിലേക്ക് കൊണ്ടുപോയത്. റാരോട്ടോങ്കയ്ക്ക് ശേഷം സഞ്ചാരികൾ ഏറ്റവും അധികം സന്ദർശിക്കുന്ന സ്ഥലമാണിത്. ഏകദേശം 2000 പേർ മാത്രമാണ് അവിടെ താമസിക്കുന്നത്. 200 കിലോമീറ്റർ ദൂരം വെറും 50 മിനിറ്റിൽ പിന്നിട്ട് ഞങ്ങൾ ഐറ്റുട്ടാക്കിയിലെത്തി. ഒരു ദിവസത്തെ യാത്ര മാത്രമായതിനാൽ, രാവിലെ ആദ്യ ഫ്ലൈറ്റും, അതിനനുസരിച്ചുള്ള ടൂർ & ക്രൂസ് പാക്കേജും ബുക്ക് ചെയ്തിരുന്നു. വിമാനത്താവളത്തിൽ തന്നെ ഞങ്ങളുടെ ടൂർ ഓപ്പറേറ്റർ സ്വീകരിച്ചു. ലേ ട്രക്ക് (Le Truck) എന്ന് പേരുള്ള, തുറന്ന മേൽക്കൂരയുള്ള, നമ്മുടെ നാട്ടിലെ ജീപ്പിനെയോ വലിയ ഓട്ടോറിക്ഷയെയോ ഓർമ്മിപ്പിക്കുന്ന വാഹനം ഞങ്ങളെയും കൊണ്ട് യാത്ര തുടങ്ങി. കടൽക്കാറ്റും വഴിയരികിലെ സുന്ദര കാഴ്ചകളും ആസ്വദിച്ച് യാത്ര ചെയ്യാൻ ആ വാഹനം വളരെയേറെ സൗകര്യപ്രദമായിരുന്നു.
200 വർഷം പഴക്കമുള്ള അറുടങ്ങ പള്ളി (Arutanga CICC Church) ആയിരുന്നു പ്രധാന ആകർഷണം. തുടർന്ന്, ഒരു ചെറിയ ബീച്ചിലേക്കാണ് പോയത്. അവിടെ 21 മീറ്റർ നീളമുള്ള വക്ക (catamaran)യായിരുന്നു. മൂടിയ മേൽക്കുരയും, ഇരിപ്പിടങ്ങളും വിശാലമായ ഡെക്കും, ബാത്ത് റൂമും എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉള്ള ഈ വക്കയിലാണ് ദിവസം മുഴുവൻ നടക്കുന്ന വക്ക ക്രൂസ് ചെയ്യുന്നത്.
ക്രൂസ് വഴി പല ചെറിയ ദ്വീപുകളിലും പോയി. അതിൽ ഏറെ മനോഹരമായത് വൺ ഫൂട്ട് ഐലൻഡ് (One Foot Island) ആയിരുന്നു. ആഴം കുറഞ്ഞ തടാകജലവും, വെളുത്ത മണൽ തീരങ്ങളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന വിനോദസഞ്ചാരികൾക്കും, സ്നോർകലിങ് പ്രേമികൾക്കും പ്രിയപ്പെട്ടയിടം. മത്സ്യസമ്പത്തു കൊണ്ട് പ്രശസ്തമാണ് ഈ ദ്വീപ്. ഇവിടുത്തെ പോസ്റ്റ് ഓഫിസിൽ നിന്നും പാസ്‌പോർട്ടിൽ ഒരു സ്പെഷ്യൽ സ്റ്റാമ്പ് പതിപ്പിക്കുന്നതിനും അവസരം ഉണ്ടായിരുന്നു, യാത്രയുടെ ഓർമ്മയ്ക്കായി ഒരു മനോഹരമായ അടയാളം.
അതിനുശേഷം, ചില ചെറിയ ദ്വീപുകളിൽ കൂടി ക്രൂസ് നിർത്തി. സമുദ്രത്തിന്റെയും ദ്വീപുകളുടെയും മനോഹര കാഴ്ചകൾ മനസിൽ പതിഞ്ഞു. വൈകിട്ട് അഞ്ചരയോടെ ഞങ്ങൾ റാരോട്ടോങ്കയിലേക്ക് മടങ്ങി.
നീലജലാശയത്തിൽ നീന്തിത്തുടിച്ച്....
പിറ്റേ ദിവസം, ഞങ്ങളുടെ ആദ്യ പരിപാടി വാടകയ്ക്ക് ഒരു കാറെടുക്കലായിരുന്നു. മനോഹരമായ അറോവ ലഗൂൺ (Aroa Lagoon) എന്ന സ്ഥലമാണ് ആദ്യ ലക്ഷ്യം. സ്നോർക്കലിങ് ആണ് പ്രധാന ഉദ്ദേശ്യം. വളരെ ചെറിയ തിരമാലകളും, ക്രിസ്റ്റൽ നീല ജലവും, വെള്ള മണൽ തീരങ്ങളും, നിറഞ്ഞു കിടക്കുന്ന വർണാഭമായ കടൽപുറ്റുകളും ചേർന്നതാണ് അറോവ ലഗൂൺ. ആഴം വളരെ കുറവാണ്. 20 വർഷങ്ങൾക്ക് മുൻപ് അറോവ ലഗൂണിനെ ഒരു സംരക്ഷിത പ്രദേശം (Protected Marine Sanctuary) ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സമുദ്ര ജീവജാലങ്ങളുടെ സൗന്ദര്യം വരും തലമുറകൾക്ക് ആസ്വദിക്കാനും, ഈ പരിസ്ഥിതിയെ സംരക്ഷിക്കാനുമാ യിരുന്നു. സമുദ്രത്തിനടിയിലെ ആ മായാലോകം, നമ്മൾ അക്വാറിയങ്ങളിലും, എക്സിബിഷനുകളിലും മറ്റും മാത്രം കണ്ടിട്ടുള്ള പല വിധത്തിലുള്ള വർണ്ണ മത്സ്യങ്ങളെ നേരിട്ട് കാണുമ്പോൾ കിട്ടുന്ന ഒരു അനുഭവം വേറെ തന്നെ ആണ്.
റാരോട്ടോങ്കയിൽ പ്രധാനമായി ഒരു റോഡ് മാത്രമാണുള്ളത്. മുഴുവൻ ദ്വീപിനെ ചുറ്റി 32 കിലോമീറ്റർ വിസ്തൃതിയിലാണ് അറ തപു (Ara Tapu) എന്ന ഈ റോഡ് . അത് പൂർണമായും കാറിൽ കറങ്ങി വരാൻ ഏകദേശം 45-50 മിനുട്ട് മാത്രമേ എടുക്കുകയുള്ളൂ. ഈ പ്രധാന റോഡ് കൂടാതെ അറ മേതുവ (Ara Metua) എന്ന ഒരു പഴയ റോഡ് കൂടിയുണ്ട്. അവിടുത്തെ പ്രദേശവാസികൾ ആണ് ഈ റോഡ് അധികവും ഉപയോഗിക്കുന്നത്.
അടുത്ത ദിവസം ശനിയാഴ്ച ആയിരുന്നു. ഞങ്ങൾ രാവിലെ തന്നെ പുനാംഗ നുയി മാർക്കറ്റ് (Punanga Nui Market) സന്ദർശിക്കാൻ പോയി. ശനിയാഴ്ചകളിൽ മാത്രമേ അത് തുറന്നു പ്രവർത്തിക്കുകയുള്ളൂ. റാരോട്ടോങ്കയിലെ പ്രധാന പട്ടണമായ അവറുവ(Avaru)aയിലാണ് ഈ മാർക്കറ്റ്. വിവിധ ഭക്ഷണങ്ങൾ , ജൈവ കാപ്പി, മുത്തുകൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന നിറയെ കടകൾ അവിടെ ഉണ്ടായിരുന്നു.
ഇവിടെ നിന്നാണ് ഞങ്ങൾ കുക്കിലുള്ളവർ ഉടോ (uto) എന്ന് വിളിക്കുന്ന തേങ്ങ പൊങ്ങ് ഉപയോഗിച്ചുള്ള ഒരു പാനീയം ആദ്യമായി കഴിച്ചത്. പൊങ്ങ് ചെറുതായരിഞ്ഞ്, കരിക്ക് കൂട്ടി ചേർത്താണ് അത് ഉണ്ടാക്കുന്നത്. ഇളം മധുരമുള്ള ഒരു പാനീയമാണിത്.
ഗ്ലാസ് ബോട്ടിലെ കറക്കവും മലകയറ്റവും
മാർക്കറ്റിൽ നിന്ന് ഞങ്ങൾ അടുത്തതായി പോയത് റാരോ റീഫ് സബ് ടൂർ ആയിരുന്നു. 8 മുതൽ 10 പേർ വരെ മാത്രം യാത്ര ചെയ്യാവുന്ന ചെറിയൊരു ഗ്ലാസ് ബോട്ടം ബോട്ടിലാണ് യാത്ര. രണ്ട് തട്ടുള്ള ഈ ബോട്ടിന്റെ താഴെത്തട്ടു വെള്ളത്തിന്റെ അടിയിലാണ്.ബോട്ടിന്റെ അടിഭാഗം സുതാര്യമായതിനാൽ, താഴെ ഇരുന്ന് നേരിട്ട് സമുദ്ര ജീവികളെ കാണാൻ കഴിയും. മുകളിൽ ഇരുന്ന് ചുറ്റുപാടുകളുടെ കാഴ്ചകളും ആസ്വദിക്കാം. ഏകദേശം 1.5 മണിക്കൂർ ദൈർഘ്യമുള്ള ടൂർ. സഞ്ചാരികളെ അവർ റാരോട്ടോങ്കയുടെ റീഫിന്റെ സംരക്ഷണ വലയത്തിനു പുറത്തേക്ക് കൊണ്ടുപോകും. വഴിയിലുടനീളം പല തരത്തിലുള്ള മത്സ്യങ്ങളെയും, മറ്റ് സമുദ്ര ജീവികളെയും കാണാൻ കഴിഞ്ഞു. 100 വർഷത്തോളം പഴക്കമുള്ള ഒരു കപ്പൽ മുങ്ങിയ സ്ഥലത്തേക്കും കൂട്ടിക്കൊണ്ടുപോയി. 1916-ൽ മുങ്ങിപ്പോയ ‘RMS Maitai’ എന്ന ബ്രിട്ടീഷ് കപ്പലാണത്. 1892-ൽ സി എസ് സ്വാൻ ആൻഡ് ഹണ്ടർ വാൾസെന്റ് കമ്പനിയാണ് ഈ റോയൽ മെയിൽ ഷിപ്പ് നിർമ്മിച്ചത്. 1916 ഡിസംബർ 25-ന് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് വെല്ലിങ്ടണിലേക്കുള്ള യാത്രയ്ക്കിടെ, റാരോട്ടോങ്കയിലെ അവാരുവ ഹാർബറിന് പുറത്തുവച്ച് കപ്പൽ പാറയിൽ ഇടിച്ച് മുങ്ങി. നൂറ്റാണ്ടോളം കടലിന്റെ അടിയിൽ വിശ്രമിച്ച ശേഷം, ഇന്ന് അത് റീഫിന്റെ ഭാഗമായി മാറിയിട്ടുണ്ട്.
പിറ്റേ ദിവസം ഞങ്ങൾ Rarotongaയിലെ പ്രശസ്തമായ സൂചിമല (Te Rua Manga, The Needle) കയറാനുള്ള ഒരു ഹൈക്കിങ്ങിനാണ് പോയത്. ആകാശത്തേക്ക് സൂചിപോലെ ഉയർന്ന് നിൽക്കുന്ന പാറക്കൂട്ടം ആയതിനാലാണ് അതിന് ഈ പേര് വന്നത്. മഴപെയ്തതിനാൽ വഴിയിലുടനീളം ചെറിയ വെള്ളച്ചാട്ടങ്ങൾ കണ്ടു. എന്നാൽ ചില ഭാഗങ്ങൾ വളരെ വഴുക്ക് നിറഞ്ഞതായതിനാൽ യാത്ര കുറച്ചു ബുദ്ധിമുട്ടേറിയതായിരുന്നു. ഏകദേശം ആറു കിലോമീറ്റർ ദൂരം ഉള്ള ഈ ട്രെക്ക് പൂർത്തിയാക്കാൻ ഞങ്ങൾ അഞ്ച് മണിക്കൂറോളം എടുത്തു. പല ഭാഗങ്ങളിലും പാറകളും മരവേരുകളും നിറഞ്ഞിട്ടുള്ള, വ്യക്തമായ മാർക്കിങ് ഇല്ലാത്ത ഒരു ട്രാക്ക് ആയതിനാൽ മുന്നോട്ട് നീങ്ങാൻ നല്ല പ്ലാനിങ് ആവശ്യമാണ്. റാരോട്ടോങ്കയുടെ ഭൂരിഭാഗവും, പിന്നെ നീല നിറത്തിൽ പരന്നുകിടക്കുന്ന പസഫിക് സമുദ്രവുമാണ് മലമുകളിൽ നിന്നുള്ള സുന്ദര ദൃശ്യം.
ആ രാത്രി, ഞങ്ങൾ താമസിച്ച റിസോർട്ടിൽ ഒരു കൾചറൽ നൈറ്റ് ഒരുക്കിയിരുന്നു. കുക്ക് ദ്വീപുകളുടെ പരമ്പരാഗത നൃത്തങ്ങളും സംഗീതവും നിറഞ്ഞ മനോഹരമായൊരു സന്ധ്യ.