Wednesday 05 February 2020 12:38 PM IST : By സ്വന്തം ലേഖകൻ

ഉറങ്ങുന്നതിന് മുൻപ് ഫോൺ നൽകിയാൽ, എഴുന്നേൽക്കുന്നത് ചിണുങ്ങി കൊണ്ടായിരിക്കും; അമ്മമാർ അറിയാൻ

kids-smartphone

ഫോൺ നൽകരുതേ

അരുത്! കുട്ടികൾക്ക് ഉറങ്ങുന്നതിനു മുൻപ് മൊബൈൽ ഫോണിൽ കളിക്കാൻ അനുമതി നൽകരുത്. അത് അവരുെട പിറ്റേ ദിവസത്തെ ഉന്മേഷം േചാർത്തിക്കളയുമെന്നു മാത്രമല്ല ഗാഢനിദ്രയേയും ഗുരുതരമായി ബാധിക്കുമത്രേ. സ്വിറ്റ്സർലൻ‍ഡിൽ നടന്ന രണ്ടു വ്യത്യസ്ത പഠനങ്ങളിൽ മെലാറ്റോണിന്റെ അളവിനെ മൊബൈലിൽ നിന്നു പുറപ്പെടുന്ന തിളങ്ങുന്ന രശ്മികൾ ബാധിക്കുമെന്ന് കണ്ടെത്തി. അതുവഴി ഉറക്കം അശാന്തമാവും. ഉറങ്ങി എഴുന്നേറ്റാലും ക്ഷീണം ബാക്കിയാവും. നോ സ്ക്രീൻ ബിഫോർ 3 ഇയേഴ്സ് എന്നാണ് പുതിയ പീഡിയാട്രിക് മുദ്രാവാക്യം.

വിവരങ്ങൾക്ക് കടപ്പാട്; ഡോ. എം. മുരളീധരൻ, മാഹി