നിങ്ങൾ ചെയ്താൽ ശരിയാകുമോ? എന്നു തുറന്നു ചോദിക്കുന്നവരും ചോദ്യം മുഖത്ത് എഴുതിയൊട്ടിച്ചവർക്കും മുന്നിൽ ഇന്നു ധാരാളം സ്ത്രീ സംരംഭകർ ഉണ്ടായി വരുന്നു. അതൊരു മാറ്റം തന്നെയാണ്. സ്വന്തം അധ്വാനത്താൽ സംശയം പ്രകടിപ്പിച്ചവരെ കൊണ്ടു പോലും ‘മിടുമിടുക്കി’ എന്നു പറയിച്ചു കൊണ്ടു സ്ത്രീ സംരംഭകർ മുന്നേറുന്നു. അത്തരം

നിങ്ങൾ ചെയ്താൽ ശരിയാകുമോ? എന്നു തുറന്നു ചോദിക്കുന്നവരും ചോദ്യം മുഖത്ത് എഴുതിയൊട്ടിച്ചവർക്കും മുന്നിൽ ഇന്നു ധാരാളം സ്ത്രീ സംരംഭകർ ഉണ്ടായി വരുന്നു. അതൊരു മാറ്റം തന്നെയാണ്. സ്വന്തം അധ്വാനത്താൽ സംശയം പ്രകടിപ്പിച്ചവരെ കൊണ്ടു പോലും ‘മിടുമിടുക്കി’ എന്നു പറയിച്ചു കൊണ്ടു സ്ത്രീ സംരംഭകർ മുന്നേറുന്നു. അത്തരം

നിങ്ങൾ ചെയ്താൽ ശരിയാകുമോ? എന്നു തുറന്നു ചോദിക്കുന്നവരും ചോദ്യം മുഖത്ത് എഴുതിയൊട്ടിച്ചവർക്കും മുന്നിൽ ഇന്നു ധാരാളം സ്ത്രീ സംരംഭകർ ഉണ്ടായി വരുന്നു. അതൊരു മാറ്റം തന്നെയാണ്. സ്വന്തം അധ്വാനത്താൽ സംശയം പ്രകടിപ്പിച്ചവരെ കൊണ്ടു പോലും ‘മിടുമിടുക്കി’ എന്നു പറയിച്ചു കൊണ്ടു സ്ത്രീ സംരംഭകർ മുന്നേറുന്നു. അത്തരം

നിങ്ങൾ ചെയ്താൽ ശരിയാകുമോ? എന്നു തുറന്നു ചോദിക്കുന്നവരും ചോദ്യം മുഖത്ത് എഴുതിയൊട്ടിച്ചവർക്കും മുന്നിൽ ഇന്നു ധാരാളം സ്ത്രീ സംരംഭകർ ഉണ്ടായി വരുന്നു. അതൊരു മാറ്റം തന്നെയാണ്. സ്വന്തം അധ്വാനത്താൽ സംശയം പ്രകടിപ്പിച്ചവരെ കൊണ്ടു പോലും ‘മിടുമിടുക്കി’ എന്നു പറയിച്ചു കൊണ്ടു സ്ത്രീ സംരംഭകർ മുന്നേറുന്നു.

അത്തരം മൂന്നു യുവസംരംഭകരെ അടുത്തറിയാം. അവർ ജീവിതത്തിലെടുത്ത യൂ ടേണും അതിനുള്ള കാരണങ്ങളും അവർ നടന്ന വഴികളും ആഗ്രഹങ്ങൾ വരുമാനമായി മാറ്റിയ കഥകളും കേൾക്കാം.

ADVERTISEMENT

അവസർശാല ഒരുക്കി അശ്വതി വേണുഗോപാൽ

തിരുവനന്തപുരത്തു നിന്നു കൊച്ചിക്കുള്ള ട്രെയിൻ യാത്രയിലാണ് തുടക്കം. കുട്ടികൾക്കുള്ള അവസരങ്ങൾ കണ്ണിൽപ്പെടാതെ പോയാൽ മുന്നിലെത്തിക്കുന്നൊരു ആപ് – അതാണ് അവസർശാല.’’ അശ്വതിയുടെ വാക്കുകളിൽ നിറയുന്ന ഊർജം. ‘‘നമ്മൾ പണ്ട് അനുഭവിച്ചൊരു പ്രശ്നത്തിന് ഇപ്പോഴും പരിഹാരമായിട്ടില്ലെങ്കിൽ ചിലപ്പോൾ, നമ്മൾ തന്നെ അതിനുള്ള പരിഹാരം കണ്ടെത്തേണ്ടിയിരുക്കുന്നു എന്ന് തോന്നി. ഭർത്താവ് സന്ദീപ് സതീശനൊപ്പമാണ് 2020ൽ ‘അവസർശാല’ തുടങ്ങുന്നത്. അവസരങ്ങൾ നിറയുന്നൊരിടം എന്ന അർഥത്തിലാണ് ആ പേരിട്ടത്..

ADVERTISEMENT

ഇതിനു മുൻപ് ആമസോണിലായിരുന്നു ജോലി. പഠിക്കുന്ന സമയത്ത് ‘KECTIL’ എന്നൊരു നേതൃത്വവികസന പദ്ധതി വഴി ഇന്ത്യയെ പ്രതിനിധീകരിച്ച് അമേരിക്കയിൽ പോയിരുന്നു. കൊച്ചിയിൽ പഠിച്ച എനിക്കു രാജ്യത്തെ പ്രതിനിധീകരിച്ചു വിദേശത്തു പോയി സംസാരിക്കാൻ സാധിച്ചു. ഇതു കേൾക്കുമ്പോൾ ‘എന്റെ കുട്ടിക്കും സാധിക്കും .പക്ഷേ, എവിടെയാണ് അവരുടെ അഭിരുചിക്കൊത്തുള്ള അവസരങ്ങൾ’ എന്ന് മാതാപിതാക്കൾ ചോദിക്കും. അതിനു കൃത്യമായ ഉത്തരം ഉണ്ടായിരുന്നില്ല. ഒരു കാര്യത്തെ കുറിച്ച് അറിഞ്ഞിട്ട് അത് ഉപയോഗിക്കുന്നതും ഉപേക്ഷിക്കുന്നതും ഒരു വശം... അവസരങ്ങളെ കുറിച്ച് അറിയാതെ പോകുന്നതു മറ്റൊരു മോശം വശം. ‌

ഇതിനൊരു പരിഹാരമായിട്ടാണ് അവസർശാല എന്ന ചിന്ത വരുന്നത്. കുട്ടികളുടെ അഭിരുചിക്കിണങ്ങിയ 47 മേഖലങ്ങൾ കണ്ടുപിടിച്ചു. എന്നിട്ടു പ്രാദേശിക, ദേശീയ, രാജ്യാന്തര തലത്തിൽ വരുന്ന മത്സരങ്ങളും മറ്റും അവരെ കൃത്യമായി അറിയിക്കും.

ADVERTISEMENT

അനുഭവസ്ഥർ വളർത്തി

ആദ്യം മത്സരവിവരങ്ങൾ ശേഖരിച്ചു പരിചയത്തിലുണ്ടായിരുന്ന മാതാപിതാക്കളിലേക്ക് എത്തിച്ചു. അങ്ങനെയാണ് തുടക്കം. ‘ഇതാണു ഞങ്ങൾക്കു വേണ്ടിയിരുന്നത് ’ എ ന്നായിരുന്നു പ്രതികരണം. മാതാപിതാക്കൾ തമ്മിൽ പറഞ്ഞറിഞ്ഞാണു കൂടുതൽ ആളുകൾ എത്തിയത്. അതോടെ വാട്സ്ആപ്പിൽ നിന്ന് ആപ്പിലേക്കു മാറി.

ഏതു സമയവും ലോഗിൻ ചെയ്യാം ഒാരോ കുട്ടിക്കും ഏകദേശം 67 അവസരങ്ങൾ വരെ കിട്ടും, ഇതിൽ അഭിരുചിക്കനുസരിച്ചും പരീക്ഷാ സമയത്തിനനുസരിച്ചും ഒക്കെ ചെറിയ മാറ്റങ്ങൾ വരാം. കുട്ടിയുടെ വയസ്സ്, താൽപര്യമുള്ള മേഖലകൾ, സ്ഥലം ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി ഓരോ കുട്ടിക്കും ഇണങ്ങുന്ന തരത്തിൽ ക്യൂറേറ്റ് ചെയ്താണ് സേവനം നൽകുക. 1200 രൂപയാണ് ഒരു വർഷത്തേക്കുള്ള സബ്സ്ക്രിപ്ഷൻ തുക. app.avasarshala.com വഴി ബന്ധപ്പെടാം. കുട്ടികൾക്കു നോക്കാൻ പറ്റുന്ന തരത്തിലാണ് ആപ്പിന്റെ ഡിസൈനും നാവിഗേഷനും.

ഇഷ്ടമുള്ള വിഭാഗം തിരഞ്ഞടുത്താൽ പരിപാടികളുടെ വിവരങ്ങൾ (സ്കോളർഷിപ്, ലീഡർഷിപ് പദ്ധതികൾ, ഒളിംപ്യാഡ്സ്, ഇന്നൊവേഷൻ പദ്ധതികൾ, ഫെസ്റ്റുകൾ) അപേക്ഷിക്കേണ്ട അവസാന തീയതി തുടങ്ങിയവയൊക്കെ അറിയാം.

ഒന്നു തൊട്ടു 12 – ാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ക്കുള്ള സേവനങ്ങളാണു നിലവിലുള്ളത്. 1– 4 ക്ലാസ്സു വരെ മത്സരങ്ങൾക്കാണ് ഊന്നൽ.

അഞ്ചു തൊട്ടു കുട്ടികളുടെ പ്രൊഫൈൽ ബിൽഡിങ്ങിലും കൂടി മാതാപിതാക്കൾ ശ്രദ്ധ വയ്ക്കും. ചില ഇടങ്ങളിൽ ഉപരിപഠനത്തിനു തിരഞ്ഞെടുക്കപ്പെടാൻ കുട്ടികൾക്ക് പഠനത്തിനൊപ്പം മറ്റു പല നേട്ടങ്ങളും വേണം. അതിനായി കുട്ടികളെ ഒരുക്കാൻ ‘ലോഞ്ച്’ എന്നൊരു പദ്ധതി ആവിഷ്കരിച്ചു.

കുട്ടിയെ ടെഡ് – എക്സ് ടോക്കിനായി തയാറാക്കുക, ലീഡർഷിപ്പിനായി ഒരുക്കുക ഒക്കെ ചെയ്യുന്നു. ഞങ്ങളുടെ പദ്ധതി വഴി വന്ന കുട്ടികൾ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വിറ്റ്സർലൻഡിൽ പോയിരുന്നു. ഒരാൾ ടെഡ് എക്സ് സ്പീക്കറുമായി. അവൾക്ക് 12 വയസ്സേയുള്ളൂ. ഒരു കുട്ടി സ്വന്തം പുസ്തകം പ്രസിദ്ധീകരിച്ചു.

കേരള സ്റ്റാർട്ട് അപ് മിഷന്റെ ഹഡിൽ ഗ്ലോബൽ ഇവന്റിൽ പ്രാസംഗികയായപ്പോൾ

ആഗ്രഹങ്ങൾ പിന്തുടരാനുള്ളതാണ്

ആലുവയിലാണു താമസം. കൊച്ചിൻ യൂണിവേഴ്സിറ്റിയിലാണു ഞങ്ങളുടെ ഓഫിസ്. ജോലിക്കാര്യങ്ങൾ വെർച്വൽ ആയാണു നടക്കുന്നത്. ഏഴു നഗരങ്ങളിൽ മാത്രമായിട്ടായിരുന്നു തുടക്കം, നിലവിൽ ഇന്ത്യയിലുടനീളം സേവനങ്ങൾ നൽകുന്നു. അറബ് നാടുകളിലേക്കും സൗത്ത് ഏഷ്യയിലേക്കും കടക്കാനാണ് അടുത്ത പദ്ധതി.

നിങ്ങളാണു നിങ്ങളുടെ ബോസ് – അതു തന്നെയാണ് ഏറ്റവും വലിയ സമാധാനം. മുൻപ് ചെയ്ത ജോലിയിൽ മടുപ്പിച്ച കാര്യങ്ങളും പ്രചോദിപ്പിച്ച കാര്യങ്ങളും കണക്കിലെടുത്തു തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താൻ പ്രത്യേകം ശ്രമിക്കാറുണ്ട്. സ്ഥിരജോലിയിൽ നിന്നു വിരമിച്ച രണ്ടുപേരാണു ഡേറ്റാ അനലിസ്റ്റുകള്‍. 80 ശതമാനവും സ്ത്രീ ജോലിക്കാരാണ്. ആപ് ഉപയോഗിക്കുന്നതിൽ 67ശതമാനം അവസരം ഉപയോഗിക്കുന്നതും പെൺകുട്ടികളാണ്. കേരള സ്റ്റാർട്ട് അപ് മിഷൻ ഏറെ സഹായിച്ചിട്ടുണ്ട്. പല ഗ്രാന്റുകളും കേന്ദ്ര–സംസ്ഥാന സർക്കാർ തരുന്നുണ്ട്. സ്ത്രീ സംരംഭകർക്കായുള്ള ഗ്രാൻഡ് വേറെ.

ഭാര്യയും ഭർത്താവുമാണു കമ്പനി നടത്തുന്നതെങ്കിലും ജോലിക്കാര്യത്തെ കുറിച്ചുള്ള സംഭാഷണങ്ങൾ സഹപ്രവർത്തകർക്കു നൽകുന്ന എല്ലാ ബഹുമാനത്തോടു കൂടിയുമാണ് പരസ്പരം കേൾക്കുന്നത്. അല്ലാതെ ഒരാളുടെ ചിന്തകൾ മറ്റൊരാളിലേക്ക് അടിച്ചേൽപ്പിക്കാറില്ല.

ADVERTISEMENT