Saturday 20 July 2019 02:49 PM IST : By സ്വന്തം ലേഖകൻ

അളവും സമയവും തെറ്റാതെ കുട്ടികൾക്ക് മരുന്ന് കൊടുക്കാം; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

medicine-giving-to

കുഞ്ഞിന് ചെറിയൊരു പനി വന്നാൽ തന്നെ അച്ഛനമ്മമാർക്ക് ടെൻഷനാണ്. പാരസെറ്റാമോൾ വാങ്ങിക്കൊടുത്താൽ മതിയോ... ടെംപറേച്ചർ കൂടുതലാണെങ്കിൽ മരുന്നിന്റെ അളവും കൂട്ടണോ... രോഗം മൂർച്ഛിക്കാതിരിക്കാൻ ആദ്യം തന്നെ ആന്റിബയോട്ടിക് നൽകണോ... ചോദ്യങ്ങൾ  സ്വയം  ചോദിച്ചും  ഉത്തരം കണ്ടെത്തിയും അബദ്ധങ്ങളിൽ ചെന്നുപെടേണ്ട. അറിയാം ഇക്കാര്യങ്ങൾ.

സ്വയം ചികിത്സ വേണ്ടേ വേണ്ട

∙ ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രമേ മരുന്നു നൽകാവൂ എന്നതാണ് പ്രധാന കാര്യം. മുൻപ് രോഗം വന്നപ്പോൾ കുറിച്ചുതന്ന അതേ മരുന്നു വാങ്ങാനോ, സുഹൃത്തിന്റെ കുട്ടിക്ക് ഡോക്ടർ നൽകിയ മരുന്നു കഴിപ്പിക്കാനോ ശ്രമിക്കരുത്. ഓരോ വ്യക്തിയിലും ഓരോ മരുന്നകളാകും ഫലം ചെയ്യുക. ചില മരുന്നുകൾക്ക് പാർശ്വഫലമുണ്ടാകാനും ഇടയുണ്ട്.

∙ ആന്റിബയോട്ടിക്ക് അനാവശ്യമായി കഴിക്കുന്നത് രോഗത്തിനു കാരണമായ ബാക്ടീരിയ ആ മരുന്നിനെതിരെ പ്രതിരോധ ശക്തി നേടാനിടയാക്കും. ഭാവിയിൽ ചികിത്സ ഫലിക്കാതെ വരും.  

∙ ഓരോ മരുന്നിന്റെയും ഡോസ് കണക്കാക്കിയാകും മരുന്നു നൽകേണ്ട സമയം ഡോക്ടർ നിശ്ചയിച്ചിരിക്കുന്നത്. സമയം തെറ്റുന്നതോടെ ഡോസേജിൽ കുറവു വരും. രോഗം മാറാൻ അധികം സമയവുമെടുക്കും. അതിനാൽ മരുന്നുകൾ കൃത്യ സമയത്ത് കൊടുക്കുക. ഭക്ഷണത്തിനും മുന്‍പ് കൊടുക്കേണ്ടവ ആഹാരത്തിന് അര മണിക്കൂർ മുൻപ് കഴിപ്പിക്കുക. ഭ  ക്ഷണശേഷമുള്ളവ അര മണിക്കൂർ കഴിഞ്ഞും.

∙ ഓരോ കുട്ടിയുടെയും പ്രായത്തിനും ശരീരഭാരത്തിനും അ നുസരിച്ചാകും മരുന്നുകളുടെ ഡോസ് ഡോക്ടർ തീരുമാനിക്കുക. മരുന്നുകുപ്പിയിൽ എഴുതിയിരിക്കുന്ന അളവു നോക്കി കുട്ടിക്ക് മരുന്നു നൽകരുത്. കുപ്പിയിൽ പ്രായത്തിന് അനുപാതമായ അളവായിരിക്കും കുറിച്ചിട്ടുണ്ടാകുക. എന്നാൽ കുട്ടിയുടെ ശരീരഭാരമനുസരിച്ച് ആ ഡോസ് അധികമാകാം. രോ  ഗം പെട്ടെന്നു മാറട്ടെ എന്നു കരുതി അമിത അളവ് നൽകുന്നതും മുതിർന്നവർ കഴിക്കുന്ന മരുന്നിന്റെ നാലിലൊരു ഭാഗം   കുട്ടികൾക്ക് കൊടുക്കുന്നതും തെറ്റാണ്. ഈ പ്രവണതകൾ രൂക്ഷമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം.

∙ മരുന്ന് അഞ്ചു ദിവസത്തേക്കാകും ഡോക്ടർ കുറിച്ചിട്ടുണ്ടാകുക. മരുന്ന് കഴിച്ച് മൂന്നാം ദിവസം കുട്ടി ഉഷാറായി തു ടങ്ങും. ‘വെറുതെ ഈ മരുന്നെല്ലാം ഇനി കഴിക്കുന്നതെന്തിന്’ എന്നോർത്ത് മരുന്നു നിർത്തും അച്ഛനമ്മമാർ. ഇതു ശരിയ ല്ല. ബാഹ്യലക്ഷണങ്ങൾ മാറിയെന്നു കരുതി രോഗം പൂർണമായി ഭേദമായെന്നു കരുതരുത്. നിശ്ചിത ഡോസ് കഴിച്ചില്ലെങ്കിൽ രോഗം വീണ്ടും എത്തും, അധികം വൈകാതെ.

∙ കുട്ടിക്ക് അലർജിയുണ്ടാക്കുന്ന മരുന്നുകൾ ഏതാണെന്ന് മാതാപിതാക്കള്‍ അറിയണം. അവ കുറിപ്പുകളാക്കി മെഡിക്കൽ റെക്കോർഡ്സിനൊപ്പം വയ്ക്കുക. പതിവായി ഏതെങ്കിലും മരുന്നു കഴിക്കുന്നുണ്ടെങ്കിലോ ഇൻഹേലർ എടുക്കുന്നുണ്ടെങ്കിലോ ആ വിവരവും ഡോക്ടറോടു പറയണം.

Tags:
  • Mummy and Me
  • Baby Care