Thursday 12 April 2018 11:06 AM IST : By സ്വന്തം ലേഖകൻ

ഈ കുഞ്ഞിന്റെ ചോദ്യം നമ്മളോടു തന്നെയല്ലേ?

Am I Not - Short Film

‘വിലപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നുവെങ്കില്‍ എന്നെ എന്തിനാണ് മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് …? ഞാന്‍ അമ്മയ്ക്ക് വിലപ്പെട്ടതല്ലേ…?’ നാളെ ഈ ചോദ്യം നമ്മുടെ മക്കൾ നമ്മളോടു ചോദിച്ചാലോ? കുഞ്ഞുങ്ങൾക്കു വേണ്ടി എന്തും ചെയ്യാൻ തയാറായി നിൽക്കുന്നവരാണ് മാതാപിതാക്കൾ. എന്നാൽ അവരെ സ്നേഹിക്കാൻ പലപ്പോഴും നാം മറന്നു പോകുന്നു. പരസ്പരം ഒന്നു സംസാരിക്കാന്‍ പോലും സമയമില്ലാതെ എന്തൊക്കെയോ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പായുകയാണ് നാം. ആ പാച്ചിലിൽ അവഗണിക്കപ്പെടുന്ന ഒരു വിഭാഗമായി നമ്മുടെ കുട്ടികൾ മാറുന്നുണ്ടോ?

കുഞ്ഞുങ്ങൾ ആഗ്രഹിക്കുന്നത് അച്ഛന്റെയും അമ്മയുടെയും സ്‌നേഹവും വാത്സല്യവുമാണ്. അത് ലഭിക്കാതെ വരുന്ന കുട്ടികള്‍ പലപ്പോഴും ഒറ്റപ്പെട്ടു പോകുകയും മാനസിക നിലയില്‍ താളം തെറ്റുകയും ചെയ്യുന്നു. ശിശുദിനത്തില്‍ അത്തത്തിലൊരു ആശയം പങ്കുവെയ്ക്കുകയാണ് ആം ഐ നോട്ട് എന്ന ഹ്രസ്വ ചിത്രം. തിരക്കു പിടിച്ച് നടക്കുന്ന മാതാപിതാക്കള്‍ കാണേണ്ട ഹ്രസ്വ ചിത്രം കൂടിയാണ് ഇത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജനയും വിഷ്ണുവും ആണ്.