സ്പെയിനിലെ ഗ്രാനഡയിൽ സ്ഥിതി ചെയ്യുന്ന നസ്‌രിദ് കൊട്ടാരങ്ങൾ അലമ്പ്രയുടെ ഏറ്റവും മനോഹാരിതയുള്ള ഇടമാണ്. മൂറിഷ് വാസ്തുകല, അറബിക് കൊത്തുപണി, പൂന്തോട്ടങ്ങൾ എന്നിവയാൽ‍ ലോകപ്രശസ്തമാണ്. അലമ്പ സന്ദർശിക്കുന്നവർ തീർച്ചയായും കാണേണ്ട കൊട്ടാരസമുച്ചയമാണിത്. പ്രകൃതിസൗന്ദര്യം ചേർത്തു വച്ച ജനറലൈഫെ നസ്‌രിദ്

സ്പെയിനിലെ  ഗ്രാനഡയിൽ സ്ഥിതി ചെയ്യുന്ന നസ്‌രിദ് കൊട്ടാരങ്ങൾ അലമ്പ്രയുടെ  ഏറ്റവും മനോഹാരിതയുള്ള ഇടമാണ്. മൂറിഷ് വാസ്തുകല, അറബിക് കൊത്തുപണി, പൂന്തോട്ടങ്ങൾ എന്നിവയാൽ‍ ലോകപ്രശസ്തമാണ്. അലമ്പ സന്ദർശിക്കുന്നവർ  തീർച്ചയായും കാണേണ്ട കൊട്ടാരസമുച്ചയമാണിത്.

പ്രകൃതിസൗന്ദര്യം ചേർത്തു വച്ച ജനറലൈഫെ

നസ്‌രിദ് ഭരണാധികാരികളുടെ വേനൽക്കാല വസതിയായിരുന്നു ജനറലൈഫെ. അലമ്പ്രയിലെ സൗന്ദര്യം നിറഞ്ഞ പൂന്തോട്ടങ്ങളെല്ലാം ഈ ഭാഗത്താണ്. മനോഹരമായ നടപ്പാതകളും ജലധാരകളും അലങ്കാരവൃക്ഷങ്ങളും, വെട്ടിനിർത്തിയ ചെടിപ്പടർപ്പുകളും ഏറെ പ്രായം ചെന്ന കൂറ്റൻ വൃക്ഷങ്ങളും ഭൂപ്രകൃതിയിൽ ലയിച്ചു കിടക്കുന്നു. ഒപ്പം  നീരൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും കുളങ്ങളും ചേരുമ്പോൾ കുളിർമയും ഭംഗിയും ഇരട്ടിയാകും. സ്വർഗത്തെ പ്രതിനിധീകരിച്ച് മൂറുകൾ പണിത ഏറ്റവും പഴക്കമുള്ള ഉദ്യാനങ്ങളിലൊന്നാണ് ഇതെന്ന് കരുതുന്നു.
നീളത്തിലുള്ള കുളവും ഇരുവശത്തും ജലധാരകളും രണ്ടറ്റത്തും   കമാനങ്ങളോടുകൂടിയ വരാന്തയുമുള്ള പേഷ്യോ ഡി ലാ അസക്വിയ, സൈപ്രസ് മരങ്ങളും ജലാശയങ്ങളും നിറഞ്ഞ കോർട് ഓഫ് ദി സുൽത്താനാസ് സൈപ്രസ് ട്രീ എന്നിവയാണ് ജനറലൈഫെയിലെ മറ്റു വിശേഷ ദൃശ്യങ്ങൾ. സ്പാനിഷ് ക്രൈസ്തവ ഭരണങ്ങളുടെ തുടക്കകാലത്ത് ജനറലൈഫെക്ക് പുതുക്കലുകളും കൂട്ടിച്ചേർക്കലുകളുമൊക്കെയുണ്ടായി.  

നസ്‌രിദ് പാലസിനു സമീപം തന്നെയാണ് ചാൾസ് അഞ്ചാമന്റെ കൊട്ടാരം. നഗരത്തിന്റെ പൊതുസ്വഭാവത്തിൽ നിന്നു വിരുദ്ധമാണ് ഇതിന്റെ ശൈലി. ക്രൈസ്തവ കാലത്തെ ഈ കൊട്ടാരം നവോത്ഥാന ശൈലിയിലാണ് പണികഴിപ്പിച്ചത്. എങ്കിലും വൃത്താകൃതിയിലെ വിശാലമായ  നടുമുറ്റവും കൂറ്റൻ സ്തംഭങ്ങളും മച്ചിൽ വൃത്താകൃതിയിലുള്ള തുറസ്സുകളുമൊക്കെ ചേർന്ന് അമ്പരപ്പിക്കുന്ന കാഴ്ച തന്നെ.

കരവിരുതിന്റെ സൗന്ദര്യത്തിൽ നസ്‌രിദ് പാലസ്
അലമ്പ്രയിൽ കാണേണ്ട കാഴ്ചയാണ് ഇത്. നാല് മണിക്കുള്ള ടിക്കറ്റ് ആണ് എനിക്കു കിട്ടിയതെങ്കിലും ആ കാത്തിരിപ്പ് വെറുതെയായില്ല. കാസ്റ്റിലിയൻ രാജാക്കൻമാരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി  1200കളുടെ തുടക്കത്തിൽ മുഹമ്മദ് ഒന്നാമൻ സാബിക മലയിലേക്ക് ആസ്ഥാനം മാറ്റി. എങ്കിലും 13ാം നൂറ്റാണ്ടിൽ നസ്‌രിദ് രാജവംശം ഭരണസ്ഥിരത കൈവരിച്ച ശേഷമേ അദ്ദേഹം പുതിയ കൊട്ടാരം പണിയാനായി ശ്രമിച്ചുള്ളു.  
പക്ഷേ, ആ കൊട്ടാരവാസം ആസ്വദിക്കാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചില്ല എന്നതാണു സങ്കടകരം.

ADVERTISEMENT

പിൽക്കാലത്ത് കുറേ ഏച്ചുകെട്ടുകൾ നസ്‌രിദ് അമീർ ആയിരുന്ന യൂസഫ് ഒന്നാമൻ പൊളിച്ചുകളയുകയും കൂടുതൽ പ്രൗഢിയുള്ള രമ്യഹർമ്യങ്ങൾ കൊണ്ട് അവിടം ഗംഭീരമാക്കുകയും ചെയ്തു. യൂസഫ് ഒന്നാമനും മകൻ മുഹമ്മദ് അഞ്ചാമനുമാണ് ഇന്നവിടെ കാണുന്ന മൂറിഷ് ശിൽപശൈലിക്കും നസ്‌രിദ് കലക്ക്കും പിന്നിൽ. കുളിക്കടവുകളും മനോഹരമായ ഓടുകളും മൂറിഷ് നടുമുറ്റങ്ങളും ജലധാരകളുമെല്ലാം സുന്ദരമായത് അങ്ങനെയാണ്.

‌മൂന്ന് പ്രധാന ഭാഗങ്ങളാണ് നസ്‌രിദ് പാലസിനുള്ളത്. പേഷ്യോ ഡി ലോസ് അരെയ്ൻസിലെ കുളത്തിനകത്തുള്ള ജലധാരകൾ അമ്പരപ്പിക്കും. ഭരണവർഗത്തിന്റെ പ്രതാപത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമായി നസ്‌രിദ് പാലസ്. മുഹമ്മദ് 12ാമൻ സ്പെയിനിലെ രാജാക്കൻമാർക്ക് ഈ കൊട്ടാരക്കെട്ടുകൾ കൈമാറിയിട്ടും അതങ്ങനെ തന്നെ തുടർന്നു, കാലത്തിന്റെ വിശാലമായ ഫ്രെയിമിൽ എവിടെയോ ഘനീഭവിച്ച സുന്ദര ചിത്രം പോലെ..

ADVERTISEMENT
ADVERTISEMENT