നാടിന്റെ സ്വന്തം സ്റ്റോർ... കെ സ്റ്റോർ; റേഷൻ കടകൾ കെ സ്റ്റോർ ആകുമ്പോൾ, അറിയേണ്ടതെല്ലാം
പൊതുവിതരണ രംഗത്തെ ശാക്തീകരിക്കുന്നതിനും പൊതുജനോപകാരപ്രദമായ കൂടുതൽ സേവനങ്ങൾ നൽകുന്നതിന്റെയും ഭാഗമായി റേഷൻ കടകളെ വൈവിദ്ധ്യവത്കരിക്കുവാൻ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് തീരുമാനം കൈകൊണ്ടിട്ടുണ്ട്. ആയതിന്റെ ആദ്യ ഘട്ടമായി വൈവിദ്ധ്യവത്കരണത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ലഭ്യമായിട്ടുള്ള റേഷൻകടകളെ
പൊതുവിതരണ രംഗത്തെ ശാക്തീകരിക്കുന്നതിനും പൊതുജനോപകാരപ്രദമായ കൂടുതൽ സേവനങ്ങൾ നൽകുന്നതിന്റെയും ഭാഗമായി റേഷൻ കടകളെ വൈവിദ്ധ്യവത്കരിക്കുവാൻ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് തീരുമാനം കൈകൊണ്ടിട്ടുണ്ട്. ആയതിന്റെ ആദ്യ ഘട്ടമായി വൈവിദ്ധ്യവത്കരണത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ലഭ്യമായിട്ടുള്ള റേഷൻകടകളെ
പൊതുവിതരണ രംഗത്തെ ശാക്തീകരിക്കുന്നതിനും പൊതുജനോപകാരപ്രദമായ കൂടുതൽ സേവനങ്ങൾ നൽകുന്നതിന്റെയും ഭാഗമായി റേഷൻ കടകളെ വൈവിദ്ധ്യവത്കരിക്കുവാൻ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് തീരുമാനം കൈകൊണ്ടിട്ടുണ്ട്. ആയതിന്റെ ആദ്യ ഘട്ടമായി വൈവിദ്ധ്യവത്കരണത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ലഭ്യമായിട്ടുള്ള റേഷൻകടകളെ
പൊതുവിതരണ രംഗത്തെ ശാക്തീകരിക്കുന്നതിനും പൊതുജനോപകാരപ്രദമായ കൂടുതൽ സേവനങ്ങൾ നൽകുന്നതിന്റെയും ഭാഗമായി റേഷൻ കടകളെ വൈവിദ്ധ്യവത്കരിക്കുവാൻ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് തീരുമാനം കൈകൊണ്ടിട്ടുണ്ട്. ആയതിന്റെ ആദ്യ ഘട്ടമായി വൈവിദ്ധ്യവത്കരണത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ലഭ്യമായിട്ടുള്ള റേഷൻകടകളെ ഉൾപ്പെടുത്തികൊണ്ട് കെ-സ്റ്റോർ എന്ന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിലവിൽ റേഷൻകടകൾ വഴി നൽകി വരുന്ന സേവനങ്ങൾക്ക് പുറമേ പൊതുജനോപകാരപ്രദമായ കൂടുതൽ സേവനങ്ങളും, ഉത്പന്നങ്ങളുടെ വിപണനവും നടപ്പാക്കുന്നത് വഴി റേഷൻകടയുടമകൾക്ക് ഒരു അധിക വരുമാന മാർഗ്ഗമാണ് കെ-സ്റ്റോർ എന്ന പദ്ധതി കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. 2022-23 സാമ്പത്തിക വർഷം ടി പദ്ധതിക്കായി ഒരു കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്.
റേഷൻ കടകളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
1. കടയുടെ വിസ്തീർണ്ണം – കുറഞ്ഞത് 300 ചതുരശ്ര അടി
2. ടി പദ്ധതിയിൽ പങ്കാളികളാകുവാൻ സ്വമേധയാ വരുന്നവർ
3. റേഷൻകടകളുടെ 02 KM ചുറ്റളവിൽ സപ്ലൈകോ ഔട്ടലെറ്റുകൾ, ബാങ്കുകൾ, അക്ഷയ സെന്ററുകൾ എന്നിവയുടെ സേവനം ലഭ്യമല്ലാത്ത അവസ്ഥ
കെ-സ്റ്റോർ പദ്ധതി നടത്തുന്നതിനായി തിരഞ്ഞെടുക്കുന്ന റേഷൻ കട ലൈസൻസികൾക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി CSC സേവനങ്ങൾ , സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന, 10000/- രൂപ വരെയുള്ള പണമിടപാടുകൾ നടത്തുന്നതിനുള്ള ബാങ്കിംഗ് സംവിധാനം എന്നിവയും കൂടാതെ മിൽമയുടെ സംഭരണ കാലാവധി കൂടുതലുള്ള ഉത്പന്നങ്ങൾ, മിനി എൽ.പി.ജി സിലണ്ടർ എന്നിവ കൂടി വിപണനം നടത്തുന്നതിനുള്ള സംവിധാനവും ആരംഭിക്കുന്നതാണ്.
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് നിരവധി ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കി മുന്നോട്ടു പോവുകയാണ്. ശാസ്ത്രീയ ഭക്ഷ്യധാന്യ ഗോഡൗണുകൾ, അവശത അനുഭവിക്കുന്നവർക്ക് റേഷൻ സാധനങ്ങൾ വീടുകളിലെത്തിക്കുന്ന ഒപ്പം പദ്ധതി, തുടങ്ങിയ പദ്ധതികൾ ജനകീയമായി മുന്നേറുന്നു. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള ചുരുക്കം ചില സാധനങ്ങൾ മാത്രം നൽകി വരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാനുതകും വിധം മാറ്റിയെടുക്കാൻ സർക്കാർ ആവിഷ്കരിച്ചതാണ് കേരളാ സ്റ്റോർ പദ്ധതി. കെ - സ്റ്റോർ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ റേഷൻ കടകൾ കെ - സ്റ്റോറുകളായി മാറ്റും. ആദ്യഘട്ടത്തിൽ 108 റേഷൻ കടകൾ കെ- സ്റ്റോറുകളായി മാറുന്നു. ഈ സാമ്പത്തിക വർഷം ആയിരം കെ- സ്റ്റോറുകൾ ആരംഭിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
കെ-സ്റ്റോർ പദ്ധതിയുടെ പ്രാഥമിക ഘട്ടം എന്ന നിലയിൽ എല്ലാ ജില്ലയിൽ നിന്നും കുറഞ്ഞത് 07 റേഷൻ കടകളെ വീതം തിരഞ്ഞെടുത്ത് ടി പദ്ധതി ആരംഭിക്കുന്നതിനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ആയതിന്റെ ഭാഗമായി 14 ജില്ലകളിൽ നിന്നുമായി ആദ്യഘട്ടത്തിൽ 108 റേഷൻ കടകൾ കെ- സ്റ്റോർ ആകുന്നു .
മിൽമ ഉത്പന്നങ്ങളുടെ വിപണനം
മിൽമയുടെ പെട്ടെന്ന് കേടു വരാത്തതും അധിക വിപണി സാധ്യതയുള്ളതുമായ നാലോ അഞ്ചോ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനുള്ള പൈലറ്റ് പദ്ധതിയുടെ ശുപാർശ ലഭ്യമാക്കുവാൻ സർക്കാർ നിർദേശിച്ചിരുന്നു. ആയതനുസരിച്ച് ചർച്ചകൾ നടത്തുകയും 06.05.2022 ൽ പൊതുവിതരണ ഉപഭോക്തൃ കമ്മീഷണറും മിൽമ മാനേജിംഗ് ഡയറക്ടറും തമ്മിൽ നടന്ന ചർച്ചയിൽ FPSകൾക്ക് GST രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ സപ്ലൈകോ മുഖേന ബിൽ ചെയ്ത് മിൽമ ഉൽപന്നങ്ങൾ FPS വഴി വിതരണം ചെയ്യാവുന്നതാണെന്ന് തീരുമാനിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ സപ്ലൈകോ, മിൽമ, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്നിവർ ഉൾപ്പെടുന്ന ഒരു TRIPARTITE AGREEMENT ന്റെ കരട് സർക്കാരിലേയ്ക്കു അയച്ചു നൽകിയിരുന്നു. അതിന്റെ അടിസ്ഥനത്തിൽ 30/08/2022 ലെ സ. ഉ.(സാധാ)നം.326/2022/ഭ. പൊ.വി. വ സർക്കാർ ഉത്തരവ് പ്രകാരം ഭക്ഷ്യപൊതുവിതരണ വകുപ്പ് റേഷൻ കടകൾ വഴി മിൽമ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവായിട്ടുണ്ട്. മിൽമയുമായി ധാരണാപത്രം ഒപ്പ് വച്ചിട്ടുണ്ട്.
ബാങ്കിങ് സേവനങ്ങൾ
10000/- രൂപ വരെയുള്ള പണമിടപാടുകൾ നടത്തുന്നതിനുള്ള ബാങ്കിങ് സംവിധാനം എർപ്പെടുത്തുന്നതിനും കൂടാതെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴിയോ, Smart Cash Card വഴിയോ ടി സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. യൂട്ടിലിറ്റി പേമെന്റ് ( Utility payment ) തുടങ്ങിയവ അടവാക്കുന്നതിനുമുള്ള സൗകര്യം CSC വഴി ക്രമീകരിക്കുവാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
എന്തുകൊണ്ട് കെ- സ്റ്റോർ ?
*വിദൂരഗ്രാമങ്ങളിലടക്കം സാന്നിധ്യമുള്ള കേരളത്തിലങ്ങോളമിങ്ങോളം പതിനാലായിരത്തിലധികം വരുന്ന റേഷൻകടകൾ അടങ്ങിയ നമ്മുടെ പൊതുവിതരണ ശൃംഖല കൂടുതൽ ജനോപകാരപ്രദമാകുന്നു
*നിലവിൽ ഭക്ഷ്യധാന്യങ്ങൾ, മണ്ണെണ്ണ എന്നിവ മാത്രമാണ് ഈ വിപുലമായ ശൃംഖലയിലൂടെ വിതരണം ചെയ്ത് വരുന്നത് കെ- സ്റ്റോറുകളിലൂടെ മിൽമ, സപ്ലൈകോ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ ഉല്പന്നങ്ങളും ലഭിക്കും
* റേഷൻകടയുടമകൾക്ക് ഒരു അധിക വരുമാന മാർഗ്ഗമാണ് കെ-സ്റ്റോർ
* ഡിജിറ്റൽ സേവനങ്ങൾ സാധാരണ ജനങ്ങൾക്ക് പ്രാപ്യമാകു വിധം കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നു. യൂട്ടിലിറ്റി പേയ്മെൻ്റ് സേവനങ്ങൾ കെ- സ്റ്റോറുകളിലൂടെ ലഭ്യമാകും
* വിദൂര ഗ്രാമപ്രദേശങ്ങളിൽപ്പോലുമുള്ള ജനങ്ങളുടെ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഉറപ്പു വരുത്തുന്നു. കെ - സ്റ്റോറുകളിലൂടെ പതിനായിരം രൂപ വരെയുള്ള ധനകാര്യ ഇടപാടുകൾ നടത്താം
* ചുരുക്കത്തിൽ കേരളത്തിലെ ഏറ്റവും വിപുലമായ പൊതുവിതരണ ശൃംഖല മൂല്യവർദ്ധിത സേവനങ്ങളും കൂടുതൽ ഉല്പന്നങ്ങളും നൽകാനുതകും വിധം പരിഷ്കരിക്കുന്ന പദ്ധതിയാണ് കെ - സ്റ്റോർ.