ശമ്പള രഹിത സേവനം 41–ാം നാൾ! ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ പറപ്പിച്ചു
ശമ്പളമില്ലാത്ത നാല്‍പത്തിയൊന്നാം ദിവസമെന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്ത് പ്രതിഷേധിച്ച കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി. വൈക്കം ഡിപ്പോയിലെ അഖില എസ്.നായരെ പാലായിലേക്ക് സ്ഥലംമാറ്റി. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്. കഴിഞ്ഞ

ശമ്പളമില്ലാത്ത നാല്‍പത്തിയൊന്നാം ദിവസമെന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്ത് പ്രതിഷേധിച്ച കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി. വൈക്കം ഡിപ്പോയിലെ അഖില എസ്.നായരെ പാലായിലേക്ക് സ്ഥലംമാറ്റി. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.
കഴിഞ്ഞ ജനുവരി 11നായിരുന്നു ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ച് ജോലി ചെയ്തത്. ഇവരുടെ ചിത്രം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാരുടെ ദയനീയാവസ്ഥ വലിയ ചർച്ചയാകുകയും ചെയ്തു.
കെഎസ്ആർടിസി മാനേജ്മെന്റ് നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാർഥം സ്ഥലം മാറ്റുന്നു എന്നുമാണ് ഉത്തരവിൽ പറയുന്നത്. അഖിലയുടെ പ്രതിഷേധം സർക്കാരിനെയും മാനേജ്മെന്റിനെയും അപകീർത്തിപ്പെടുത്തിയെന്ന് സ്ഥലംമാറ്റ ഉത്തരവിൽ കെഎസ്ആർടിസി പറയുന്നു.