Tuesday 07 December 2021 12:32 PM IST : By സ്വന്തം ലേഖകൻ

‘പൊക്കിൾകൊടി വീണതിനു ശേഷമുള്ള എല്ലാ ദിവസവും...’: കമലയുടെ ടമ്മി ടൈം: വിശദമാക്കി അശ്വതി ശ്രീകാന്ത്

aswathy-sreekanth

എന്താണ് ‘ടമ്മി ടൈം?.’ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഈയൊരു പ്രത്യേക കെയർ എന്തെന്ന് പലർക്കും അറിയില്ല. ഇപ്പോഴിതാ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ടമ്മി ടൈം എന്തെന്ന് വിഡിയോയിലൂടെ വിശദമാക്കുകയാണ്.

നവജാത ശിശുക്കളെ കുറച്ചു സമയം വയറിൽ കമിഴ്ത്തി കിടത്തുന്നതിനെയാണ് ടമ്മി ടൈം എന്നു പറയുന്നത്. പൊക്കിൾകൊടി വീണതിനു ശേഷമുള്ള എല്ലാ ദിവസങ്ങളിലും കുഞ്ഞുങ്ങളെ കമിഴ്ത്തി കിടത്താം. അവരുടെ പുറത്തു തട്ടി കൊടുക്കാം. പലരും കരുതുന്നത് കുഞ്ഞുങ്ങൾ മലർന്നു കിടക്കുമ്പോഴാണ് ശ്വസന പ്രകിയ ആയാസ രഹിതമായി നടക്കുന്നതെന്നാണ്. എന്നാല്‍ കമിഴ്ന്നു കിടക്കുന്നതാണ് കുഞ്ഞുങ്ങളുടെ ശ്വാസോച്ഛ്വാസത്തിനു നല്ലത്. തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് ടമ്മി ടൈം ശരിയാകുമോ എന്ന് പലരും ചിന്തിക്കുന്നുണ്ടാകാം. അവർ സ്വയം കമിഴ്ന്നു വരില്ലേ എന്നും പല അമ്മമാരും കരുതും. എന്നാൽ അത് തെറ്റിദ്ധാരണയാണ്. ഭാവിയിൽ പേശികൾ ദൃഢമായിരിക്കാൻ സഹായിക്കും എന്നു മാത്രമല്ല, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ ടമ്മി ടൈം കാക്കുമെന്ന് അശ്വതി പറയുന്നു. തല പതുക്കെ ചരിച്ചു വച്ച് കുഞ്ഞുങ്ങളുടെ പുറകിൽ തട്ടിക്കൊടുക്കുന്നതാണ് രീതി.

ലൈഫ് അൺ എഡിറ്റഡ് എന്ന തന്റെ യൂട്യൂബ് പേജിലൂടെയാണ് ഏറെ പ്രയോജനപ്രദമായ ടമ്മി ടൈമിനെക്കുറിച്ച് പങ്കുവയ്ക്കുന്നത്.

വിഡിയോ കാണാം: