Tuesday 01 June 2021 12:13 PM IST : By സ്വന്തം ലേഖകൻ

എന്റെ വയറ്റിലാണമ്മേ തലവേദന: കൊഞ്ചിച്ചിരിച്ചും കുറുമ്പുകാട്ടിയും വീണ്ടും തങ്കക്കൊലുസുകള്‍: വിഡിയോ

thankam

മണ്ണറിഞ്ഞും മഴനനഞ്ഞും തൊടിയില്‍ കളിച്ചും വളരുന്ന സാന്ദ്രാ തോമസിന്റെ കണ്‍മണികളെ സോഷ്യല്‍ മീഡിയയുടെ ഹൃദയത്തിലാണ് കുടിയേറിയത്. അവരുടെ കുറുമ്പും കുസൃതിയും കൊച്ചു വര്‍ത്തമാനങ്ങളുമൊക്കെ  സാന്ദ്ര സോഷ്യല്‍ മീഡിയ പങ്കുവച്ചപ്പോഴൊക്കെ ഓരോ അമ്മമാരും ഏറ്റെടുത്തിരുന്നു. സ്മാര്‍ട് ഫോണില്‍ അഭിരമിക്കുന്ന കുഞ്ഞുങ്ങളുടെ കാലത്ത് സാന്ദ്ര കുഞ്ഞുങ്ങളില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്നാണ് പലരും സാക്ഷ്യപ്പെടുത്തിയത്. ഇപ്പോഴിതാ കുഞ്ഞുങ്ങളുടെ മറ്റൊരു ക്യൂട്ട് വിഡിയോ യൂ ട്യൂബില്‍ പങ്കുവച്ചിരിക്കുകയാണ് സാന്ദ്ര. 

മുറ്റത്ത് ഓടി നടന്നും വീട്ടുകാരോട് കുറുമ്പു വര്‍ത്താനം പറഞ്ഞും ആക്ടീവാണ് ഇരുവരും. ഇടയ്ക്ക് വയറില്‍ പിടിച്ച് എനിക്ക് തലവേദനിക്കുന്നേ എന്ന് പറയുന്ന കുസൃതിക്കുറുമ്പിയേയും വിഡിയോയില്‍ കാണാം.

വിഡിയോ കാണാം: