അനുമോളുടെ ഫോൺ 5,000 രൂപയ്ക്കു വിറ്റു; സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നൽകി; മോതിരവും മാലയും പണയപ്പെടുത്തി തമിഴ്നാട്ടിലേക്ക് കടന്നു!
കൊലപാതകത്തിനു ശേഷം ഭാര്യയുടെ മൊബൈൽ ഫോൺ വിൽക്കുകയും സ്വർണാഭരണങ്ങൾ പണയപ്പെടുത്തുകയും ചെയ്തശേഷം തമിഴ്‌നാട്ടിലേക്കു മുങ്ങിയ ബിജേഷ് കേരളത്തിലേക്ക് മടങ്ങിയെത്തിയത് കയ്യിലെ പണം തീർന്നതിനാൽ കീഴടങ്ങാനെന്നു സൂചന.
അനുമോളുടെ ഫോൺ 5,000 രൂപയ്ക്കു വിറ്റശേഷമാണ് 19ന് ഉച്ചയ്ക്ക് ഇയാൾ സ്റ്റേഷനിൽ എത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നൽകിയത്. പിന്നീട് ഭാര്യയുടെ മോതിരവും ചെയിനും കാഞ്ചിയാറിലെ സ്ഥാപനത്തിൽ പണയപ്പെടുത്തി. അതിനുശേഷം തമിഴ്‌നാട്ടിലേക്കു കടന്ന പ്രതി പലയിടങ്ങളിലായി തങ്ങിയെന്നാണു വിവരം.
ADVERTISEMENT
17നു രാത്രിക്കു ശേഷം അനുമോളെ ഫോണിലോ നേരിട്ടോ ബന്ധപ്പെടാൻ ബന്ധുക്കൾക്കു സാധിച്ചിട്ടില്ല. അതിനാൽ അന്നു രാത്രിയിൽ ബിജേഷ് ഭാര്യയെ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നാണു നിഗമനം. അനുമോൾ 18നു രാവിലെ സ്കൂളിലേക്കു പോയെന്നാണു ബിജേഷ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്.
ADVERTISEMENT
ADVERTISEMENT