ഡിസംബറിൽ ജനിച്ചവർക്കും ടാൻസാനിയയ്ക്കും ഗോവക്കാരൻ മാനുവലുമായി എന്തു ബന്ധം
ഡിസംബറിന്റെ കുളിർമയുള്ള ദിനങ്ങളിൽ ഭൂമിയിലേക്ക് പിറന്നു വീണവർക്കും ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയ്ക്കും ഗോവയിൽ നിന്ന് എത്തിയ കേവലം തയ്യൽക്കാരൻ മാത്രമായിരുന്ന മാനുവൽ ഡിസൂസയുമായി മറക്കാനാവാത്ത ബന്ധമുണ്ട്, വിലമതിക്കാനാകാത്ത രത്നക്കല്ലിന്റെ ബന്ധം. ലോകസഞ്ചാരിയായ അഞ്ജലി തോമസ് ടാൻസാനിയൻ നഗരമായ അരുഷയുടെ
ഡിസംബറിന്റെ കുളിർമയുള്ള ദിനങ്ങളിൽ ഭൂമിയിലേക്ക് പിറന്നു വീണവർക്കും ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയ്ക്കും ഗോവയിൽ നിന്ന് എത്തിയ കേവലം തയ്യൽക്കാരൻ മാത്രമായിരുന്ന മാനുവൽ ഡിസൂസയുമായി മറക്കാനാവാത്ത ബന്ധമുണ്ട്, വിലമതിക്കാനാകാത്ത രത്നക്കല്ലിന്റെ ബന്ധം. ലോകസഞ്ചാരിയായ അഞ്ജലി തോമസ് ടാൻസാനിയൻ നഗരമായ അരുഷയുടെ
ഡിസംബറിന്റെ കുളിർമയുള്ള ദിനങ്ങളിൽ ഭൂമിയിലേക്ക് പിറന്നു വീണവർക്കും ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയ്ക്കും ഗോവയിൽ നിന്ന് എത്തിയ കേവലം തയ്യൽക്കാരൻ മാത്രമായിരുന്ന മാനുവൽ ഡിസൂസയുമായി മറക്കാനാവാത്ത ബന്ധമുണ്ട്, വിലമതിക്കാനാകാത്ത രത്നക്കല്ലിന്റെ ബന്ധം. ലോകസഞ്ചാരിയായ അഞ്ജലി തോമസ് ടാൻസാനിയൻ നഗരമായ അരുഷയുടെ
ഡിസംബറിന്റെ കുളിർമയുള്ള ദിനങ്ങളിൽ ഭൂമിയിലേക്ക് പിറന്നു വീണവർക്കും ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയ്ക്കും ഗോവയിൽ നിന്ന് എത്തിയ കേവലം തയ്യൽക്കാരൻ മാത്രമായിരുന്ന മാനുവൽ ഡിസൂസയുമായി മറക്കാനാവാത്ത ബന്ധമുണ്ട്, വിലമതിക്കാനാകാത്ത രത്നക്കല്ലിന്റെ ബന്ധം. ലോകസഞ്ചാരിയായ അഞ്ജലി തോമസ് ടാൻസാനിയൻ നഗരമായ അരുഷയുടെ രത്നത്തിളക്കമുള്ള കാഴ്ചകൾ വിവരിക്കുന്നു.
ടാൻസാനിയയിലെ മോഷിയിൽ വച്ചാണ് ആരോ എന്നോട് പറയുന്നത് ‘കാലുകൾക്ക് അൽപം വിശ്രമം കൊടുക്കണമെങ്കിൽ അരുഷയിലേക്കൂ പോകൂ. ആ സ്ഥലം നിങ്ങളെ അമ്പരപ്പിക്കും.’ മടിച്ചു നിന്നില്ല. മറ്റാറ്റുവിൽ (മിനി ബസ്) ഒരു മണിക്കൂർ യാത്ര അവസാനിച്ചപ്പോൾ അദ്ഭുതപ്പെട്ടുപോയി. കെയ്റോ–കേപ് ടൗൺ പാതയുടെ കൃത്യം പകുതിയിൽ, കൂറ്റൻ ക്ലോക്ക് ടവർ പോലെ കൊളോണിയൽ ചിഹ്നങ്ങൾ പേറുന്ന അതിർത്തി നഗരം അരുഷ, പ്രാദേശിക ശൈലിയിൽ പറഞ്ഞാൽ എ–ടൗൺ.
ആ നഗരം ആദ്യ കാഴ്ചയിൽ തന്നെ നൽകിയ ഊർജം പറഞ്ഞറിയിക്കാനാകില്ല. നഗരത്തിലെ ആഫ്രികഫേയിലെ വെയ്റ്റർ തന്ന ചില സൂചനകൾ കൂടി ആയപ്പോൾ അവിടെയങ്ങ് അലിഞ്ഞു ചേർന്നു ഞാൻ. ഈ പഴയ ജർമൻ പട്ടാള പാളയത്തെ ലോകഭൂപടത്തിൽ പ്രതിഷ്ഠിച്ച ഗോവയിൽ നിന്നെത്തിയ തയ്യൽക്കാരനെപ്പറ്റിയായിരുന്നു വെയ്റ്റർ ആദ്യം പറഞ്ഞത്. മിസ്റ്റർ ഖാനും അദ്ദേഹത്തിന്റെ ചിക്കൻ ഓൺ ദി ബോണറ്റ് എന്ന വിഭവവും ആയിരുന്നു രണ്ടാമത്തെ കഥ.
അധിനിവേശങ്ങളുടെ നഗരം
വടക്കൻ ടാൻസാനിയയിൽ വസിക്കുന്ന ഗോത്ര വംശം വാഅരുഷയിൽ നിന്നാണ് എ ടൗണിന് അരുഷ എന്ന പേരു ലഭിച്ചത്. 1830 കളിൽ മസായി ജനങ്ങൾ ഇവിടം കയ്യടക്കി. പാതി നാടോടികളായ അവരുടെ ജീവിതത്തിനു ചേരുംവിധം മണ്ണും കമ്പും കൊണ്ടു നിർമിച്ച ഏതാനും വീടുകളൊഴിച്ച് ഒന്നും അവരുടേതായി നഗരത്തിനു ലഭിച്ചില്ല. 1896 ൽ രണ്ട് മിഷനറി പ്രവർത്തകർ കൊല്ലപ്പെട്ടതോടെ ഈ പ്രദേശം ജർമൻ പട്ടാളം പിടിച്ചെടുത്തു. അവർ ഒരു ജർമൻ ബോമ (കോട്ട) കെട്ടി. 20ാം നൂറ്റാണ്ടായപ്പോൾ ഗ്രീക്ക് ലക്ഷപ്രഭുവായ ഗലനോസ് നഗരത്തിൽ ക്ലോക്ക് ടവർ നിർമിച്ചു. അത് ഇപ്പോഴും നിലനിൽക്കുന്നു.
ഒന്നാം ലോകമഹായുദ്ധത്തിനിടയ്ക്ക് 1916 ൽ, ജർമൻകാരെ പുറത്താക്കി അരുഷ പ്രദേശം ബ്രിട്ടിഷുകാർ കയ്യടക്കി. അവർ വാണിജ്യം കരുത്തുറ്റതാക്കി, റെയിൽവേ നിർമിച്ചു. 1928–29 കാലത്ത് റെയിൽ റോഡ് ഗതാഗതം മോഷിയിൽ നിന്ന് അരുഷയിലേക്കു നീട്ടിയതോടെ ഈ നഗരങ്ങൾക്കിടയിൽ വാണിജ്യ ബന്ധം വർധിക്കുകയും അതുവഴി സമൃദ്ധി കൈവരുകയും ചെയ്തു.
മൂന്നു ദശാബ്ദങ്ങൾക്കു ശേഷം ജൂലിയസ് ന്യേരെ നേതൃത്വം കൊടുത്ത ടാങ്കനിക്ക ആഫ്രിക്കൻ നാഷനൽ യൂണിയനിലേക്ക് അധികാരം കൈമാറി. 1961 ൽ ടാങ്കനിക്ക സ്വയംഭരണാധികാരമുള്ള രാജ്യമായി. മൂന്നു വർഷത്തിനു ശേഷം ടാങ്കനിക്കയും സാൻസിബാറും ചേർന്നാണ് ടാൻസാനിയ എന്ന പുതിയ രാഷ്ട്രമായത്. 2006 ലാണ് അരുഷ ഔദ്യോഗികമായി ഒരു നഗരമായി പ്രഖ്യാപിക്കപ്പെട്ടത്. വടക്കൻ ടാൻസാനിയയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമാണ് അരുഷ ഇപ്പോൾ. ഒട്ടേറെ സഫാരി ഡെസ്റ്റിനേഷനുകളുടെ സാമീപ്യമുള്ളതിനാൽ ഇവിടത്തെ പ്രധാന വ്യവസായങ്ങളിലൊന്ന് ടൂറിസമാണ്.
ഭാഗ്യം തുണച്ച ഗോവക്കാരൻ
ഗോവയിൽ നിന്നുള്ള തയ്യൽക്കാരൻ മാനുവൽ ഡി സൂസയെ വടക്കൻ ടാൻസാനിയയിലെ വിദൂര കുഗ്രാമത്തിൽ എത്തിച്ചത് യാദൃച്ഛികമായ കുറേ കാര്യങ്ങളാണ്. 1913 ൽ ജനിച്ച മാനുവൽ തയ്യൽപ്പണിയിൽ വിദഗ്ധനായി 1933 ൽ ടാങ്കനിക്കയിലേക്കു കുടിയേറി. ആഫ്രിക്കയിലെ ആരും ചെല്ലാത്ത നാടുകളിലേക്ക് തൊഴിൽ തേടി അയാൾ കാൽനടയായി സഞ്ചരിച്ചു. 1939 ആയപ്പോഴേക്ക് കിഴക്കൻ ടാങ്കനിക്കയിലെ ലൂപ സ്വർണഖനികളിൽ അയാൾ തന്റെ ഭാഗ്യം തിരഞ്ഞു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തോടെ അതിൽ ലാഭമില്ലാതായപ്പോൾ ഡാർ എസ് സലാമിൽ ചെന്ന് തയ്യൽ വേല പുനരാരംഭിച്ചു. അധികം താമസിയാതെ തന്നെ ഭാഗ്യത്തിന്റെ വിളി വന്നപ്പോൾ ഷിന്യാങ്ഗ ഡയമണ്ട് ഫീൽഡിലേക്ക് കുടിയേറി. അവിടെ ചില രാഷ്ട്രീയ പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനാൽ മാനുവലിന് ലൈസൻസ് സ്വന്തമാക്കാനായില്ല. ഒരുവിധത്തിലുള്ള ആയുധവും എടുക്കാതെ ആ തയ്യൽക്കാരൻ വിക്ടോറിയ തീരങ്ങളിലൂടെ കുപ്പായം തുന്നിക്കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ പ്രയാണം തുടർന്നു.
1967 ആയപ്പോൾ മാനുവലിന്റെ താമസം അരുഷയിലായി. ഒരു വാരാന്ത്യത്തിൽ കുറച്ച് ആളുകളെക്കൂട്ടി, വാഹനവും ഡ്രൈവറെയും സംഘടിപ്പിച്ച് പര്യവേക്ഷണത്തിന് ഇറങ്ങി. റോഡിന്റെ നിലവാരം മോശമായതോടെ മ്ടക്കുജ ഗ്രാമത്തിനപ്പുറത്തേക്ക് സഞ്ചരിക്കാൻ ഡ്രൈവര്‍ വിസമ്മതിച്ചു. എന്നാൽ മാനുവൽ തിരിച്ചു പോകാൻ തയാറായില്ല. ആ നാട്ടിൽ രത്നം തേടി ഭാഗ്യപരീക്ഷണത്തിന് മുതിർന്നു അയാൾ. മൂന്നു മാസത്തിനു ശേഷം 1967 ജൂലൈയിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടത്തിന് മാനുവൽ ഉടമയായി, രത്നലോകത്തെ മാറ്റിമറിച്ച ഒരു കണ്ടെത്തലായിരുന്നു അത്.
ലോകം അന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ രത്നക്കല്ലായിരുന്നു മാനുവൽ കണ്ടെത്തിയത്. ടാൻസാനിയയുമായി ബന്ധിപ്പിച്ച് ടാൻസനൈറ്റ് എന്ന് അതിനു പേരും നൽകി.
ഈ കണ്ടെത്തലിനു ശേഷം രണ്ടു വർഷം കഴിഞ്ഞപ്പോൾ മാഡ് മാനുവൽ ഒരപകടത്തിൽ മരണമടഞ്ഞു. എങ്കിലും അരുഷയിലേക്ക് ഐശ്വര്യസമൃദ്ധി കൊണ്ടുവന്ന വ്യക്തി എന്ന നിലയിൽ, ഡിസംബറിൽ ജനിച്ചവരുടെ ജൻമനക്ഷത്രക്കല്ല് കണ്ടെത്തിയ ആൾ എന്ന നിലയ്ക്കൊക്കെ അദ്ദേഹത്തിന്റെ പേര് അനശ്വരമായി.
പഴമയേറിയ ഹോട്ടൽ
ഇത്രയൊക്കെ വിവരങ്ങളുമായിട്ടാണ് ദി അരുഷ ഹോട്ടലിലേക്ക് ഞാൻ പുറപ്പെട്ടത്. 1894 ൽ നിർമിച്ച ഈ ഹോട്ടൽ നഗരത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ഏറ്റവും പഴയ ഹോട്ടലാണ്. രണ്ട് മുറിയിൽ ജർമൻ ഗസ്റ്റ് ഹൗസ് ആയി തുടങ്ങിയതു മുതൽ എല്ലാക്കാലത്തും കേപ്–കെയ്റോ സഞ്ചാരികളുടെ പ്രിയപ്പെട്ട താവളമാണ്.
ഹോട്ടലിനു സമീപം തന്നെയാണ് ക്ലോക്ക് ടവർ, നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന അടയാളം മാത്രമല്ല കേപ്ടൗൺ–കെയ്റോ പാതയുടെ മധ്യബിന്ദുവായും അതിനെ കണക്കാക്കുന്നു. ഏതാനും നിമിഷം അവിടെ ചെലവിട്ട്, നൂറു വർഷം മുൻപ് ക്ലോക്ക് ടവറും പരിസരങ്ങളും എങ്ങനെ ആയിരുന്നിരിക്കാമെന്ന് ആലോചിച്ചു.
പിന്നീട് ബോമ റോഡിലെ ടൂറിസ്റ്റ് ഓഫിസ് പിന്നിട്ട് വെള്ളപൂശിയ ജർമൻ ബോമകളിലേക്കാണ് പോയത്. ജർമനിയുടെ അധിനിവേശ കാലത്ത് നിർമിച്ച ഇവിടെ ഇപ്പോൾ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയമാണ് പ്രവർത്തിക്കുന്നത്. മൂന്നു ഭാഗങ്ങളുള്ള മ്യൂസിയത്തിന്റെ ഒരു ശാഖ പൂർണമായും മനുഷ്യന്റെ പരിണാമചരിത്രമാണ്. ഈ വിഷയത്തിൽ നമ്മുടെ ഇന്നത്തെ അറിവിന്റെ നല്ല പങ്കും ടാൻസാനിയയിൽ കണ്ടെടുത്ത ഫോസിലുകളിൽ നിന്നാണ് കിട്ടിയിട്ടുള്ളത്. ടാൻസാനിയയുടെ സാംസ്കാരിക പൈതൃകം വെളിപ്പെടുത്തുന്ന കൾച്ചറൽ സെന്ററും മസായി മാർക്കറ്റുമാണ് മററു ചില ആകർഷണങ്ങൾ.
ചിക്കൻ ഓൺ ദി ബോണറ്റ്
രാത്രി അൽപം വൈകി നടക്കാറിറങ്ങിയത് പ്രത്യേക ലക്ഷ്യവുമായാണ്. പകൽ ഗാരേജ് ആയിട്ടും രാത്രി ചിക്കൻ വിഭവങ്ങൾ വിളമ്പുന്ന ഖാൻസ് ബിബിക്യു എന്ന ഭക്ഷണശാലയായും പ്രവർത്തിക്കുന്ന ഇടത്തേക്കാണ് പോകുന്നത്. അരുഷയിലെ ഭക്ഷണമേഖലയുടെ പരിവർത്തനം അടയാളപ്പെടുത്തന്നു ഇവിടെ. അതിന്റെ ഉടമസ്ഥൻ ഖാൻ ഇന്ത്യൻ വംശജനാണ്. അദ്ദേഹത്തിന്റെ കുടുംബക്കാർ റെയിൽറോഡ് പദ്ധതികളിലെ തൊഴിലാളികളായി 1920 കളിൽ ടാൻസാനിയയിൽ എത്തിയവരാണ്.
ഖാൻ ഒരിക്കലും ഇവിടംവിട്ടു പോയില്ല, പകരം ഗ്രിൽ ചെയ്ത, സ്ക്വീസ് ചെയ്ത കോഴി വിഭവങ്ങൾ (ന്യാമ ചോമ) പാകം ചെയ്തു കൂട്ടി. ഒപ്പം സലാഡുകളും പഞ്ചസാരപ്പാനിയിലിട്ട ഇന്ത്യൻ പലഹാരം ജിലേബിയും. നാവിനു രുചിയായി എന്തെങ്കിലും കഴിക്കാനാഗ്രഹിച്ച നാട്ടുകാരും വിദേശികളും ഖാൻ വിഭവങ്ങളുടെ ആരാധകരായി. ഈ നഗരത്തിൽ എവിടെ ആഹാരം കഴിച്ചാലും എപ്പോഴെങ്കിലും ഒരിക്കൽ ഇവിടെത്താത്തവരായി ആരും കാണില്ല.
നീലക്കല്ലിൽ തിളങ്ങുന്ന തെരുവ്
ഒരു വിശേഷ ഡെസ്റ്റിനേഷനിലേക്കു പോകുന്ന സഞ്ചാരികളുടെ എണ്ണം കണ്ട് അദ്ഭുതപ്പെട്ട് ഞാനും അവർക്കൊപ്പം ചേർന്നു. ഇന്ത്യ തെരുവിലെ ബ്ലൂ പ്ലാസയാണ് അവരുടെ, എന്റെയും ലക്ഷ്യം. ടാൻസനൈറ്റ് എന്ന അപൂർവ രത്നം കൺകുളിർക്കെ കാണുക എന്നതാണ് മോഹം. അരുഷയിൽ മറക്കാതെ കാണേണ്ട ഒരു കാഴ്ചയാണ് ടാൻസനൈറ്റ് മ്യൂസിയത്തിലെ നീലക്കല്ല്.
ബ്ലൂ പ്ലാസയിൽ ചെന്ന് എലവേറ്ററിൽ മൂന്നാം നിലയിലേക്കു പോയി. അവിടത്തെ സൗജന്യ ഗൈഡഡ് ടൂർ താത്കാലിക ഖനികളിലൂടെ നമ്മെ കൊണ്ടുപോകും. കിളിമഞ്ജാരോ പർവതത്തിന്റെ താഴ്‌വരയിൽ നിന്ന് ഈ തിളങ്ങുന്ന നീലക്കല്ല് ഖനനം ചെയ്തെടുത്ത ചരിത്രം അതിലൂടെ വിശദമാക്കും. അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ടാൻസനൈറ്റ് കല്ലുകളിലൂടെ കണ്ണോടിക്കാം, മെയ്യിൽ അണിയണമെന്നു തോന്നുന്നെങ്കിൽ ഒരെണ്ണം സ്വന്തമാക്കാം.
ഡിസംബർ ബേബികളുടെ ജൻമനക്ഷത്രക്കല്ലായ ടാൻസനൈറ്റിന് ടാൻസാനിയയുമായി മാത്രമല്ല, ഇന്ത്യയുമായും ബന്ധമുണ്ട്.