വലിയ പരിചരണമില്ലാതെ വളർന്നോളും: വർഷം മുഴുവൻ കൃഷി ചെയ്യാം ഗുണങ്ങളേറെയുള്ള ചീര ചേമ്പ്
പോഷകസമൃദ്ധമായ ചീര ചേമ്പിന് ഇല ചേമ്പ്, സുന്ദരി ചേമ്പ് എന്നും പേരുകളുണ്ട്. വലിയ പരിചരണമില്ലെങ്കിലും വളരും. ചേമ്പിന്റേതു പോലെ കിഴങ്ങ് ഉണ്ടാകാറില്ല. വർഷം മുഴുവൻ കൃഷി ചെയ്യാം. പച്ചയും വയലറ്റും നിറത്തിൽ ഇലകളുള്ള ഇനങ്ങളുണ്ട്. ഇലകളും തണ്ടുകളും പാകം ചെയ്യാം. തണ്ടിലെ േനരിയ തൊലി നീക്കിയ ശേഷം ഉപയോഗിക്കാം. ഇലകൾ

പോഷകസമൃദ്ധമായ ചീര ചേമ്പിന് ഇല ചേമ്പ്, സുന്ദരി ചേമ്പ് എന്നും പേരുകളുണ്ട്. വലിയ പരിചരണമില്ലെങ്കിലും വളരും. ചേമ്പിന്റേതു പോലെ കിഴങ്ങ് ഉണ്ടാകാറില്ല. വർഷം മുഴുവൻ കൃഷി ചെയ്യാം. പച്ചയും വയലറ്റും നിറത്തിൽ ഇലകളുള്ള ഇനങ്ങളുണ്ട്. ഇലകളും തണ്ടുകളും പാകം ചെയ്യാം. തണ്ടിലെ േനരിയ തൊലി നീക്കിയ ശേഷം ഉപയോഗിക്കാം. ഇലകൾ ചൊറിച്ചിൽ ഉണ്ടാക്കില്ല.
∙ തുറസ്സായ പ്രദേശത്തും ഭാഗികമായ തണലിലും ചട്ടികളിലും ഗ്രോബാഗുകളിലും നടാം. സൂര്യപ്രകാശം ലഭിക്കുന്ന ജൈവാംശവും ഈർപ്പവുമുള്ള മണ്ണാണ് അനുയോജ്യം. ചെടിയോടു ചേർന്നു മുളയ്ക്കുന്ന തൈകൾ വേരു പൊട്ടാതെ മണ്ണോടു കൂടെ കുഴിച്ചെടുക്കുക. വൈകുന്നേരം നടുന്നതാണു നല്ലത്. നിലം നന്നായി കിളച്ചൊരുക്കി ചാണകം േചർത്തു യോജിപ്പിച്ച് ഒരാഴ്ച കഴിഞ്ഞു നടുക.
∙ ഒരാഴ്ച തണൽ നൽകുക. െചടികൾ തമ്മിൽ 45 സെ. മീ. അകലം വേണം. വളം നൽകിയില്ലെങ്കിലും ചെടി നന്നായി വളരും. കൂടുതൽ വിളവു ലഭിക്കാൻ നേർപ്പിച്ച ചാണകം, ഗോമൂത്രം അല്ലെങ്കിൽ ബയോഗ്യാസ് സ്ലറി നൽകാം.
∙ നാല് – അഞ്ച് ആഴ്ചയാകുമ്പോൾ വിളവെടുക്കാം. ഇളംഇലകൾ ഉപയോഗിക്കുന്നതാണു നല്ലത്. തണ്ടുകൾ ഇലയോടെ ചെടിയോടു ചേർത്തു മുറിക്കുക.
∙ രോഗകീടങ്ങൾ കാണാറില്ല. മഴക്കാലത്ത് ആവശ്യമെങ്കിൽ ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തു തളിക്കാം. മണ്ണിനോടു ചേർന്നുള്ള ഇലകൾ ഉണങ്ങിത്തുടങ്ങിയാൽ മുറിച്ചു നീക്കി കംപോസ്റ്റ് ആക്കാം.
വിവരങ്ങൾക്ക് കടപ്പാട്:
റോസ്മേരി ജോയ്സ്
മുൻ ഡെപ്യൂട്ടി ഡയറക്ടർ,
കൃഷി വകുപ്പ്, എറണാകുളം